- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംടിയുടെ സ്ക്രിപ്റ്റിൽ സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങാനാവില്ല; ആമീർ ഖാന്റെ മഹാഭാരതം വില്ലനായെത്തും; ആയിരം കോടിയുടെ 'ബിഗ് ബഡ്ജറ്റ് സിനിമ' എന്ന ശ്രീകുമാർ മേനോന്റെ സ്വപ്നം പൊലിയുമോ? രണ്ടാമൂഴത്തെ കുറിച്ച് ആർക്കും വ്യക്തതയില്ല; നിർമ്മാതാവിന്റെ കൈപൊള്ളുമോ എന്ന ഭയം മോഹൻലാലിനും; രണ്ടാമൂഴത്തിന്റെ ഭാവി നിർണ്ണയിക്കുക ഒടിയൻ തന്നെ
കൊച്ചി: എംടി വാസുദേവന്റെ തിരക്കഥയിൽ ഒരുങ്ങുന്ന രണ്ടാമൂഴം യഥാർത്ഥ്യമാകില്ലെന്ന് റിപ്പോർട്ട്. മഹാഭാരത കഥ അമീർഖാൻ സിനിമായാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. രണ്ടാമൂഴത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോനാണ്. ശ്രീകുമാർ മേനോൻ നിലവിൽ മോഹൻ ലാലിന്റെ ഒടിയനുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒടിയന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലും. ഇനിയും മാസങ്ങൾ എടുത്ത ശേഷമേ ഒടിയൻ പൂർത്തിയാകൂ. ഓണത്തിനാകും ഈ ചിത്രത്തിന്റെ റിലീസ് എന്നാണ് പുറത്തുവരുന്ന സൂചന. ഈ സാഹചര്യത്തിൽ അതിന് ശേഷമേ രണ്ടാമൂഴത്തിന്റെ അണിയറ പ്രവർത്തനം പോലും തുടങ്ങാൻ ശ്രീകുമാർ മേനോന് കഴിയൂ. ഇതാണ് രണ്ടാമൂഴത്തെ അനിശ്ചതത്വത്തിലാക്കുന്നത്. എംടിയുടെ രണ്ടാമൂഴം മഹാഭാരത കഥ പറയുന്നത് ഭീമന്റെ കണ്ണിലൂടെയാണ്. ഇത് തീർത്തും വ്യത്യസ്തമാണ്. എന്നാൽ മഹാഭാരത കഥയുമായി മറ്റൊരു സിനിമയെത്തിയാൽ രണ്ടാമൂഴം അപ്രസക്തമാകും. ആയിരം കോടിയാണ് രണ്ടാമൂഴത്തിന്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. പ്രാവസി വ്യവസായിയായ ബി ആർ ഷെട്ടി പണം മുടക്കാൻ തയ്യാറുമാണ്.
കൊച്ചി: എംടി വാസുദേവന്റെ തിരക്കഥയിൽ ഒരുങ്ങുന്ന രണ്ടാമൂഴം യഥാർത്ഥ്യമാകില്ലെന്ന് റിപ്പോർട്ട്. മഹാഭാരത കഥ അമീർഖാൻ സിനിമായാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. രണ്ടാമൂഴത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോനാണ്. ശ്രീകുമാർ മേനോൻ നിലവിൽ മോഹൻ ലാലിന്റെ ഒടിയനുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒടിയന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലും. ഇനിയും മാസങ്ങൾ എടുത്ത ശേഷമേ ഒടിയൻ പൂർത്തിയാകൂ. ഓണത്തിനാകും ഈ ചിത്രത്തിന്റെ റിലീസ് എന്നാണ് പുറത്തുവരുന്ന സൂചന. ഈ സാഹചര്യത്തിൽ അതിന് ശേഷമേ രണ്ടാമൂഴത്തിന്റെ അണിയറ പ്രവർത്തനം പോലും തുടങ്ങാൻ ശ്രീകുമാർ മേനോന് കഴിയൂ. ഇതാണ് രണ്ടാമൂഴത്തെ അനിശ്ചതത്വത്തിലാക്കുന്നത്.
