- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഢംബരത്തിന്റെ അവസാന വാക്കായി നമ്മുടെ ടാറ്റ; ഒന്നര കോടിയുടെ പുത്തൻ റേഞ്ച് റോവറിൽ ഇല്ലാത്തത് ഒന്നുമില്ല
ലോകോത്തര ആഢംബര കാർ നിർമ്മതാക്കളായ ടാറ്റയുടെ സ്വന്തം റേഞ്ച് റോവർ തങ്ങളുടെ ഏറ്റവും വലിയ ആഢംബര കാർ അവതരിപ്പിച്ചു. ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും കരുത്തുറ്റതും ആഢംബരങ്ങൾ നിറഞ്ഞതുമായി റേഞ്ച് റോവർ എസ് വി ഓട്ടോബയോഗ്രഫി ന്യൂയോർക്ക് ഇന്റർനാഷണൽ മോട്ടോർ ഷോയിലാണ് അവതരിപ്പിച്ചത്. സമ്മറിൽ യുകെയിൽ വിൽപ്പന ആരംഭിക്കുന്ന ഈ ടാറ്റ കരുത്തന്റെ വില
ലോകോത്തര ആഢംബര കാർ നിർമ്മതാക്കളായ ടാറ്റയുടെ സ്വന്തം റേഞ്ച് റോവർ തങ്ങളുടെ ഏറ്റവും വലിയ ആഢംബര കാർ അവതരിപ്പിച്ചു. ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും കരുത്തുറ്റതും ആഢംബരങ്ങൾ നിറഞ്ഞതുമായി റേഞ്ച് റോവർ എസ് വി ഓട്ടോബയോഗ്രഫി ന്യൂയോർക്ക് ഇന്റർനാഷണൽ മോട്ടോർ ഷോയിലാണ് അവതരിപ്പിച്ചത്. സമ്മറിൽ യുകെയിൽ വിൽപ്പന ആരംഭിക്കുന്ന ഈ ടാറ്റ കരുത്തന്റെ വില ഒന്നര കോടി രൂപയോളം വരും. ജാഗ്വാർ ലാൻ റോവറിന്റെ (ജെഎൽആർ) പുതിയ സ്‌പെഷ്യൽ വെഹിക്ക്ൾ ഓപറേഷൻസ് യൂണിറ്റിൽ നിന്നാണ് എസ് വി ഓട്ടോബയോഗ്രഫിയുടെ വരവ്. ഇറ്റാലിയൻ സുപ്പർകാറുകളുടെ കരുത്ത് പകരുന്ന അഞ്ച് ലീറ്റർ വി എയ്റ്റ് എഞ്ചിനാണ് എസ് വി ഓട്ടോബയോഗ്രഫിയുടെ ഹൃദയം. ഇതിന് 539 ബിഎച്ച്പി വരെ ശക്തിയുള്ള ഈ ഓഫ് റോഡറിന്റെ പരമാവധി 150 എംപിഎച്ച് ആണ്.
റേഞ്ച് റോവറുകൾ മികവുറ്റ ഓഫ് റോഡ് പ്രകടനങ്ങൾക്ക് പേരെടുത്തതാണെങ്കിലും എസ് വി ഓട്ടോബയോഗ്രഫി ഓഫ് റോഡ് ഡ്രൈവിനെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നതാണെന്ന് കമ്പനി പറയുന്നു. മികച്ച ഓഫ്‌റോഡ് പ്രകടനത്തിനൊപ്പം ആഢംബരം, സുഖസൗകര്യം, നിർമ്മാണ വൈദഗ്ധ്യം എന്നിവയ്ക്കും മുന്തിയ പരിഗണന നൽകിയിട്ടുണ്ടെന്ന് ജെഎൽആർ പറയുന്നു. റേഞ്ച് റോവറിന്റെ വിജയകരമായ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര കരുത്തേറിയ പടക്കുതിരയെ കമ്പനി നിരത്തിലിറക്കുന്നത്. രണ്ടു ടോൺ കളറിലും സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് വകഭേദങ്ങളിലും തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
റോൾസ് റോയ്‌സ്, ബെന്റ്‌ലി, മെഴ്‌സീഡിസ് ബെൻസ് തുടങ്ങിയ ആഢംബര കാർ നിർമ്മാതാക്കളുടെ ലക്ഷ്വുറി എസ് യു വികളുടെ കടന്നു കയറ്റത്തെ പ്രതിരോധിക്കുകയാണ് പുതിയ പടക്കുതിരയുമായി രംഗത്തെത്തിയ ജെഎലൽആറിന്റെ ലക്ഷ്യം. അത്യാഢംബരങ്ങൾക്കു പേരു കേട്ട ഇവരുടെ മോഡലുകളോട് കിടപിടിക്കുന്നതും മുന്നിട്ടു നിൽക്കുന്നതുമായ ആഢംബരങ്ങൾ കൊണ്ടാണ് എസ് വി ഓട്ടോബയോഗ്രഫിയുടെ അകത്തളം അലങ്കരിച്ചിരിക്കുന്നത്. ബെന്റ്‌ലി 2016ലും റോൾസ് റോയ്‌സ് 2017ലും ഇറക്കാനിരിക്കുന്ന ആഢംബര എസ് യു വികളെ നേരിടാൻ തന്നെയാണ് റേഞ്ച് റോവറിന്റെ പടയൊരുക്കം. എസ് യു വി ശ്രേണിയിൽ കമ്പനിക്കുള്ള വിപണി മേധാവിത്തത്തെ പ്രതിരോധിക്കാൻ റേഞ്ച് റോവർ ഏതറ്റം വരേയും പോകുമെന്നതിന് മികച്ച തെളിവാണ് എസ് വി ഓട്ടോബയോഗ്രഫി.