- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാണി മുഖർജിക്ക് ഇഷ്ടം കാശ്മീർ പാക്കിസ്ഥാനിൽ ലയിപ്പിക്കുന്നതോ? പാക്കിസ്ഥാൻ മാദ്ധ്യമങ്ങളിൽ വ്യാജവാർത്ത; നിഷേധിച്ച് ബോളിവുഡ് റാണി
പാകിസ്താനുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കാശ്മീർ പ്രശ്‌നത്തിലും ബോളിവുഡ് താരങ്ങൾ വിവാദത്തിൽ കുടുങ്ങുന്നത് ആദ്യമായല്ല. ഇരുരാജ്യങ്ങളിലും സുപരിചിതരാണ് എന്ന കാരണം കൊണ്ടാണ് വിവാദങ്ങൾ ബോളിവുഡിനെ വിടാതെ പിന്തുടരുന്നത്. ഏറ്റവുമൊടുവിൽ ഇത്തരത്തിൽ വിവാദത്തിൽപ്പെട്ടത് മുൻകാല നായിക റാണി മുഖർജിയാണ്. കാശ്മീരിൽ ഹിതപരിശോധന നടത്തുന്നത് സ
പാകിസ്താനുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കാശ്മീർ പ്രശ്‌നത്തിലും ബോളിവുഡ് താരങ്ങൾ വിവാദത്തിൽ കുടുങ്ങുന്നത് ആദ്യമായല്ല. ഇരുരാജ്യങ്ങളിലും സുപരിചിതരാണ് എന്ന കാരണം കൊണ്ടാണ് വിവാദങ്ങൾ ബോളിവുഡിനെ വിടാതെ പിന്തുടരുന്നത്. ഏറ്റവുമൊടുവിൽ ഇത്തരത്തിൽ വിവാദത്തിൽപ്പെട്ടത് മുൻകാല നായിക റാണി മുഖർജിയാണ്.
കാശ്മീരിൽ ഹിതപരിശോധന നടത്തുന്നത് സംബന്ധിച്ചും കാശ്മീർ പാക്കിസ്ഥാനോട് ചേർക്കുന്നത് സംബന്ധിച്ചും റാണി മുഖർജിയുടേതെന്ന നിലയ്കക് പാക്കിസ്ഥാൻ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയാണ് വിവാദമായത്. അത്തരത്തിലൊരു ട്വീറ്റ് റാണി മുഖർജി നടത്തിയെന്നാണ് വാർത്ത. എന്നാൽ, താൻ അത്തരമൊരു ട്വീറ്റ് നൽകിയിട്ടില്ലെന്ന് റാണി മുഖർജി വ്യക്തമാക്കി.
ഏതെങ്കിലും സോഷ്യൽ മീഡിയയിൽ റാണി മുഖർജി അംഗമല്ലെന്നും ഇപ്പോൾ പ്രചരിക്കുന്നത് വ്യാജവാർത്തയാണേന്നും നടിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വാർത്തയുമായി റാണിക്ക് യാതൊരു ബന്ധവുമില്ലെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് പാക് വെബ്‌സൈറ്റായ ന്യൂസ് ഇന്റർനാഷണൽ റാണിയുടേതെന്ന പേരിൽ ട്വീറ്റ് പ്രസിദ്ധീകരിച്ചത്. കാശ്മീർ എന്താഗ്രഹിക്കുന്നു എന്നറിയാൻ ഇന്ത്യയും പാക്കിസ്ഥാനും ചേർന്ന് ഹിതപരിശോധന നടത്തണം എന്നാണ് ട്വീറ്റിലുണ്ടായിരുന്നത്. തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇരയാണ് പാക്കിസ്ഥാൻ എന്നും ഇതേ അക്കൗണ്ടിൽനിന്നുള്ള മറ്റൊരു ട്വീറ്റിൽ പറയുന്നു.
പൊതുവെ മാദ്ധ്യമങ്ങളിൽനിന്ന് അകന്നു നിൽക്കുന്ന സെലിബ്രിറ്റിയാണ് റാണി മുഖർജിയും. ഡിസംബറിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ റാണി വീട്ടിൽ വിശ്രമത്തിലുമാണ്. ഭർത്താവ് ആദിത്യ ചോപ്രയുടെയും തന്റെയും പേരുകൾ ചേർത്ത് ആദിര എന്നാണ് മകൾക്ക് പേരിട്ടിട്ടുള്ളത്. 2004-ൽ പുറത്തിറങ്ങിയ വീർ-സാറ എന്ന ചിത്രത്തിൽ പാക്കിസ്ഥാനിയായ വക്കീലായി വേഷമിട്ടതുമുതൽ അവിടെ ഏറെ ആരാധകരുള്ള നടി കൂടിയാണ് റാണി.