- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രത്തൻ ടാറ്റയുടെ സ്വപ്ന വാഹനമായ റോഞ്ച് റോവർ വെലാർ നവംബറിൽ നിരത്തിലിറങ്ങും; വാഹനം നിർമ്മിക്കുന്നത് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടനിലെ വെലാർ; കാറിന്റെ രൂപഘടനയിൽ ഇറങ്ങുന്ന ആദ്യ റേഞ്ച് റോവർ
രത്തൻ ടാറ്റയുടെ സ്വപ്ന വാഹനവുമായ റേഞ്ച് റോവർ വെലാർ ദീപാവലി ഫെസ്റ്റീവ് സീസണോടനുബന്ധിച്ച് നവംബറിൽ പുറത്തിറങ്ങും. ടാറ്റ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ വെലാർ ആണ് ഇതി നിർമ്മിക്കുന്നത്. റേഞ്ച് റോവർ നിരയിലെ നാലാമനായ വെലാർ കഴിഞ്ഞ ജനീവ മോട്ടോർ ഷോയിലാണ് കന്നി അരങ്ങേറ്റം കുറിച്ചത്. 2018 ഓട്ടോ എക്സ്പോയിൽ വെലാർ പ്രദർശനത്തിനെത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എരാജ്യത്തെ വിവിധ റേഞ്ച് റോവർ ഷോറൂമുകളിൽ നേരത്തെ വാഹനത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. റേഞ്ച് റോവർ നിരയിൽ ഇവോക്കിനും സ്പോർട്ടിനും ഇടയിലായാണ് വെലാറിന്റെ സ്ഥാനം. ടാറ്റാ മോട്ടോഴ്സ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതി എന്ന നിലയിലാണ് വെലാറിന്റെ രൂപകൽപ്പനയും വികസന പ്രവർത്തനങ്ങളും പൂർത്തീകരിച്ചത്. ബിഎംഡബ്യു X5, ഔഡി Q7, വോൾവോ XC 90, ജാഗ്വർ എഫ്-സ്പേസ്, പോർഷെ മകാൻ എന്നിവയാണ് വെലാറിനെ കാത്തിരിക്കുന്ന എതിരാളികൾ. കാറിന്റെ രൂപഘടനയിൽ അവതരിക്കുന്ന ആദ്യ റേഞ്ച് റോവർ വാഹനമെന്ന പ്രത്യേകതയും വെലാറിനുണ്ട്. ഇംഗ്ലണ്ടിലാണ് വാഹനത്തിന്റെ നി
രത്തൻ ടാറ്റയുടെ സ്വപ്ന വാഹനവുമായ റേഞ്ച് റോവർ വെലാർ ദീപാവലി ഫെസ്റ്റീവ് സീസണോടനുബന്ധിച്ച് നവംബറിൽ പുറത്തിറങ്ങും. ടാറ്റ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ വെലാർ ആണ് ഇതി നിർമ്മിക്കുന്നത്. റേഞ്ച് റോവർ നിരയിലെ നാലാമനായ വെലാർ കഴിഞ്ഞ ജനീവ മോട്ടോർ ഷോയിലാണ് കന്നി അരങ്ങേറ്റം കുറിച്ചത്.
2018 ഓട്ടോ എക്സ്പോയിൽ വെലാർ പ്രദർശനത്തിനെത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എരാജ്യത്തെ വിവിധ റേഞ്ച് റോവർ ഷോറൂമുകളിൽ നേരത്തെ വാഹനത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. റേഞ്ച് റോവർ നിരയിൽ ഇവോക്കിനും സ്പോർട്ടിനും ഇടയിലായാണ് വെലാറിന്റെ സ്ഥാനം. ടാറ്റാ മോട്ടോഴ്സ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതി എന്ന നിലയിലാണ് വെലാറിന്റെ രൂപകൽപ്പനയും വികസന പ്രവർത്തനങ്ങളും പൂർത്തീകരിച്ചത്.
ബിഎംഡബ്യു X5, ഔഡി Q7, വോൾവോ XC 90, ജാഗ്വർ എഫ്-സ്പേസ്, പോർഷെ മകാൻ എന്നിവയാണ് വെലാറിനെ കാത്തിരിക്കുന്ന എതിരാളികൾ. കാറിന്റെ രൂപഘടനയിൽ അവതരിക്കുന്ന ആദ്യ റേഞ്ച് റോവർ വാഹനമെന്ന പ്രത്യേകതയും വെലാറിനുണ്ട്. ഇംഗ്ലണ്ടിലാണ് വാഹനത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. ലൈറ്റ് വെയ്റ്റ് അലുമിനിയം ആർക്കിടെക്ചറും അൾട്രാ ക്ലീൻ പെട്രോൾ-ഡീസൽ എഞ്ചിനുമാണ് മുഖ്യ സവിശേഷതകൾ. ലേസർ ടെക്നോളജിയിലാണ് ഹെഡ്ലൈറ്റ്.
ലാന്റ് റോവറിന്റെ ഏറ്റവും മികച്ച എയറോഡൈനാമിക് വാഹനവും ഇവനാണ്. മൂന്ന് പെട്രോൾ വകഭേദങ്ങളും രണ്ട് ഡീസൽ പതിപ്പിലും വെലാർ ലഭ്യമാകും. 2.0 ലിറ്റർ ഇഗ്നീഷ്യം പെട്രോൾ എഞ്ചിൻ രണ്ട് എഞ്ചിൻ ട്യുണിൽ പുറത്തിറങ്ങും, ഒന്ന് 147 ബിഎച്ച്പി കരുത്തും 430 എൻഎം ടോർക്കുമേകുമ്പോൾ മറ്റൊരു വകഭേദം 240 പിഎസ് കരുത്തും 500 എൻഎം ടോർക്കുമേകും.
3.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ 296 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമേകും. രണ്ടിലും ZF 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്.
236 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമേകുന്നതാണ് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ. 3.0 ലിറ്റർ ഡീസൽ എഞ്ചിൻ 295 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമേകും.