ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയം ആരുന്നു രൺബിറിന്റെയും കത്രീനയുടെയും. എന്നാൽ ആരാധകർക്ക് വരെ ഞെട്ടലുണ്ടാക്കി പ്രണയക്കുരുവികൾ ഇടയ്ക്ക് വച്ച് പിരിഞ്ഞതും വാർത്തയായി. കത്രീനയെ ഉപേക്ഷിച്ച രൺബിർ പുതിയ കൂട്ടുകാരിയെ കണ്ടെത്തിയെന്നാണ് ബോളിവുഡിലെ സംസാരം.

ഡൽഹി സ്വദേശിയായ ഭാരതി മൽഹൊത്ര രൺബീർ കപൂറിന്റെ ജീവിത സഖിയാക്കുമെന്ന് വരെ റിപ്പോർട്ട് വരുന്നുണ്ട്.ഭാരതിയും രൺബീറും കടുത്തപ്രണയത്തിലാണെന്നും ഇരുവരും ഒന്നിച്ച് യാത്രകൾ നടത്തിയിട്ടുണ്ടെന്നാണ് ബി ടൗണിലെ പുതിയ വാർത്തകൾ.രൺബീറിന്റെ സഹോദരി റിദിമയുടെ സുഹൃത്ത് ആണ് ഭാരതി.

ജഗ്ഗാ ജാസൂസിന്റെ ലൊക്കേഷനായ മൊറോക്കോയിൽ രൺബീറിനെ കാണാൻ വേണ്ടി മാത്രം ഭാരതി എത്തുന്നു എന്നാണ് റിപ്പോർട്ട്. ജഗ്ഗാ ജാസൂസിൽ രൺബീറിന്റെ നായികയായി അഭിനയിക്കുന്നത് മുൻകാമുകിയായ കത്രീന കൈഫാണ്.