ബോളിവുഡ് താരസുന്ദരി റാണി മുഖർജി അമ്മായാകാൻ പോകുന്നുവെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. റാണി ഗർഭിണിയാണെന്ന വിവരമറിഞ്ഞതോടെ സിനിമാലോകം ആശംസകൾ അറിയിച്ചിരുന്നെങ്കിലും പൊതുവേദികളിലോ സദസുകളിലോ താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ പലതവണയായി നടി ക്യാമറ കണ്ണിലുടക്കിയി രിക്കുകയാണ്.

മുമ്പ് ഒരു ഹോട്ടലിൽ നിന്ന് മടങ്ങവെ ആരാധകരിലാരോ പകർത്തിയ റാണി മുഖർജിയുടെ ഫോട്ടോ ട്വിറ്ററിൽ വൈറലായെങ്കിൽ ഇപ്പോൾ പരിശോധനയ്ക്കായി എത്തിയപ്പോഴുള്ള നടിയുടെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്.

ഭർത്താവ് ആദിത്യ ചോപ്രയ്‌ക്കൊപ്പം പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ക്ലിനിക്കിൽ എത്തിയപ്പോഴാണ് പാപ്പരാസികളുടെ കണ്ണുവെട്ടിക്കാൻ താരത്തിന് കഴിയാഞ്ഞത്.ദീർഘകാല സൗഹൃദത്തിനു ശേഷം 2014 ഏപ്രിലിൽ ഇറ്റലിയിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങിലാണ് ആദിത്യയും റാണിയും വിവാഹിതരായത്.

അതിനുശേഷം ആ വർഷംതന്നെ ഓഗസ്റ്റിൽ 'മർദാനി' എന്ന ചിത്രത്തിൽ ശക്തമായ പൊലീസ് കഥാപാത്രത്തെയും അവതരിപ്പിച്ചു റാണി. പക്ഷേ ചിത്രം വിചാരിച്ചത്ര വിജയിച്ചില്ല. തുടർന്ന് ചലച്ചിത്രമേഖലയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഇവർ.