- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിൽ 'രണ്ടാമൂഴം' തന്നെ; മറ്റു ഭാഷകളിൽ മഹാഭാരതം; മൂന്നു മണിക്കൂർ നീളമുള്ള രണ്ടു ഭാഗങ്ങളായി നിർമ്മാണം; കാസ്റ്റിങ് അടക്കമുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു; എംടിയുടെ തിരക്കഥ വൈകാതെ വെള്ളിത്തിരയിലെത്തും
കോഴിക്കോട്: എംടിയുടെ ജനപ്രിയ നോവൽ രണ്ടാമൂഴത്തിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ചിത്രത്തിന് മലയാളത്തിൽ രണ്ടാമൂഴം എന്നു തന്നെ പേരിടാൻ തീരുമാനിച്ചു. മറ്റു ഭാഷകളിൽ ചിത്രം മഹാഭാരതം എന്ന പേരിലായിരിക്കും റിലീസ് ചെയ്യുക. ഭീഷണികൾ കണക്കിലെടുത്തല്ല മലയാളത്തിൽ ചിത്രത്തിനു രണ്ടാമൂഴം എന്ന പേരു നല്കുന്നതെന്ന് നിർമ്മാതാവ് ബി.ആർ. ഷെട്ടി വ്യക്തമാക്കി. നേരത്തേ മഹാഭാരതം എന്നു ചിത്രത്തിനു പേരു നല്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. എംടിയുടെ സ്വന്തംഭാവനയിൽ വിരിഞ്ഞ കഥയ്ക്ക് ഇതിഹാസത്തിന്റെ പേരു നല്കുന്നത് അംഗീകരിക്കാനാവില്ലെന്ന പ്രചരണം സോഷ്യൽ മീഡിയയിലടക്കം നടന്നു. മഹാഭാരതം എന്ന പേരിൽ ചിത്രം ഇറക്കിയാൽ തിയേറ്റർ കാണില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ഭീഷണി മുഴക്കുകയും ചെയ്തു. എംടിതന്നെ തിരക്കഥ എഴുതുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. പരസ്യസംവിധായകനായ ശ്രീകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ വ്യവസായി ബ
കോഴിക്കോട്: എംടിയുടെ ജനപ്രിയ നോവൽ രണ്ടാമൂഴത്തിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ചിത്രത്തിന് മലയാളത്തിൽ രണ്ടാമൂഴം എന്നു തന്നെ പേരിടാൻ തീരുമാനിച്ചു. മറ്റു ഭാഷകളിൽ ചിത്രം മഹാഭാരതം എന്ന പേരിലായിരിക്കും റിലീസ് ചെയ്യുക. ഭീഷണികൾ കണക്കിലെടുത്തല്ല മലയാളത്തിൽ ചിത്രത്തിനു രണ്ടാമൂഴം എന്ന പേരു നല്കുന്നതെന്ന് നിർമ്മാതാവ് ബി.ആർ. ഷെട്ടി വ്യക്തമാക്കി.
നേരത്തേ മഹാഭാരതം എന്നു ചിത്രത്തിനു പേരു നല്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. എംടിയുടെ സ്വന്തംഭാവനയിൽ വിരിഞ്ഞ കഥയ്ക്ക് ഇതിഹാസത്തിന്റെ പേരു നല്കുന്നത് അംഗീകരിക്കാനാവില്ലെന്ന പ്രചരണം സോഷ്യൽ മീഡിയയിലടക്കം നടന്നു. മഹാഭാരതം എന്ന പേരിൽ ചിത്രം ഇറക്കിയാൽ തിയേറ്റർ കാണില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ഭീഷണി മുഴക്കുകയും ചെയ്തു.
എംടിതന്നെ തിരക്കഥ എഴുതുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. പരസ്യസംവിധായകനായ ശ്രീകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ വ്യവസായി ബി.ആർ. ഷെട്ടി നിർമ്മാണവും. നിർമ്മാതാവും സംവിധായകനും ചേർന്നാണ് ചിത്രം മലയാളത്തിൽ രണ്ടാമൂഴം തന്നെയായിരിക്കുമെന്ന് അബുദാബിയിൽ അറിയിച്ചത്. മൂന്നു മണിക്കൂർ വീതമുള്ള രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്. കാസ്റ്റിങ് അടക്കമുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.