- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺബീർ - കത്രീന പ്രണയം തകർത്തതു ദീപികയുടെ 'തമാശ'യോ സൽമാനോ? ഒരു വേദിയിലെത്തിയിട്ടും പരസ്പരം കാണാതെ താരങ്ങൾ മുങ്ങി; ബോളിവുഡ് ചർച്ച ചെയ്യുന്ന പ്രണയത്തതകർച്ചയെക്കുറിച്ച്
ന്യൂഡൽഹി: ബോളിവുഡ് പ്രണയജോഡികളായ റൺബീർ കപൂറും കത്രീനാ കൈഫും വേർപിരിയലുണ്ടായത് മാസങ്ങൾക്ക് മുമ്പാണ്. അതിന് ശേഷം ഇരുവരും ഒരുമിച്ച് വേദികളിലെത്താതിരിക്കാൻ മനപ്പൂർവ്വം ശ്രദ്ധിച്ചു. നോയിഡയിലെ ഓട്ടോ എക്‌സ്‌പോയിൽ ഒരു ദിവസം തന്നെ ഇവർ എത്തുമെന്നത് പുതിയ അഭ്യൂഹങ്ങൾക്ക് ഇടനൽകുകയും ചെയ്തു. എന്നാൽ പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കിയാണ്
ന്യൂഡൽഹി: ബോളിവുഡ് പ്രണയജോഡികളായ റൺബീർ കപൂറും കത്രീനാ കൈഫും വേർപിരിയലുണ്ടായത് മാസങ്ങൾക്ക് മുമ്പാണ്. അതിന് ശേഷം ഇരുവരും ഒരുമിച്ച് വേദികളിലെത്താതിരിക്കാൻ മനപ്പൂർവ്വം ശ്രദ്ധിച്ചു. നോയിഡയിലെ ഓട്ടോ എക്‌സ്‌പോയിൽ ഒരു ദിവസം തന്നെ ഇവർ എത്തുമെന്നത് പുതിയ അഭ്യൂഹങ്ങൾക്ക് ഇടനൽകുകയും ചെയ്തു. എന്നാൽ പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കിയാണ് ഇരുവരും വേദി വിട്ടത്.
ഓട്ടോ എക്‌സ്‌പോയിൽ ബൈക്കിന്റെ പ്രചരണത്തിനായാണ് രൺബീർ എത്തിയത്. കാർ നിർമ്മാതാക്കളുടെ മോഡലായിരുന്നു കത്രീന. ആദ്യം വേദിയിൽ എത്തിയത് രൺബീറായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ രൺബീർ എത്തി. ഫോട്ടോ സെഷനും സെൽഫിയെടുക്കലും കഴിഞ്ഞ് മടങ്ങി. നടന്റെ മടക്കം ഉറപ്പാക്കിയ ശേഷം കത്രീനയെത്തി. പന്ത്രണ്ടരയോടെയായിരുന്നു താരത്തിന്റെ വരവ്. ഫോട്ടോ സെഷന് ശേഷം തിരിച്ചു പോയി.
കുറച്ചു കാലം മുമ്പ് വരെ ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു ഇരുവരും. ഇരുവർക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ ശക്തമായതാണ് പിരിയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. രൺബീറിന്റെ മുൻ കാമുകി ദിപിക പദുക്കോണുമായുള്ള ബന്ധമാണ് ഇരുവരുടെയും അകൽച്ചയ്ക്ക് കാരണം. അടുത്തിടെ 'തമാശ' എന്ന ചിത്രത്തിൽ രൺബീർ കപൂറും ദീപികയും ജോഡികളായി പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിൽ ഇരുവരും തമ്മിലുള്ള ലിപ് ലോക് രംഗങ്ങൾ കത്രീനയെ ചൊടിപ്പിച്ചതായാണ് സൂചന.
സൽമാൻ ഖാനിൽനിന്നും ഉപദേശം സ്വീകരിച്ച ശേഷമാണ് കത്രീന രൺബീറുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.