- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സാ സഹായത്തിന് അപേക്ഷിച്ചത് ഭർത്താവിനും മകനും പിന്നാലെ മകളും പോയപ്പോൾ ഉണ്ടായിരുന്ന സ്ഥിര വരുമാനം നിലച്ചതോടെ; റാണി ജോൺസന്റെ ചികിത്സയ്ക്ക് മാസം തോറും ചെലവാക്കേണ്ടി വരുന്നത് വലിയ തുക: പെൻഷന് വേണ്ടി മുഖ്യ മന്ത്രിക്ക് അപേക്ഷ നൽകിയത് ഒരു വർഷത്തിന് മുമ്പ്
ജീവിതത്തിൽ ഇത്രയും വലിയ ഒരു ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മറ്റാരും ലോകത്ത് കാണില്ല. ആദ്യം ഭർത്താവു മരിച്ചു. പിന്നാലെ ഒരു റോഡ് അപകടത്തിന്റെ രൂപത്തിൽ മകനും. തൊട്ടു പിന്നാലെ മകളും. എന്നിട്ടും റാണി ജോൺസനെ ദൈവം വെറുതേ വിട്ടില്ല. രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കുറയുന്ന രോഗമാണ് റാണി ജോൺസണ്. റാണി ജോൺസണ് രക്താർബുദമാണെന്ന തരത്തിലാണ് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ജോൺസൺ മാസ്റ്ററുടെ ഇളയ സഹോദരൻ ജോർജിന്റെ ഭാര്യയായ മിനി ജോർജ് ആണ് റാണിയുടെ അസുഖത്തെ പറ്റിയുള്ള യഥാർത്ഥ വിവരം പുറത്ത് വിട്ടത്. ഭർത്താവും മകനും മകളും മരിച്ചതോടെ റാണിയുടെ വരുമാനം എല്ലാം നിലച്ചു. അസുഖവും ബാധിച്ചതോടെ മാസം തോറും ചികിത്സയ്ക്ക് നല്ല ഒരു തുക കണ്ടെത്തേണ്ട അവസ്ഥയും വന്നു. രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കുറയുന്ന അസുഖമാണ്. ഒപ്പം ഷുഗറും ഉണ്ട്. അതുകൊണ്ടു തന്നെ തുടരെ തുടരെ രക്ത പരിശോധനയും അതിനുള്ള ചികിത്സയും നടത്തണം. എല്ലാം കൊണ്ടും വിഷമത്തിലായതോടെയാണ് മാസം ഒരു കൃത്യമായ പെൻഷൻ തുക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത
ജീവിതത്തിൽ ഇത്രയും വലിയ ഒരു ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മറ്റാരും ലോകത്ത് കാണില്ല. ആദ്യം ഭർത്താവു മരിച്ചു. പിന്നാലെ ഒരു റോഡ് അപകടത്തിന്റെ രൂപത്തിൽ മകനും. തൊട്ടു പിന്നാലെ മകളും. എന്നിട്ടും റാണി ജോൺസനെ ദൈവം വെറുതേ വിട്ടില്ല. രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കുറയുന്ന രോഗമാണ് റാണി ജോൺസണ്.
റാണി ജോൺസണ് രക്താർബുദമാണെന്ന തരത്തിലാണ് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ജോൺസൺ മാസ്റ്ററുടെ ഇളയ സഹോദരൻ ജോർജിന്റെ ഭാര്യയായ മിനി ജോർജ് ആണ് റാണിയുടെ അസുഖത്തെ പറ്റിയുള്ള യഥാർത്ഥ വിവരം പുറത്ത് വിട്ടത്. ഭർത്താവും മകനും മകളും മരിച്ചതോടെ റാണിയുടെ വരുമാനം എല്ലാം നിലച്ചു.
