റെക്കാലം ആഘോഷിച്ച രൺബിർ കത്രീന പ്രണയം അവസാനിച്ചത് ബോളിവുഡ് ലോകം ഏറെ ഞെട്ടലോടയായിരുന്നു കേട്ടത്. വിവാഹം വരെയെത്തിയ രൺബീർ കത്രീന പ്രണയം പൊളിഞ്ഞതോടെ ഇരുവരും കണ്ടാൽ പോലും മിണ്ടാത്തവരായി മാറി. പ്രണയം പൊളിഞ്ഞതോടെ രൺബീർ പുതിയ കാമുകിയെ കണ്ടെത്തിയെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാലിപ്പോൾ കേൾക്കുന്നത് ശ്രുതി ഹാസനാണ് നടന്റെ പുതിയ കാമുകിയെന്നാണ്.

താരം തെന്നിന്ത്യൻ നായികയും കമൽഹാസന്റെ മകളുമായ ശ്രുതിഹാസന്റെ പിന്നാലെ യാണെന്നാണ് ഗോസിപ്പ്.പരസ്യ ചിത്രീകരണത്തിനെത്തി യപ്പോഴാണത്രെ രൺബീറും ശ്രുതിയും കൂടുതലടുത്തതെന്നാണ് റിപ്പോർട്ട്. സെറ്റിൽ ഇരുവരും അടുത്തിടപഴകിയെന്നും പിന്നീട് താരങ്ങൾ തുടർച്ചായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നെന്നും പറയുന്നു. ശ്രുതിഹാസനെയും രൺബീറിനെയും ബന്ധപ്പെടുത്തി മാദ്ധ്യമങ്ങൾ വാർത്ത
നൽകിയെങ്കിലും ഇരുവരും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

മുൻബോളിവുഡ് താരങ്ങളായ ഋഷികപൂറിന്റെയും നീതു സിങിന്റയും മകനായ രൺബീർ 2007 ൽ പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. രൺബീറിന്റെ ദീപിക പദുകോണും കത്രീന കൈഫുമായുള്ള പ്രണയവും വേർപിരിയലുമെല്ലാം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഈയടുത്താണ് രൺബീർ കത്രീനയുമായി വേർപിരിഞ്ഞത്.

തനിക്ക് കത്രീനയുമായി ഒരു പ്രശ്നവുമില്ലെന്നും രക്ഷിതാക്കൾ കഴിഞ്ഞാൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് കത്രീനയാണെന്നുമാണ് രണ്ബീർ പറഞ്ഞത്. രൺബീർ തന്നെ വേദനിപ്പിക്കുകയായിരുന്നെന്ന് കത്രീന പരോക്ഷമായി പറഞ്ഞിരുന്നു.

ഒട്ടേറെ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച ശ്രുതിഹാസനും ഗോസിപ്പിൽ മോശമല്ല. നടന്മാരായ സിദ്ധാർത്ഥ്, ധനുഷ് എന്നിവരുമായുള്ള ശ്രുതിഹാസന്റ ബന്ധവും മാദ്ധ്യമങ്ങൾ ഏറെ ആഘോഷിച്ചതാണ്. ബോളിവുഡ് അരങ്ങേറ്റ ചിത്രം 2009 ൽ പുറത്തിറങ്ങിയ ലക്ക് ആയിരുന്നു. തുടർന്ന് രാമയ്യ വസ്താവയ്യ, ഗബ്ബർ ഈസ് ബാക്ക്, ദിൽ തൊ ബച്ചാ ഹേ ജീ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.