- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളവേഴ്‌സ് ടിവിയിലെ ആർ ശ്രീകണ്ഠൻ നായർ ഷോ പൊളിച്ചടുക്കിയ ശേഷം സന്തോഷ് പണ്ഡിറ്റ് മഴവിൽ മനോരമയിലേക്ക്; കൂട്ടിനു രഞ്ജിനി ഹരിദാസ്; ഇരുവരെയും കല്യാണം കഴിപ്പിച്ച് അവതാരകയായ റിമി ടോമിയും! ചിരിപടർത്താൻ ഒന്നും ഒന്നും മൂന്നു വരുന്നു
തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ടിവിയിലെ ആർ ശ്രീകണ്ഠൻ നായർ ഷോ അടുത്തിടെ അക്ഷരാർഥത്തിൽ സന്തോഷ് പണ്ഡിറ്റ് ഷോ ആയി മാറിയിരുന്നു. മിമിക്രി താരങ്ങളുമായുള്ള വാഗ്വാദങ്ങൾ നിറഞ്ഞ ഷോയിൽ സന്തോഷ് പണ്ഡിറ്റ് ഏറെ തിളങ്ങി. സന്തോഷ് പണ്ഡിറ്റിന്റെ കുറിക്കുകൊള്ളുന്ന മറുപടിയിൽ മിമിക്രിതാരങ്ങൾ വിയർക്കുകയും ചെയ്തിരുന്നു. സന്തോഷ് പണ്ഡിറ്റ് വീണ്ടും ജനപ്രിയ ടിവി ഷോയിൽ എത്തുകയാണ്. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണു സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തുന്നത്. ഒപ്പം രഞ്ജിനി ഹരിദാസും അതിഥിയാകുന്നു. റിമി ടോമി അവതാരകയായി എത്തുന്ന പരിപാടിയുടെ ടീസർ പ്രേക്ഷകരിൽ ചിരി പടർത്തുകയാണ്. 'കബാലി'യുടെ തീം സോങ്ങിന്റെ അകമ്പടിയോടെയാണു ഷോയിലേക്കു സന്തോഷ് പണ്ഡിറ്റിനെ എത്തിക്കുന്നത്. 'മാഡം എല്ലാം ഒരു തുടക്കമാണ്' എന്നു തുടങ്ങി മാസ് ഡയലോഗുകളുടെ പ്രളയം തന്നെയാകും ഷോയിലെന്ന സൂചനയാണു ടീസർ നൽകുന്നത്. 'നിങ്ങൾ ഇന്റലിജന്റാണോ?' എന്ന റിമിയുടെ ചോദ്യത്തിന് എന്തുത്തരമാണു സന്തോഷ് നൽകുന്നതെന്ന് അറിയാൻ പരിപാടിയുടെ പ്രേക്ഷകർ കാത്തിരിക്കുകയാണ്.
തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ടിവിയിലെ ആർ ശ്രീകണ്ഠൻ നായർ ഷോ അടുത്തിടെ അക്ഷരാർഥത്തിൽ സന്തോഷ് പണ്ഡിറ്റ് ഷോ ആയി മാറിയിരുന്നു. മിമിക്രി താരങ്ങളുമായുള്ള വാഗ്വാദങ്ങൾ നിറഞ്ഞ ഷോയിൽ സന്തോഷ് പണ്ഡിറ്റ് ഏറെ തിളങ്ങി. സന്തോഷ് പണ്ഡിറ്റിന്റെ കുറിക്കുകൊള്ളുന്ന മറുപടിയിൽ മിമിക്രിതാരങ്ങൾ വിയർക്കുകയും ചെയ്തിരുന്നു.
സന്തോഷ് പണ്ഡിറ്റ് വീണ്ടും ജനപ്രിയ ടിവി ഷോയിൽ എത്തുകയാണ്. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണു സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തുന്നത്. ഒപ്പം രഞ്ജിനി ഹരിദാസും അതിഥിയാകുന്നു. റിമി ടോമി അവതാരകയായി എത്തുന്ന പരിപാടിയുടെ ടീസർ പ്രേക്ഷകരിൽ ചിരി പടർത്തുകയാണ്.
'കബാലി'യുടെ തീം സോങ്ങിന്റെ അകമ്പടിയോടെയാണു ഷോയിലേക്കു സന്തോഷ് പണ്ഡിറ്റിനെ എത്തിക്കുന്നത്. 'മാഡം എല്ലാം ഒരു തുടക്കമാണ്' എന്നു തുടങ്ങി മാസ് ഡയലോഗുകളുടെ പ്രളയം തന്നെയാകും ഷോയിലെന്ന സൂചനയാണു ടീസർ നൽകുന്നത്.
'നിങ്ങൾ ഇന്റലിജന്റാണോ?' എന്ന റിമിയുടെ ചോദ്യത്തിന് എന്തുത്തരമാണു സന്തോഷ് നൽകുന്നതെന്ന് അറിയാൻ പരിപാടിയുടെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ആടിപ്പാടി ഷോ തകർത്തുവാരുന്ന സന്തോഷ് പണ്ഡിറ്റിന് ഒടുവിൽ രഞ്ജിനി ഹരിദാസ് മാലയിടുകയും ചെയ്യുന്നുണ്ട്.
കളിയും ചിരിയും പാട്ടും നൃത്തവുമൊക്കെയായി ഞായറാഴ്ച രാത്രി 9.30നാണു മഴവിൽ മനോരമയിൽ ഒന്നും ഒന്നും മൂന്നു സംപ്രേഷണം ചെയ്യുന്നത്.