- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സാധാരണ പെൺകുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്; എന്നെ ട്രാൻസ് ജെൻഡറായി കാണുന്നവർ ധാരാളമുണ്ട്; തെരുവിൽ ഇറക്കി വിടുന്ന പട്ടികളെയും പൂച്ചകളെയും സംരക്ഷിക്കുകയാണ് ഞാനിപ്പോൾ: ഏഷ്യാനെറ്റ് വിട്ട് ഫ്ളവേഴ്സിൽ ചേക്കേറിയതോടെ കരിയർ തീർന്ന രഞ്ജിനി ഹരിദാസ് മനസ് തുറക്കുമ്പോൾ
ഒരു സാധാരണ പെൺകുട്ടി ഡേറ്റ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്; എന്നെ ട്രാൻസ് ജെൻഡറായി കാണുന്നവർ ധാരാളമുണ്ട്; തെരുവിൽ ഇറക്കി വിടുന്ന പട്ടികളെയും പൂച്ചകളെയും സംരക്ഷിക്കുകയാണ് ഞാനിപ്പോൾ: ഏഷ്യാനെറ്റ് വിട്ട് ഫ്ളവേഴ്സിൽ ചേക്കേറിയതോടെ കരിയർ തീർന്ന രഞ്ജിനി മലയാളത്തിലെ നമ്പർ വൺ ഫിലിം ഫാഷൻ ലൈഫ് സ്റ്റൈൽ മാസികയായ മാതൃഭൂമി സ്റ്റാർ സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് മനസ് തുറക്കുന്നത്. ഒരു കാലത്ത് മലയാളികളുടെ വീടുകളിലെന്നും മുഴങ്ങുന്ന ശബ്ദമായിരുന്നു രഞ്ജിനി ഹരിദാസിന്റെത്. കൊച്ചു കുട്ടികൾക്ക് പോലും ഈ പേര് സുപരിചിതം. ചാനൽ അവതാരകർക്കിടയിലെ സൂപ്പർ സ്റ്റാറായ രഞ്ജിനി ഹരിദാസ്. സാമൂഹികപ്രശ്നങ്ങൾക്കെതിര ഉയരുന്ന ഈ ശബ്ദം വിവാദങ്ങളുടെ നിത്യതോഴി കൂടിയാണ്. ഇന്ന് ആ പേര് കേൾക്കുന്നില്ല. ഏഷ്യാനെറ്റിൽ നിന്നും ഫ്ളവേഴ്സിലേക്ക് ചേക്കേറിയതോടെ കരിയർ അവസാനനിച്ച രഞ്ജിനിഹരിദാസിന് പറയാൻ ഏറെയുണ്ട്. ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ സീസൺ 7 കഴിഞ്ഞപ്പോൾ ഏഷ്യാനെറ്റിൽ നിന്നും ഞാൻ ഫ്ളവേഴ്സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റ
ഒരു സാധാരണ പെൺകുട്ടി ഡേറ്റ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്; എന്നെ ട്രാൻസ് ജെൻഡറായി കാണുന്നവർ ധാരാളമുണ്ട്; തെരുവിൽ ഇറക്കി വിടുന്ന പട്ടികളെയും പൂച്ചകളെയും സംരക്ഷിക്കുകയാണ് ഞാനിപ്പോൾ: ഏഷ്യാനെറ്റ് വിട്ട് ഫ്ളവേഴ്സിൽ ചേക്കേറിയതോടെ കരിയർ തീർന്ന രഞ്ജിനി മലയാളത്തിലെ നമ്പർ വൺ ഫിലിം ഫാഷൻ ലൈഫ് സ്റ്റൈൽ മാസികയായ മാതൃഭൂമി സ്റ്റാർ സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് മനസ് തുറക്കുന്നത്.
ഒരു കാലത്ത് മലയാളികളുടെ വീടുകളിലെന്നും മുഴങ്ങുന്ന ശബ്ദമായിരുന്നു രഞ്ജിനി ഹരിദാസിന്റെത്. കൊച്ചു കുട്ടികൾക്ക് പോലും ഈ പേര് സുപരിചിതം. ചാനൽ അവതാരകർക്കിടയിലെ സൂപ്പർ സ്റ്റാറായ രഞ്ജിനി ഹരിദാസ്. സാമൂഹികപ്രശ്നങ്ങൾക്കെതിര ഉയരുന്ന ഈ ശബ്ദം വിവാദങ്ങളുടെ നിത്യതോഴി കൂടിയാണ്. ഇന്ന് ആ പേര് കേൾക്കുന്നില്ല. ഏഷ്യാനെറ്റിൽ നിന്നും ഫ്ളവേഴ്സിലേക്ക് ചേക്കേറിയതോടെ കരിയർ അവസാനനിച്ച രഞ്ജിനിഹരിദാസിന് പറയാൻ ഏറെയുണ്ട്.
ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ സീസൺ 7 കഴിഞ്ഞപ്പോൾ ഏഷ്യാനെറ്റിൽ നിന്നും ഞാൻ ഫ്ളവേഴ്സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റിൽ നിന്നും വിളി നിർത്തി. ഇപ്പോൾ ഫ്ളവേഴ്സും വിളിക്കാത്ത അവസ്ഥയായി. ഒരു ഫ്രീലാൻസ് ആർട്ടിസ്റ്റിന്റെ പരിമിതികളാണിതെന്ന് പറയുന്ന രഞ്ജിനി കുഴപ്പമില്ല എല്ലാം ശരിയാകുമെന്ന് വളരെ കൂളായണ് പറയുന്നത്.
