- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ മനസ്സിനിണങ്ങിയ പെൺകുട്ടിയെ രഞ്ജിഷ് കണ്ടെത്തി; വിവാഹം നടക്കാത്തതിന്റെ വിഷമം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച രഞ്ജിഷിന് ഫേസ്‌ബുക്ക് വഴി കല്ല്യാണ മേളം: വിവാഹ സന്തോഷവും ഫേസ്ബുക്കിലെ സുഹൃത്തുക്കളോട് പങ്കുവെച്ച് മഞ്ചേരിക്കാരൻ
വിവാഹം നടക്കാതായപ്പോൾ ആ വിഷമം മഞ്ചേരിക്കാരൻ രഞ്ജിഷ് പങ്കുവെച്ചത് ഫേസ്‌ബുക്കിലൂടെയാണ്. പെണ്ണ് കണ്ടു മടുത്ത രഞ്ജിഷ് തനിക്ക് വിവാഹാലോചന ക്ഷണിച്ച് കൊണ്ടു മാസങ്ങൾക്ക് മുൻപ് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. വീടിന് മുന്നിൽ മാതാപിതാക്കൾക്കൊപ്പം ഒപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് രഞ്ജിഷ് ആലോചനകൾ ക്ഷണിച്ചത്. രഞ്ജിഷിന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയ ഏറ്റെടുക്കുകയു ചെയ്തു. ഒടുവിൽ രഞ്ജിഷിനെ തേടി മനസ്സിനിണങ്ങിയ പെൺകുട്ടി എത്തുകയും ചെയ്തു. രഞ്ജിഷിന്റെ ആ പോസ്റ്റ് ഇങ്ങനെ:എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കണം. My number: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. #FacebookMtarimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം. #RanjishManjeriജൂലൈ അവസാനമായിരുന്നു രഞ്ജ
വിവാഹം നടക്കാതായപ്പോൾ ആ വിഷമം മഞ്ചേരിക്കാരൻ രഞ്ജിഷ് പങ്കുവെച്ചത് ഫേസ്‌ബുക്കിലൂടെയാണ്. പെണ്ണ് കണ്ടു മടുത്ത രഞ്ജിഷ് തനിക്ക് വിവാഹാലോചന ക്ഷണിച്ച് കൊണ്ടു മാസങ്ങൾക്ക് മുൻപ് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തു.
വീടിന് മുന്നിൽ മാതാപിതാക്കൾക്കൊപ്പം ഒപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് രഞ്ജിഷ് ആലോചനകൾ ക്ഷണിച്ചത്. രഞ്ജിഷിന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയ ഏറ്റെടുക്കുകയു ചെയ്തു. ഒടുവിൽ രഞ്ജിഷിനെ തേടി മനസ്സിനിണങ്ങിയ പെൺകുട്ടി എത്തുകയും ചെയ്തു.
രഞ്ജിഷിന്റെ ആ പോസ്റ്റ് ഇങ്ങനെ:
എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കണം. My number: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. #FacebookMtarimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം. #RanjishManjeri
ജൂലൈ അവസാനമായിരുന്നു രഞ്ജീഷിന്റെ ഈ പോസ്റ്റ്. ഇപ്പോഴിതാ, മാസങ്ങൾക്ക് ശേഷം രഞ്ജിഷിന്റെ പുതിയ പോസ്റ്റ്.
ജീവിത പങ്കാളിയെ കിട്ടി, സമയമാകുമ്പോൾ എല്ലാവരേയും അറിയിക്കും, സഹകരിച്ചവർക്കെല്ലാം, പ്രത്യേകിച്ച് മീഡിയക്കും നന്ദി. #FacebookMtarimony ഉപകാരപ്പെടട്ടെ.