- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിടാതെ പിന്തുടർന്ന് ഫോട്ടോയെടുത്ത ഫോട്ടോ ജേർണലിസ്റ്റിന്റെ മുഖത്തടിച്ചു;ദേഷ്യം തീരാഞ്ഞ് ഫോണും നടൻ പിടിച്ചെടുത്തു; പാപ്പരാസി ശല്യത്തിൽ രൂക്ഷപ്രതികരണവുമായി നടൻ
മാധ്യമപ്രവർത്തകരുടെ ചില സമയത്തെ ഇടപെടലുകൾ സെലിബ്രിറ്റികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇതിനെതിരെ പലപ്പോഴും താരങ്ങൾ രൂക്ഷമായി പ്രതികരിക്കാറുമുണ്ട്. ഇപ്പോൾ ബോളിവുഡ് നടൻ രൺബീറിന്റെ രൂക്ഷപ്രതിരണം ചർച്ചയായിരിക്കുകയാണ്. വിടാതെ പിന്തുടർന്ന് ഫോട്ടോ എടുക്കൽ തുടർന്ന ഒരു മാദ്ധ്യമപ്രവർത്തനെ തല്ലിയതാണ് നടനെ വാർത്തയിൽ നിറക്കുന്നത്.ഫോട്ടോഗ്രാഫറുടെ ഫോൺ റൺബീർ പിടിച്ചെടുക്കുകയും ചെയ്തു. മുംബൈയിലെ ബാന്ദ്രയിൽ പരിപാടിക്കെത്തി മടങ്ങുകയായിരുന്നു രൺബീർചടങ്ങുകഴിഞ്ഞ ശേഷം കാറിൽ കയറിയ മടങ്ങിയ രൺബീറിനെ ഒരു ഫോട്ടോഗ്രാഫർ വിടാതെ പിന്തുടർന്നു. കാറിൽ കയറി പോകാൻ ഒരുങ്ങുന്ന രൺബീറിന്റെ ചിത്രങ്ങൾ തുടരെ തുടരെ എടുത്തു. ഇതാണ് ബോളിവുഡ് താരത്തെ പ്രകോപിപ്പിച്ചത്. ദേഷ്യം വന്ന രൺബീർ കാറിൽ നിന്ന് ചാടിയിറങ്ങി ഫോട്ടോഗ്രാഫറെ തല്ലി. ഫോട്ടോഗ്രാഫറുടെ നേരെ നടന്ന് അയാളുടെ കൈയിലുണ്ടായിരുന്ന ഫോണും പിടിച്ച് വാങ്ങി. രൺബീറിന്റെ അഭ്യാസം കണ്ട് ഫോട്ടോഗ്രാഫർ പേടിച്ച് ഓടി. ഓഫീസിലെത്തിയ ഫോട്ടോഗ്രാഫർ മേലുദ്യോഗസ്ഥനോട് കാര്യം പറഞ്ഞു. ഫോട്ടോഗ്
മാധ്യമപ്രവർത്തകരുടെ ചില സമയത്തെ ഇടപെടലുകൾ സെലിബ്രിറ്റികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇതിനെതിരെ പലപ്പോഴും താരങ്ങൾ രൂക്ഷമായി പ്രതികരിക്കാറുമുണ്ട്. ഇപ്പോൾ ബോളിവുഡ് നടൻ രൺബീറിന്റെ രൂക്ഷപ്രതിരണം ചർച്ചയായിരിക്കുകയാണ്. വിടാതെ പിന്തുടർന്ന് ഫോട്ടോ എടുക്കൽ തുടർന്ന ഒരു മാദ്ധ്യമപ്രവർത്തനെ തല്ലിയതാണ് നടനെ വാർത്തയിൽ നിറക്കുന്നത്.ഫോട്ടോഗ്രാഫറുടെ ഫോൺ റൺബീർ പിടിച്ചെടുക്കുകയും ചെയ്തു.
മുംബൈയിലെ ബാന്ദ്രയിൽ പരിപാടിക്കെത്തി മടങ്ങുകയായിരുന്നു രൺബീർചടങ്ങുകഴിഞ്ഞ ശേഷം കാറിൽ കയറിയ മടങ്ങിയ രൺബീറിനെ ഒരു ഫോട്ടോഗ്രാഫർ വിടാതെ പിന്തുടർന്നു. കാറിൽ കയറി പോകാൻ ഒരുങ്ങുന്ന രൺബീറിന്റെ ചിത്രങ്ങൾ തുടരെ തുടരെ എടുത്തു. ഇതാണ് ബോളിവുഡ് താരത്തെ പ്രകോപിപ്പിച്ചത്. ദേഷ്യം വന്ന രൺബീർ കാറിൽ നിന്ന് ചാടിയിറങ്ങി ഫോട്ടോഗ്രാഫറെ തല്ലി. ഫോട്ടോഗ്രാഫറുടെ നേരെ നടന്ന് അയാളുടെ കൈയിലുണ്ടായിരുന്ന ഫോണും പിടിച്ച് വാങ്ങി. രൺബീറിന്റെ അഭ്യാസം കണ്ട് ഫോട്ടോഗ്രാഫർ പേടിച്ച് ഓടി.
ഓഫീസിലെത്തിയ ഫോട്ടോഗ്രാഫർ മേലുദ്യോഗസ്ഥനോട് കാര്യം പറഞ്ഞു. ഫോട്ടോഗ്രാഫറുടെ ഫോണിലേക്ക് വിളിച്ചെങ്കിലും രൺബീർ കോൾ എടുക്കാൻ തയാറായില്ല. തുടർന്ന് മെസേജ് അയച്ച ശേഷമാണ് രൺബീർ തിരിച്ച് വിളിക്കാൻ തയ്യാറായത്. ഫോട്ടോഗ്രാഫർ തന്റെ ജോലിയാണ് ചെയ്തതെന്ന് രൺബീറിനോട് മേലുദ്യോഗസ്ഥൻ വിശദീകരിച്ചു.
എന്നാൽ ഈ വാദം കേൾക്കാൻ താരം തയാറായില്ല. ആരെങ്കിലും പിന്തുടരുന്നത് ഇഷ്ടമല്ലെന്നും ഇനിയും അത് തുടർന്നാൽ പൊലീസിൽ പരാതിപ്പെടുമെന്നും രൺബീർ വ്യക്തമാക്കി. ഇനി സംഭവം ആവർത്തിക്കില്ലെന്ന മേലുദ്യോഗസ്ഥന്റെ ഉറപ്പിൽ രൺബീർ ഫോൺ തിരിച്ചുകൊടുത്തതോടെയാണ് പ്രശ്നം അവസാനിച്ചത്.