മലയാളത്തിന്റെ സൂപ്പർ ഹിറ്റ് അവതാരക രഞ്ജിനി ഹരിദാസ് അമ്മയായി എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. രഞ്ജിനി ഗർഭിണിയാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരുചിത്രവും കൂടെ ഒരുകുഞ്ഞിന്റെ ഫോട്ടോയും ചേർത്താണ് സോഷ്യൽ മീഡിയയിൽ ആരോ പ്രചരിപ്പിച്ചത്. ഒടുവിൽ ഈ വാർത്ത രഞ്ജിനിയുടെ ചെവിയിലും എത്തി.

തന്റെ ഫോട്ടോയും കുഞ്ഞിനെയും കണ്ട രഞ്ജിനി ഒന്നുഞെട്ടി. പിന്നെ പതിവു പോലെ അതും തമാശയാക്കി തള്ളുകയും ചെയ്തു താരം. ഒടുവിൽ ഈ വാർത്തയ്‌ക്കെതിരെ രഞ്ജിനി ഹരിദാസ് ഫേസ്‌ബുക്കിൽ പ്രതികരിച്ചു. ഇത് എപ്പോൾ ഞാനറിഞ്ഞില്ലല്ലോ എന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ പ്രതികരണം.