- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട ഇടവേളയ്ക്ക് ശേഷം ദീപികയുടെ കൈപിടിച്ച് രൺബീർ വീണ്ടും റാംപിലെത്തി; സിനിമാ ലോകം ആഘോഷമാക്കിയ പ്രണയ ജോഡികൾ ഒരേ വേദിയിൽ വീണ്ടുമെത്തിയത് മനീഷ് മൽഹോത്ര ഒരുക്കിയ ഫാഷൻ ഷോയിൽ
ഒരു കാലത്ത് ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു രൺബീർ കപൂറും ദീപിക പദുകോണും. എന്നാൽ ആരാധകരെ നിരാശരാക്കി ഇരുവരും പിരിഞ്ഞത് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്. കത്രീന കെയ്ഫാണ് ഇരുവരുടെയും പ്രണയതകർച്ചയ്ക്ക് കാരണമെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോൾ രൺവീറിന്റെ കാമുകിയാണ് ദീപിക. ഇപ്പോളിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ദീപികയുടെ കൈപിടിച്ച് രൺബീർ വീണ്ടും വേദിയിലെത്തിയിരിക്കുകയാണ്. ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ മഹേഷ് മൽഹോത്ര ഡിസെൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് രൺബീറും ദീപികയും റാംപിൽ ചുവടുവച്ചത്. ഇവരെക്കുടാതെ ബോളിവുഡിലെ മിക്ക നടി-നടന്മാരും ഫാഷൻ വീക്കിൽ പങ്കെടുക്കാനെത്തിയിരുന്നു. ബോളിവുഡിന്റെ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ദീപിക-രൺബീർ കപൂർ പ്രണയം. സിനിമാ ലോകം ആഘോഷിച്ച ഈ പ്രണയം എന്നാൽ അധിക കാലം നീണ്ടില്ല.ആരാധകരെ നിരാശരാക്കി ഇവർ വേർ പിരിഞ്ഞിരുന്നു. വേർപിരിയലിന് ശേഷം ഇരുവരും ഒരുമിച്ച് വേദി പങ്കിടാത്തതും ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരുന്നു. എന്നാൽ ഉടൻ തന്നെ ഇരുവരും ഒരുമിച്ചഭിനയിക്കാൻ
ഒരു കാലത്ത് ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു രൺബീർ കപൂറും ദീപിക പദുകോണും. എന്നാൽ ആരാധകരെ നിരാശരാക്കി ഇരുവരും പിരിഞ്ഞത് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്. കത്രീന കെയ്ഫാണ് ഇരുവരുടെയും പ്രണയതകർച്ചയ്ക്ക് കാരണമെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോൾ രൺവീറിന്റെ കാമുകിയാണ് ദീപിക.
ഇപ്പോളിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ദീപികയുടെ കൈപിടിച്ച് രൺബീർ വീണ്ടും വേദിയിലെത്തിയിരിക്കുകയാണ്. ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ മഹേഷ് മൽഹോത്ര ഡിസെൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് രൺബീറും ദീപികയും റാംപിൽ ചുവടുവച്ചത്. ഇവരെക്കുടാതെ ബോളിവുഡിലെ മിക്ക നടി-നടന്മാരും ഫാഷൻ വീക്കിൽ പങ്കെടുക്കാനെത്തിയിരുന്നു.
ബോളിവുഡിന്റെ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ദീപിക-രൺബീർ കപൂർ പ്രണയം. സിനിമാ ലോകം ആഘോഷിച്ച ഈ പ്രണയം എന്നാൽ അധിക കാലം നീണ്ടില്ല.ആരാധകരെ നിരാശരാക്കി ഇവർ വേർ പിരിഞ്ഞിരുന്നു. വേർപിരിയലിന് ശേഷം ഇരുവരും ഒരുമിച്ച് വേദി പങ്കിടാത്തതും ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരുന്നു.
എന്നാൽ ഉടൻ തന്നെ ഇരുവരും ഒരുമിച്ചഭിനയിക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകൾ ബോളിവുഡിൽ പരന്നിരുന്നു. ഇപ്പോൾ അതിനു മുമ്പേ തന്നെ ആരാധകരെ ഞെട്ടിച്ച് ഇരുവരും ഒന്നിച്ച് ഒരേ വേദിയിലെത്തിയിരിക്കയാണ്.