- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ ഉണ്ടായിട്ടും വാങ്ങിയ കാറിന്റെ നികുതി അടയ്ക്കാൻ പോലും ക്രിക്കറ്റ് സൂപ്പർ സ്റ്റാറിന് മടി; നികുതി വെട്ടിക്കാനായി ധോണി ഹമ്മർ രജിസ്റ്റർ ചെയ്തത് സ്കോർപ്പിയോ ആയി
ജാർഖണ്ഡ്: ഏറ്റവും പരസ്യ വരുമാനമുള്ള കായികതാരങ്ങൾ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യൻ ടീമിന്റെ ക്യാപ്ടനായത് മുതൽ ഈ ക്രിക്കറ്റർ ലോകത്തെ ഏറ്റവും വരുമാനമുള്ള കായികതാരമാണ്. പക്ഷേ കാശ് ചെലവാക്കാൻ മടിയും. ധോണിക്ക് വാഹനങ്ങളോടുള്ള പ്രേമം ഏവർക്കും അറിയാവുന്നതാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ധോണി ഉപയോഗിക്കുന്ന ഹമ്മർ വാഹനം ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല ഹമ്മർ രജിസ്റ്റർ ചെയ്തത് സ്‌കോർപിയോ എന്ന പേരിലാണ്. റജിസ്‌ട്രേഷൻ സമയത്ത് കാറിന്റെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന സമയം ഹമ്മർ എന്നൊരു ഓപ്ഷൻ രജിസ്റ്റ്രർ ചെയ്തയാൾക്ക് ലഭിച്ചില്ല. തുടർന്ന് ഇയാൾ ഹമ്മർ എന്ന് എഴുതേണ്ടയിടത്ത് സ്‌കോർപിയോ സെലക്ട് ചെയ്യുകയായിരുന്നു എന്ന് റാഞ്ചി ട്രാൻസ്‌പോർട്ട് ഓഫീസർ പറഞ്ഞു. ടാക്‌സ് വെട്ടിക്കാനുള്ള ശ്രമമായിരുന്നു. ഇത് കള്ളി വെളിച്ചത്തായതോടെ അധിക ടാക്‌സ് അടച്ച് ധോണി രക്ഷ നേടി. ഹമ്മർ എന്നത് മാറ്റി സ്‌കോർപിയോ ആക്കി കൊടുത്തത് ടൈപ്പിസ്റ്റിന്റെ തെറ്റാണെ്ന്നാണ് ഉയരുന്ന വാദം. ധോണി വാഹനത്തിന്റെ ടാക്‌സ് ഇപ്പോൾ അടച്ചിട്ടുണ്
ജാർഖണ്ഡ്: ഏറ്റവും പരസ്യ വരുമാനമുള്ള കായികതാരങ്ങൾ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യൻ ടീമിന്റെ ക്യാപ്ടനായത് മുതൽ ഈ ക്രിക്കറ്റർ ലോകത്തെ ഏറ്റവും വരുമാനമുള്ള കായികതാരമാണ്. പക്ഷേ കാശ് ചെലവാക്കാൻ മടിയും. ധോണിക്ക് വാഹനങ്ങളോടുള്ള പ്രേമം ഏവർക്കും അറിയാവുന്നതാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ധോണി ഉപയോഗിക്കുന്ന ഹമ്മർ വാഹനം ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല ഹമ്മർ രജിസ്റ്റർ ചെയ്തത് സ്‌കോർപിയോ എന്ന പേരിലാണ്.
റജിസ്‌ട്രേഷൻ സമയത്ത് കാറിന്റെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന സമയം ഹമ്മർ എന്നൊരു ഓപ്ഷൻ രജിസ്റ്റ്രർ ചെയ്തയാൾക്ക് ലഭിച്ചില്ല. തുടർന്ന് ഇയാൾ ഹമ്മർ എന്ന് എഴുതേണ്ടയിടത്ത് സ്‌കോർപിയോ സെലക്ട് ചെയ്യുകയായിരുന്നു എന്ന് റാഞ്ചി ട്രാൻസ്‌പോർട്ട് ഓഫീസർ പറഞ്ഞു. ടാക്‌സ് വെട്ടിക്കാനുള്ള ശ്രമമായിരുന്നു. ഇത് കള്ളി വെളിച്ചത്തായതോടെ അധിക ടാക്‌സ് അടച്ച് ധോണി രക്ഷ നേടി.
ഹമ്മർ എന്നത് മാറ്റി സ്‌കോർപിയോ ആക്കി കൊടുത്തത് ടൈപ്പിസ്റ്റിന്റെ തെറ്റാണെ്ന്നാണ് ഉയരുന്ന വാദം. ധോണി വാഹനത്തിന്റെ ടാക്‌സ് ഇപ്പോൾ അടച്ചിട്ടുണ്ട്. എന്നാൽ ഒറ്റത്തവണ ടാക്‌സ് അടച്ചിട്ടില്ലെങ്കിൽ ധോണി പിഴയടക്കേണ്ടി വരുമെന്നും ട്രാൻസ്‌പോർട്ട് ഓഫീസർ പറഞ്ഞു.
സ്‌കോർപിയോയുടെ റജിസ്‌ട്രേഷൻ ചാർജ് 56,000 രൂപയാണ് എന്നാൽ ഹമ്മറിന്റേത് നാല് ലക്ഷവും.
അതിനാൽ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന് നഷ്ടം വരുന്നത് 3.5 ലക്ഷമാണ്. പിഴയുടെ കൂടെ ധോണി ആ പണവും കൂടി അടയ്‌ക്കേണ്ടി വരും. ഒരു കോടി രൂപയ്ക്ക് 2009ലാണ് ധോണി ഹമ്മർ സ്വന്തമാക്കുന്നത്.