എംടിയുടെ രണ്ടാമൂഴം മഹാഭാരത കഥ പറയുന്നത് ഭീമന്റെ കണ്ണിലൂടെയാണ്. ഇത് തീർത്തും വ്യത്യസ്തമാണ്. എന്നാൽ മഹാഭാരത കഥയുമായി മറ്റൊരു സിനിമയെത്തിയാൽ രണ്ടാമൂഴം അപ്രസക്തമാകും. ആയിരം കോടിയാണ് രണ്ടാമൂഴത്തിന്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. പ്രാവസി വ്യവസായിയായ ബി ആർ ഷെട്ടി പണം മുടക്കാൻ തയ്യാറുമാണ്. എന്നാൽ അമീർ ഖാന്റെ മഹാഭാരമെത്തിയാൽ പിന്നെ രണ്ടാമൂഴത്തിന്റെ വിപണി സാധ്യത ഇടിയും. ഇതാണ് രണ്ടാമൂഴത്തെ അനിശ്ചിതത്വത്തിലാക്കുന്നത്. അങ്ങനെ രണ്ടാമൂഴം വേണ്ടെന്ന് വച്ചാൽ അത് മലയാള സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴി വയ്ക്കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടാമൂഴത്തിനെതിരെ ചില സംശയങ്ങൾ ദിലീപ് അനുകൂലികൾ മുന്നോട്ട് വച്ചിരുന്നു. ദിലീപിനെ കുടുക്കാൻ ഉണ്ടാക്കിയ തന്ത്രമാണ് രണ്ടാമൂഴമെന്നും അത് നടക്കില്ലെന്നുമായിരുന്നു ദിലീപ് ഫാൻസുകാരുടെ പ്രചരണം.
മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴമെന്നത് എത്രത്തോളം പ്രായോഗികമാണെന്ന സംശയം സിനിമാ ലോകവും ചർച്ചയാക്കിയിരുന്നു. ആയിരം കോടി മുതൽമുടക്കിൽ ഇറങ്ങുന്ന ചിത്രത്തെ വിജയത്തിലെത്തിക്കാൻ ലാലിന് കഴിയുമോ എന്നതാണ് ഉയർന്ന ചോദ്യം. ഇതിനൊപ്പമാണ് അമീർ ഖാനെ പോലൊരു ബിഗ് സൂപ്പർ സ്റ്റാറും മഹാഭാരതത്തെ പറ്റി ചിന്തിക്കുന്നുവെന്ന വാർത്ത സജീവമാകുന്നത്. ഒടിയന് വേണ്ടി മോഹൻലാൽ ഏറെ പ്രയാസപ്പെട്ടിരുന്നു. ഒടിയൻ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തിനായി ലുക്കിൽ മാറ്റം വരുത്തി. ഏതാണ് ഇരുപതോളം കിലോ ഭാരവും കുറച്ചു. മോഹൻലാലിന്റെ പുതിയ മെയ്‌ക് ഓവറിനെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകർക്ക് പല പരാതികളും ഉണ്ട്. ഈ സാഹചര്യത്തിൽ ഭീമനാകാനുള്ള ശരീരമാറ്റം നടത്താൻ ലാൽ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
മോഹൻലാലിന്റെ സ്വപ്‌നമാണ് രണ്ടാമൂഴം. എന്നാൽ നിർമ്മാതാവിനെ വലിയ ബാധ്യതയിലേക്ക് തള്ളിവിടുന്ന പ്രോജക്ട് വേണമോ എന്നത് ലാലിനെ ചിന്തിപ്പിക്കുന്നുണ്ട്. ഓടിയന് ശേഷമാത്രമേ ഇക്കാര്യത്തിൽ ലാൽ അന്തിമ തീരുമാനം എടുക്കൂ. ഒടിയൻ സിനിമയെ ജനം എങ്ങനെ സ്വീകരിക്കുമെന്നതും നിർണ്ണായകമാകും. ഒടിയൻ ജനം ആവേശത്തോടെ ഏറ്റെടുത്താൽ മാത്രമേ ഒടിയനുമായി മോഹൻലാൽ മുന്നോട്ട് പോകൂവെന്നാണ് ലഭിക്കുന്ന സൂചന. ഇതിന് മുമ്പ് അമീർഖാൻ മഹാഭാരതം അനൗൺസ് ചെയ്താലും ഒടിയൻ പ്രതിസന്ധിയിലാകും. രണ്ടാമൂഴവുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ കാര്യത്തിൽ മാത്രമേ സംവിധായകനായ ശ്രീകുമാർ മേനോനും അന്തിമ തീരുമാനം എടുത്തിട്ടുള്ളൂ. ബാക്കി ചർച്ചകളും അണിയറ പ്രവർത്തനങ്ങളും തുടർന്നാൽ മാത്രമേ ഒടിയന്റെ കാര്യത്തിൽ അന്തിമ ചിത്രം തെളിയൂ.
