ണ്ട് ദിവസം മുമ്പാണ് ഗോസിപ്പു കോളങ്ങളിൽ രൺബിർ കത്രീന പ്രണയം പൊളിഞ്ഞെന്ന വാർത്ത ഇടംപിടിച്ചത്. ഇരുവരും ഇപ്പോൾ ഒരുമിച്ചല്ലെന്നും ചടങ്ങുകളിൽ രൺബിറൊനൊപ്പം ഇപ്പോൾ കത്രീന എത്താറില്ലെന്നുമായിരുന്നു കണ്ടെത്തൽ. എന്നാൽ പാപ്പരാസികളുടെ വായ്മൂടിക്കൊണ്ട് ഇരുവരും ക്രിസ്തുമസ് ആഘോഷിച്ചിരിക്കുകയാണ്.

ബോളിവുഡ് നടൻ ശശി കപൂർ മുംബയിലെ വീട്ടിൽ നടത്തിയ ക്രിസ്മസ് വിരുന്നിൽ ആണ് ഇരുവരും ഒന്നിച്ചെത്തിയത്. വർഷങ്ങളായി കുടുംബത്തിലുള്ള എല്ലാവരും പങ്കെടുക്കുന്ന വിരുന്നിലാണ് ഇരുവരും എത്തിയത്. ഇരുവരും ഒരുമിച്ചുള്ള ക്രിസ്മസ് ആഘോുഷിച്ച
ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പാപ്പരാസികളുടെ വായടപ്പിച്ചത്. രൺബീറിന്റെ ഫാൻക്ലബ് ആണ് ഇരുവരുടേയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ശശി കപൂറിന്റെ ഭാര്യ ജെന്നിഫർ കെന്താൾ തുടങ്ങിവച്ച പതിവാണ് ഇത്. ഇവരെ കൂടാതെ ഋഷി കപൂർ, സെയ്ഫലി ഖാൻ, കരീന കപൂർ, കരീഷ്മ കപൂർ, രാജീവ് കപൂർ, റിമ ജയിൻ തുടങ്ങി കുടുംബത്തിലെ ഒട്ടനധി പേർ പങ്കെടുത്തു.ലണ്ടൻ സന്ദർശനം ഒഴിവാക്കിയാണ് കത്രീന രൺബീറിനും കുടുംബത്തിനുമൊപ്പം ആഘോഷത്തിൽ പങ്കുചേർന്നത്.