പുരുഷ വിരോധിയായാണ് പലരും എന്നെ കാണുന്നത്. എന്നാൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആൺകുട്ടികളാണ്. ഒരു സാധാരണ പെൺകുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ പുരുഷന്മാരെ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നെ നന്നായി മനസ്സിലാക്കാൻ പറ്റിയ ഒരാളെ കിട്ടിയാൽ ഞാൻ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്. ആൺ പെൺ വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ലെന്നും രഞ്ജിനി പറഞ്ഞു.
എന്നെ ട്രാൻസ് ജെൻഡറായി കാണുന്നവരും ഒരുപാടുണ്ടെന്നാണ് രഞ്ജിനി പറയുന്നു. സ്ത്രീകളുടെയും മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ട്രാൻസ് ജെൻഡേഴ്സിന്റെയും പ്രശ്നങ്ങൾക്കെതിരെ ഞാൻ എന്നും ഉറക്കെ സംസാരിച്ചിട്ടുണ്ട്. അതിന് ഒട്ടേറെ പരിഹാസങ്ങളും കളിയാക്കലും കിട്ടി. ഇതോടെ ഞാൻ ട്രാൻസ്ജെൻഡറുമായി. മനുഷ്യത്വത്തിന് മുന്നിൽ അതൊന്നും വലിയ പ്രശ്നമല്ലെന്നും രഞ്ജിനി പറയുന്നു.
കുട്ടിക്കാലത്ത് അച്ഛന് തെരുവിൽ നിന്ന് കിട്ടിയ പോമറേനിയൻ പട്ടിയെ വീട്ടിൽ കൊണ്ടുവന്നതോടെയാണ് രഞ്ജിനിക്ക് പട്ടി പ്രേമം തുടങ്ങുന്നത്. അച്ഛൻ മരിച്ച് കുറച്ച് നാൾ കഴിഞ്ഞ് ഈ പട്ടിയും മരിച്ചു. ഇതോടെ വലിയ ഷോക്കായി.പിന്നീട് പെറ്റ്സിനെ ഒന്നും വളർത്തിയില്ല. ഞാൻ ജോലിക്ക് പോയതോടെ അമ്മ വീട്ടിൽ ഒറ്റയ്ക്കായി ഇതോടെയാണ് വീണ്ടും പട്ടിക്കുട്ടിയെ വീട്ടിൽ വളർത്താൻ തുടങ്ങിയതെന്നും രഞ്ജിനി പറയുന്നു. പട്ടിയോടെന്നല്ല. എല്ലാ ജീവികളോടും രഞ്ജിനിക്ക് അനുകമ്പയാണ്. ബാറ്റ്കൊണ്ട് കൊതുകിനെ കൊല്ലാറില്ല. വരിവരിയായി പോകുന്ന ഉറുമ്പിനെയും ശല്യം ചെയ്യാറില്ല.
തൃശൂർ കേന്ദ്രമാക്കി ഹ്യുമാനിറ്റി ഫോർ ആനിമൽസ് എന്നൊരു സംഘടന ഞങ്ങൾക്ക് ഉണ്ട്. തെരുവിൽ ഇറക്കി വിടുന്നതും പരിക്കുപറ്റിയതുമായപട്ടികളെയും പൂച്ചകളെയും സംരക്ഷിക്കുക എന്നതാണ് ദൗത്യം. അരയ്ക്ക് താഴോട്ട് തളർന്നു പോയ മൃഗങ്ങളെ എന്റെ വണ്ടിയിൽ കയറ്റി കോയമ്പത്തൂരോ തിരുപ്പൂരോ ഉള്ള മൃഗാശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കും.തെരുവിൽനിന്ന് കിട്ടിയ രണ്ട് പട്ടികളെ ദത്തെടുത്ത് വളർത്തുന്നുണ്ട്. അതിൽ ഒന്ന് ആരോ ആസിഡ് ഒഴിച്ചു പൊള്ളിച്ച പട്ടിയായിരുന്നു. അഥിന്റെ സ്നേഹം കണണം.
32-ാം വയസ്സിൽ ഞാനൊരു കുട്ടിയെ ദത്തെടുക്കുമെന്ന് പറഞ്ഞിരുന്നു. പരോക്ഷത്തിൽ അത് സംഭവിച്ചിരിക്കുന്നു. എന്റെ വീട്ടിലെ തോട്ടക്കാരനായ പപ്പുവും ഭാര്യയ്ക്കും ഉണ്ടായ കുട്ടി എനിക്ക് മകളെ പോലെയാണ്. ആ കൊച്ചിന് നാലര വയസ്സുണ്ട്. ഞാനാണ് അവളെ പഠിപ്പിക്കുന്നത്. എന്റെ അമ്മയ്ക്കൊപ്പമാണ് അവൾ ഉറങ്ങുന്നത്. സ്നേഹവും വാത്സല്യവും ഞാനവൾക്ക് കൊടുക്കുന്ന. കാര്യങ്ങൾ ദത്തെടുത്തത് പോലെയായി.