- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്ക് മുതലാളിയുടെ പെങ്ങളാണെന്നൊന്നും ഞരമ്പ് രോഗികളോട് പറഞ്ഞിട്ട് കാര്യമില്ല; വിമാനയാത്രയ്ക്കിടെ നടന്ന ലൈംഗികാതിക്രമം വിമാന ജീവനക്കാരെ അറിയിച്ചപ്പോൾ കിട്ടിയ ഉത്തരം അതിലും വിചിത്രം; അയാൾക്ക് ഒന്നിനും യാതൊരു മറയില്ല; കൂടുതൽ മദ്യം കൊടുത്ത് ഉറക്കിയേക്ക്; ഉത്തരം കേട്ട് ഞെട്ടി റാൻഡി സക്കർബർഗ്
സാൻഫ്രാൻസിസ്‌കോ: ലൈംഗിക പീഡനശ്രമം ഫേസ്‌ബുക്ക് സിഇഓ മാർക്ക് സക്കർബർഗിന്റെ സഹോദരിയോടും. വിമാന യാത്രക്കിടയിലാണ് ഫേസ്‌ബുക്കിന്റെ മാർക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറായ റാൻഡി സക്കർബർഗിന് നേരെ ലൈംഗികാതിക്രമമുണ്ടായത്. അലാസ്‌ക എയർലൈൻസിൽ വച്ചാണ് സംഭവം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് റാൻഡി പങ്കുവെച്ചത്.വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാൾ തന്നോട് മോശമായി പെരുമാറുകയായിരുന്നു. സംഭവം വിമാന ജീവനക്കാരെ അറിയിച്ചപ്പോൾ ഇയാൾ സ്ഥിരം യാത്രക്കാരനാണ്, അയാൾക്ക് ഒന്നിനും യാതൊരു മറയില്ല, കൂടുതൽ മദ്യം കൊടുക്കൂ എന്നെല്ലാം പറഞ്ഞ് അയാളുടെ പെരുമാറ്റത്തെ അവർ അവഗണിക്കുകയാണുണ്ടായതെന്നും റാൻഡി പറയുന്നു. ഇതിനെത്തുടർന്നാണ് റാൻഡി അലാസ്‌ക എയർലൈൻസിന് നേരിട്ട് കത്തയച്ചത്. തുടർന്ന് അലാസ്‌ക എയർലൈൻസിനെതിരെ അതി ശക്തമായി റാൻഡി പ്രതികരിച്ചു. ഇത്തരം പെരുമാറ്റങ്ങൾ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകാതെ പണത്തിന് പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാൻഡി ഫേസ്‌ബുക്കിൽ കുറിച്ച
സാൻഫ്രാൻസിസ്‌കോ: ലൈംഗിക പീഡനശ്രമം ഫേസ്‌ബുക്ക് സിഇഓ മാർക്ക് സക്കർബർഗിന്റെ സഹോദരിയോടും. വിമാന യാത്രക്കിടയിലാണ് ഫേസ്‌ബുക്കിന്റെ മാർക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറായ റാൻഡി സക്കർബർഗിന് നേരെ ലൈംഗികാതിക്രമമുണ്ടായത്.
അലാസ്‌ക എയർലൈൻസിൽ വച്ചാണ് സംഭവം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് റാൻഡി പങ്കുവെച്ചത്.വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാൾ തന്നോട് മോശമായി പെരുമാറുകയായിരുന്നു. സംഭവം വിമാന ജീവനക്കാരെ അറിയിച്ചപ്പോൾ ഇയാൾ സ്ഥിരം യാത്രക്കാരനാണ്, അയാൾക്ക് ഒന്നിനും യാതൊരു മറയില്ല, കൂടുതൽ മദ്യം കൊടുക്കൂ എന്നെല്ലാം പറഞ്ഞ് അയാളുടെ പെരുമാറ്റത്തെ അവർ അവഗണിക്കുകയാണുണ്ടായതെന്നും റാൻഡി പറയുന്നു.
ഇതിനെത്തുടർന്നാണ് റാൻഡി അലാസ്‌ക എയർലൈൻസിന് നേരിട്ട് കത്തയച്ചത്. തുടർന്ന് അലാസ്‌ക എയർലൈൻസിനെതിരെ അതി ശക്തമായി റാൻഡി പ്രതികരിച്ചു. ഇത്തരം പെരുമാറ്റങ്ങൾ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകാതെ പണത്തിന് പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാൻഡി ഫേസ്‌ബുക്കിൽ കുറിച്ചു.
ഇതിന് ശേഷം അലാസ്‌ക എയർലൈൻസിന്റെ ഉദ്യോഗസ്ഥർ തന്നെ വിളിച്ചുവെന്നും ജീവനക്കാരെ താൽകാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി അറിയിച്ചുവെന്നും റാൻഡി ഫേയ്‌സ്ബുക്ക് പോസ്റ്റ് കൂട്ടിച്ചേർത്തു.