അസുഖവും ബാധിച്ചതോടെ മാസം തോറും ചികിത്സയ്ക്ക് നല്ല ഒരു തുക കണ്ടെത്തേണ്ട അവസ്ഥയും വന്നു. രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കുറയുന്ന അസുഖമാണ്. ഒപ്പം ഷുഗറും ഉണ്ട്. അതുകൊണ്ടു തന്നെ തുടരെ തുടരെ രക്ത പരിശോധനയും അതിനുള്ള ചികിത്സയും നടത്തണം. എല്ലാം കൊണ്ടും വിഷമത്തിലായതോടെയാണ് മാസം ഒരു കൃത്യമായ പെൻഷൻ തുക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്.
ഒരു വർഷം മുൻപാണ് പെൻഷനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് കൈമാറിയത്. അന്ന് മുഖ്യമന്ത്രി അത് സാംസ്‌കാരിക വകുപ്പിന് കൈമാറി. ഇപ്പോഴാണ് അതിൽ നടപടിയുണ്ടായെന്ന് അറിയുന്നത്. എന്നാൽ അതിനെ കുറിച്ച് സർക്കാർ തലത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ഇവർ പറയുന്നു. എത്രയാണു പെൻഷൻ തുകയെന്നും അറിവായിട്ടില്ല.
നല്ലൊരു തുക മാസം തോറും ചികിത്സയ്ക്കു വേണം. മകൾ കൂടി പോയപ്പോൾ ചേച്ചിക്കുള്ള സ്ഥിരമായ സാമ്പത്തിക വരുമാനവും ഇല്ലാതായി. എല്ലാം കൊണ്ടും ചേച്ചിയും ഞങ്ങളും ആകെ വിഷമത്തിലായി. അനുജന്മാരും കുടുംബവും ചേച്ചിക്കൊപ്പം തന്നെയുണ്ട്. ഞങ്ങളെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യുന്നുമുണ്ട്. പക്ഷേ നാളെ ഞങ്ങളുടെ കാര്യം എന്താകും എന്നറിയില്ലല്ലോ. കുടുംബത്തിലുണ്ടായ തുടർച്ചയായ മൂന്നു മരണം അത്രമാത്രം ഞങ്ങളെ ഉലച്ചു കളഞ്ഞു. '' മിനി പറഞ്ഞു.
ചികിത്സാ സൗകര്യാർത്ഥം റാണി ജോൺസൺ എറണാകുളത്താണ് ഇപ്പോഴുള്ളത്. സ്വന്തം അമ്മയ്‌ക്കൊപ്പമാണ് ഇപ്പോൾ റാണി താമസിക്കുന്നത്. എറണാകുളത്താണ് ഇവർ ചികിത്സ നടത്തുന്നത്.
2012ലാണ് ജോൺസൺ മാഷ് മരിക്കുന്നത്. തൊട്ടടുത്ത വർഷം റോഡപകടത്തിന്റെ രൂപത്തിൽ മകനെയും മരണം തേടി എത്തി. 2016 ഫെബ്രുവരി അഞ്ചിനാണ് ജോൺസന്റെ മകളും ഗായികയുമായ ഷാൻ ജോൺസണെ(29) മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈയിലെ ഹോട്ടൽ മുറിയിലാണ് മെൃതദേഹം കണ്ടത്.ഒരു പാട്ടിന്റെ റെക്കോർഡിങ്ങിനുശേഷം വ്യാഴാഴ്ച രാത്രിയാണ് ഷാൻ മുറിയിൽ തിരിച്ചെത്തിയത്. ഹൃദയസംബന്ധമായ അസുഖമായിരുന്നു മരണകാരണം.ഒരു പാട്ടിന്റെ റെക്കോഡിങ്ങിനായി കൊച്ചിയിൽ എത്താനിക്കെയായിരുന്നു മരണം.
തൃശൂർ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കുടുംബ കല്ലറയിലാണ് മൂവരെയും സംസ്‌കരിച്ചത്.ജീവിതത്തോട് തോറ്റുകൊടുക്കാതെ അത് തിരിച്ചുപിടിക്കാനുള്ള റാണി ജോൺസന്റെ പോരാട്ടത്തിൽ സുമനസുകൾക്കും കൈത്താങ്ങേകാം.