ഒടിയൻ പൂർത്തിയാക്കിയാൽ മോഹൻലാൽ നേരെ ലണ്ടനിലേക്ക് പോകും. രഞ്ജിത്തിന്റെ ബിലാത്തികഥയിലാകും അഭിനയിക്കുക. അതിന് ശേഷവും തുടർച്ചയായി മറ്റ് ചിത്രങ്ങൾക്ക് ഡേറ്റ് നൽകാനാണ് തീരുമാനം. പൃഥ്വിരാജിന്റെ ലൂസിഫർ, വയനാടൻ തമ്പാൻ, ഷാജി കൈലാസ്, ഭദ്രൻ എന്നിവരുമായുള്ള ചിത്രങ്ങൾ എന്നിങ്ങനെ നിരവധി സിനിമകൾക്ക് ലാൽ ഡേറ്റ് നൽകിയിട്ടുമുണ്ട്. മുൻ നിശ്ചയ പ്രകാരം രണ്ടാമൂഴത്തിന് മാറ്റിവച്ച ദിവസങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ രണ്ടാമൂഴത്തിന് അമിത പ്രാധാന്യം മോഹൻലാൽ നൽകുന്നില്ലെന്നാണ് സൂചന. ഏതാണ്ട് ഒന്നരവർഷമെങ്കിലും എടുത്താൽ മാത്രമേ രണ്ടാമൂഴത്തിൽ വ്യക്തത വരൂ എന്ന തിരിച്ചറിവിലാണ് ലാലിന്റെ നീക്കം. മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരിനും കൊച്ചു ചിത്രങ്ങളോടാണ് താൽപ്പര്യം.
നേരത്തേയും ഇതു സംബന്ധിച്ച വിവാദങ്ങൾ ഉയർന്നിരുന്നു. അന്ന് രണ്ടാമൂഴം സിനിമയുടെ പ്രി പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷം ജനുവരി 19 മുതൽ താൻ പൂർണമായും ഈ സിനിമയിലേക്ക് തിരിയുമെന്നും ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴും ശ്രീകുമാർ മേനോന് ഒടിയനിൽ നിന്ന് മാറാൻ കഴിഞ്ഞിട്ടില്ല. 2018 സെപ്റ്റംബറിൽ സിനിമയുെട ചിത്രീകരണം ആരംഭിച്ചേക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. 2020ൽ ആണ് റിലീസ് എന്നായിരുന്നു വാർത്ത. ആദ്യ ഭാഗം പുറത്തിറങ്ങി നാല് മാസത്തിന്‌ശേഷം രണ്ടാംഭാഗം പ്രേക്ഷകരിലെത്തുമെന്നും സൂചനകളെത്തി. എന്നാൽ 2018 സെപ്റ്റംബറിൽ രണ്ടാമൂഴം തുടങ്ങില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അമീർ ഖാന്റെ അംബാനിയിലേക്ക് ചർച്ചകളെത്തിയത്. ആമിർ ഖാൻ നായകനാകുന്ന മഹാഭാരതം മുകേഷ് അംബാനിയാണ് നിർമ്മിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങൾ പോലെ ഒരു സീരീസ് രൂപത്തിൽ ആയിരിക്കും ഈ മഹാഭാരതം സിനിമയാകുന്നത്.
തന്റെ സ്വപ്ന സിനിമയാണ് ഇതെന്ന് ആമിർ ഖാൻ പറയുന്നു. അതായത് ആമീർ ഖാന്റെ സിനിമയിലും കർണ്ണനാകും ശ്രദ്ധാകേന്ദ്രം.