- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്രീന കൈഫിന് പകരം രൺബീർ കപൂറിന്റെ കാമുകിയാക്കി മാദ്ധ്യമങ്ങൾ അവതരിപ്പിച്ചത് ജയ്പൂർ സുന്ദരിയെ; ബോളിവുഡ് താരത്തിന്റെ ആരാധിക പോലുമല്ലെന്ന് ഭാരതി മൽഹോത്ര
മുംബൈ: കത്രീന കൈഫും രൺബീർ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡ് പാപ്പരാസികൾ ശരിക്കും ആഘോഷിച്ചതാണ്. ഇതിന് ശേഷം ഇവർ തമ്മിൽ പിരിഞ്ഞപ്പോഴും മാദ്ധ്യമങ്ങൾക്ക് അത് വാർത്തയായി. ഇപ്പോഴിതാ പാപ്പരാസികൾ രൺബീറിന് പുതിയ കാമുകിയെയും കണ്ടുപിടിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത പെൺകുട്ടിയെയാണ് മാദ്ധ്യമങ്ങൾ കാമുകിയാക്കിയത്. രൺബീറിന്റെ അത്ജാക കാമുകിയെന്ന വിധത്തിൽ അവതരിപ്പിക്കപ്പെട്ടതോടെ പെൺകുട്ടി പ്രതികരിച്ച് രംഗത്തെത്തി. രൺബീർകപൂറിനെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും താൻ അദ്ദേഹത്തിന്റെ ആരാധിക പോലുമല്ലെന്നും രൺബീറിന്റെ അജ്ഞാതകാമുകി എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഭാരതി മൽഹോത്ര വ്യക്തമാക്കി. രൺബീറിന്റെ പുതിയ കാമുകി സിനിമയ്ക്ക് പുറത്തുനിന്നും ഉള്ളയാളാണെന്നും ഡൽഹിക്കാരിയാണെന്നുമുള്ള കഴിഞ്ഞയാഴ്ച പുറത്തുവന്ന കഥകളിൽ നായികയായി ഭാരതി മൽഹോത്രയുടെ പേരായിരുന്നു മാദ്ധ്യമങ്ങൾ നൽകിയിരുന്നത്. എന്നാൽ എല്ലാം തള്ളി ഭാരതി തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. താൻ താരത്തിന്റെ ആരാധിക പോലുമല്ലെന്നും ഇതുവ
മുംബൈ: കത്രീന കൈഫും രൺബീർ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡ് പാപ്പരാസികൾ ശരിക്കും ആഘോഷിച്ചതാണ്. ഇതിന് ശേഷം ഇവർ തമ്മിൽ പിരിഞ്ഞപ്പോഴും മാദ്ധ്യമങ്ങൾക്ക് അത് വാർത്തയായി. ഇപ്പോഴിതാ പാപ്പരാസികൾ രൺബീറിന് പുതിയ കാമുകിയെയും കണ്ടുപിടിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത പെൺകുട്ടിയെയാണ് മാദ്ധ്യമങ്ങൾ കാമുകിയാക്കിയത്. രൺബീറിന്റെ അത്ജാക കാമുകിയെന്ന വിധത്തിൽ അവതരിപ്പിക്കപ്പെട്ടതോടെ പെൺകുട്ടി പ്രതികരിച്ച് രംഗത്തെത്തി.
രൺബീർകപൂറിനെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും താൻ അദ്ദേഹത്തിന്റെ ആരാധിക പോലുമല്ലെന്നും രൺബീറിന്റെ അജ്ഞാതകാമുകി എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഭാരതി മൽഹോത്ര വ്യക്തമാക്കി. രൺബീറിന്റെ പുതിയ കാമുകി സിനിമയ്ക്ക് പുറത്തുനിന്നും ഉള്ളയാളാണെന്നും ഡൽഹിക്കാരിയാണെന്നുമുള്ള കഴിഞ്ഞയാഴ്ച പുറത്തുവന്ന കഥകളിൽ നായികയായി ഭാരതി മൽഹോത്രയുടെ പേരായിരുന്നു മാദ്ധ്യമങ്ങൾ നൽകിയിരുന്നത്. എന്നാൽ എല്ലാം തള്ളി ഭാരതി തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
താൻ താരത്തിന്റെ ആരാധിക പോലുമല്ലെന്നും ഇതുവരെ കണ്ടിട്ടു കൂടിയില്ലെന്നും മേക്കപ്പ് ആർട്ടിസ്റ്റും മോഡലുമായ ഭാരതി പറഞ്ഞു. രൺബീർ ഒരു പക്ഷേ നല്ല നടനായിരിക്കാം എന്നിരുന്നാലും തനിക്ക് അദ്ദേത്തോട് ഒരു താൽപ്പര്യവും ഇല്ലെന്നും താൻ അദ്ദേഹത്തിന് പിന്നാലെയല്ലെന്നും ഇവർ വ്യക്തമാക്കി. എവിടുന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് അറിയില്ല. എന്നിരുന്നാലും ഇക്കാര്യത്തിലുള്ള അഭ്യൂഹങ്ങൾ നീക്കുക എന്നത് എന്റെ ചുമതലയാണ്. കഴിഞ്ഞയാഴ്ച ഒരു കൂട്ടുകാരി എന്നെ വിളിച്ച് രൺബീറുമായി പ്രണയത്തിലാണോ എന്ന് ചോദിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. പിന്നീട് ചാനലുകളിലും ഇന്റർനെറ്റിലും റിപ്പോർട്ട് കണ്ട് ഞെട്ടി.
രൺബീറിന്റെ അജ്ഞാത കാമുകി എന്ന നിലയിലുള്ള റിപ്പോർട്ടിൽ തന്റെ ഫേസ്‌ബുക്ക് ഇമേജായിരുന്നു നൽകിയിരുന്നത്. എന്നാൽ അടിസ്ഥാനമില്ലാത്ത ഈ റിപ്പോർട്ട് എവിടുന്നു വരുന്നു എന്നറിയില്ല. ആരോ തന്നെ ദ്രോഹിക്കാൻ മനപ്പൂർവ്വം ചെയ്യുന്നത്. ചില വെബ്സൈറ്റുകളെ വിളിച്ച് രൺബീറുമായി ബന്ധമില്ലെന്നും ലിങ്ക് എടുത്തുമാറ്റണമെന്നും താൻ തന്നെ ആവശ്യപ്പെട്ടു. ചിലർ മാറ്റിയെങ്കിലും മറ്റ് ചില പോർട്ടലുകൾ ഇപ്പോഴും വാർത്ത ആഘോഷിക്കുകയാണ്. ഇനി ഇത് എങ്ങിനെ നിർത്തണമെന്ന് തനിക്കറിയില്ലെന്നും പെൺകുട്ടി പറഞ്ഞു.
ഡൽഹിയിൽ നടന്ന ഒരു പാർട്ടിയിൽ സഹോദരി റിദ്ദിമ്മാ കപൂറാണ് തന്നെ രൺബീറിന് പരിചയപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ താൻ ഇതുവരെ സഹോരങ്ങളെ രണ്ടു പേരെയും കണ്ടിട്ടു കൂടിയില്ല. ആൾക്കാരോട് ഇക്കാര്യം പറഞ്ഞു പറഞ്ഞു താൻ വലഞ്ഞെന്നും തന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും അറിയാമെന്നും ഭാരതി പറഞ്ഞു. രൺബീറുമായി താൻ മൊറാക്കോയിൽ ആണെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.