- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രഞ്ജി ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ; ഒന്നാം ഇന്നിങ്ങ് ലീഡ് 230 കടന്നു; രോഹന് പിന്നാലെ രാഹുലിനും സെഞ്ചുറി

രാജ്കോട്ട്: രഞ്ജി ട്രോഫിയിൽ മേഘാലയക്ക് എതിരെ കേരളം ശക്തമായ നിലയിൽ.ഒന്നാം ഇന്നിങ്ങ്‌സിൽ ലീഡ് 230 ആയി.കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 379 റൺസെന്ന നിലയിലാണ്.
ഓപ്പണർ രാഹുലിനും സെഞ്ചുറി. ആദ്യ ദിനം ഏകദിന ശൈലിയിൽ ബാറ്റ് വീശി രോഹൻ കുന്നുമ്മൽ സെഞ്ചുറി കണ്ടെത്തിയതിന് പിന്നാലെയാണ് രാഹുലും സ്‌കോർ മൂന്നക്കം കടത്തിയത്. 142 പന്തിൽ നിന്ന് 14 ഫോറും ഒരു സിക്സുമാണ് സെഞ്ചുറി കണ്ടെത്തുമ്പോൾ രാഹുലിന്റെ ബാറ്റിൽ നിന്ന് വന്നത്. ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കം നൽകിയത്. 201 പന്തിൽ നിന്നാണ് ഇരുവരും ചേർന്ന് 214 റൺസ് കണ്ടെത്തിയത്.
രണ്ടാം ദിനം ഡ്രിങ്ക്സ് ബ്രേക്ക് കഴിഞ്ഞപ്പോഴേക്കും കേരളത്തിന്റെ ലീഡ് 100 കടന്നിരുന്നു. മൂന്നാം സ്ഥാനത്ത് ഇറങ്ങിയ ജലജ് സക്സേനയ്ക്ക് 10 റൺസ് മാത്രമാണ് കണ്ടെത്താനായത്്.. ഒന്നാം ഇന്നിങ്സിൽ മേഘാലയെ 148 റൺസിനാണ് കേരളം പുറത്താക്കിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 4 വിക്കറ്റ് നേട്ടവുമായി ഏദൻ ആപ്പിൾ ടോം മിന്നിയതാണ് ആദ്യ ദിനത്തിലെ കേരളത്തിന്റെ പ്രധാന ഹൈലൈറ്റ്.
9 ഓവറിൽ 41 റൺസ് മാത്രമാണ് ഏദൻ വിട്ടുകൊടുത്തത്. തിരുവനന്തപുരം ബാലഭാരതി സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാർത്ഥിയാണ് ഏദൻ. മനു കൃഷ്ണൻ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ട് വിക്കറ്റും ബേസിൽ തമ്പി ഒരു വിക്കറ്റും വീഴ്‌ത്തി.


