- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോസിപ്പുകളൊന്നും ബോളിവുഡ് ഹോട്ട് കമിതാക്കൾക്ക് പ്രശ്നമല്ല; ദീപാവലി അടിച്ചു പൊളിക്കാൻ രൺബീറും കത്രീനയും തായ്‌ലൻഡിലേക്ക്
സ്‌പെയിനിലെ ബീച്ചിൽ ബിക്കിനി അണിഞ്ഞ് അവധിക്കാലം ഉല്ലസിച്ച് പുലിവാലു പിടിച്ച കത്രീനയും രൺബീറിനും ഗോസിപ്പുകളൊന്നും മൈൻഡ് ചെയ്യാതെ ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവാദങ്ങളൊന്നും ഞങ്ങൾക്ക് വിഷയമല്ല എന്ന രീതിയിലാണ് അടുത്ത ട്രിപ്പിന് ഇവർ പ്ലാൻ ചെയ്തിരിക്കുന്നത്. ഇരുവരും ദീപാവലി അടിച്ചു പൊളിക
സ്‌പെയിനിലെ ബീച്ചിൽ ബിക്കിനി അണിഞ്ഞ് അവധിക്കാലം ഉല്ലസിച്ച് പുലിവാലു പിടിച്ച കത്രീനയും രൺബീറിനും ഗോസിപ്പുകളൊന്നും മൈൻഡ് ചെയ്യാതെ ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവാദങ്ങളൊന്നും ഞങ്ങൾക്ക് വിഷയമല്ല എന്ന രീതിയിലാണ് അടുത്ത ട്രിപ്പിന് ഇവർ പ്ലാൻ ചെയ്തിരിക്കുന്നത്.
ഇരുവരും ദീപാവലി അടിച്ചു പൊളിക്കാൻ തായ്‌ലൻഡിലേക്ക് പറക്കുകയാണെന്നാണ് റിപ്പോർട്ട്. അനുരാഗ് ബസുവിന്റെ ജഗ്ഗ ജസൂസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഇരുവരും തായ്‌ലൻഡിലേക്ക് പോകുന്നതെങ്കിലും ഇത്തവണത്തെ ദീപാവലി തായ്‌ലൻഡിൽ അടിച്ചുപൊളിക്കാനും ഇവർ ആഗ്രഹിക്കുന്നതായാണ് പാപ്പരാസികൾ കണ്ടെത്തിയിരിക്കുന്നത്.
ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പ്രണയമാണ് കത്രീനയുടെയും രൺബീറിന്റെയും. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും ഇല്ലെന്നുമൊക്കെ അടുത്തിടെ വാർത്തകളുണ്ടായിരുന്നു. രൺബീർ തന്റെ ജീവിതത്തിലെ വലിയൊരു ഭാഗമാണെന്ന് അടുത്തിടെ കത്രീനാ കെയ്ഫ് വ്യക്തമാക്കിയിരുന്നു. അതേസമയം, തന്റെ വിവാഹം ഉടനില്ലായെന്നും കത്രീന പറയുകയുണ്ടായി.താനും ഉടനെയൊന്നും വിവാഹിതനാവില്ലായെന്ന് രൺബീറും അടുത്തിടെ വ്യക്തമാക്കിയിരുന്നു.