- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ ചവിട്ടേറ്റ് രഞ്ജിത്തിന്റെ 24 വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ കുത്തിക്കയറി !; തൊണ്ടയിലെ എല്ലിന് പൊട്ടലും തലച്ചോറിന് സാരമായ ക്ഷതവുമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഹാപ്പി രാജേഷ് വധത്തിന് സമാനമായ രീതിയിലാണ് രഞ്ജിത്ത് ജോൺസണെ കൊലപ്പെടുത്തിയതെന്ന് നിഗമനം; കൊലയ്ക്ക് പിന്നിലുള്ളവർ ലഹരി കച്ചവടം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളെന്ന് പൊലീസ്
കൊല്ലം: കൊല്ലത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന ഹാപ്പി രാജേഷിനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലാണ് രഞ്ജിത്ത് ജോൺസൺ എന്ന യുവാവിനെ വധിച്ചത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗുണ്ടാ നേതാവായ പാമ്പ് മനോജ് എന്ന മനോജിനൊപ്പം താമസിച്ചിരുന്ന യുവതിയെ കൂടെ പാർപ്പിച്ചതിന്റെ പേരിലാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ഇയാളെ അതിക്രൂരമായി മർദ്ദനത്തിനിരയാക്കിയെന്നും ഇതാണ് മരണ കാരണവുമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശക്തമായ ചവിട്ടേറ്റ് 24 വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ഇവ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളഞ്ഞ് കയറിയ നിലയിലായിരുന്നു.മാത്രമല്ല തൊണ്ടയിലെ എല്ലിന് പൊട്ടലുണ്ട്. ഇത് രഞ്ജിത്ത് ബഹളമുണ്ടാക്കാതിരിക്കാനായി അക്രമികൾ കഴുത്തിൽ കുത്തിപ്പിടിക്കുകയോ ശക്തമായി മർദ്ദിച്ചതോ ആവാം കാരണമെന്നാണ് നിഗമനം. രഞ്ജിത്തിന്റെ തലച്ചോറിനും സാരമായ പരുക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ട് പോയ വാഹനത്തിൽ നിന്നും പുറത്തിറക്കാതെ പുറത്തിറക്കാതെ സീറ്റിൽ ഇരുത്
കൊല്ലം: കൊല്ലത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന ഹാപ്പി രാജേഷിനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലാണ് രഞ്ജിത്ത് ജോൺസൺ എന്ന യുവാവിനെ വധിച്ചത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗുണ്ടാ നേതാവായ പാമ്പ് മനോജ് എന്ന മനോജിനൊപ്പം താമസിച്ചിരുന്ന യുവതിയെ കൂടെ പാർപ്പിച്ചതിന്റെ പേരിലാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ഇയാളെ അതിക്രൂരമായി മർദ്ദനത്തിനിരയാക്കിയെന്നും ഇതാണ് മരണ കാരണവുമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ശക്തമായ ചവിട്ടേറ്റ് 24 വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ഇവ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളഞ്ഞ് കയറിയ നിലയിലായിരുന്നു.മാത്രമല്ല തൊണ്ടയിലെ എല്ലിന് പൊട്ടലുണ്ട്. ഇത് രഞ്ജിത്ത് ബഹളമുണ്ടാക്കാതിരിക്കാനായി അക്രമികൾ കഴുത്തിൽ കുത്തിപ്പിടിക്കുകയോ ശക്തമായി മർദ്ദിച്ചതോ ആവാം കാരണമെന്നാണ് നിഗമനം. രഞ്ജിത്തിന്റെ തലച്ചോറിനും സാരമായ പരുക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
തട്ടിക്കൊണ്ട് പോയ വാഹനത്തിൽ നിന്നും പുറത്തിറക്കാതെ പുറത്തിറക്കാതെ സീറ്റിൽ ഇരുത്തിയാണു വാരിയെല്ലിനു ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയതെന്നു പിടിയിലായവർ പൊലീസിനോടു പറഞ്ഞു.മൂന്നു കൊലപാതക ശ്രമവും കൊള്ളയും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ കാട്ടുണ്ണിയുടെ (ഉണ്ണി) പക്കൽ കത്തിയുണ്ടായിരുന്നെങ്കിലും കുത്തിപ്പരുക്കേൽപ്പിച്ചില്ല. എന്നാൽ കത്തി തിരിച്ചുപിടിച്ച് ഇടിച്ചു. കൊല്ലത്തെ ഗുണ്ടയായിരുന്ന ഹാപ്പി രാജേഷിനെ ഏഴു വർഷം മുൻപു ഗുണ്ടാ സംഘം കൊലപ്പെടുത്തിയതും വാരിയെല്ലിന് ചവിട്ടി പരുക്കേൽപിച്ചായിരുന്നു.
കൊലയുടെ പിന്നാമ്പുറം
ഒപ്പം കഴിഞ്ഞ യുവതിയെ ഒന്നര വർഷം മുൻപ് കടത്തിക്കൊണ്ട് പോയതിനാണ് ഡീസന്റ് ജംക്ഷൻ പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത് ജോൺസ(41)നെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ നാഗർകോവിലിൽ വച്ചു കൊലപ്പെടുത്തിയത്. മയ്യനാട് കാരിക്കുഴി സ്വദേശി പാമ്പ് മനോജ് എന്നയാളോടൊപ്പം കഴിഞ്ഞിരുന്ന യുവതിയെയാണു രഞ്ജിത് ജോൺസൺ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ വൈരാഗ്യത്തിനാണ് മനോജും സംഘവും ചേർന്നു രഞ്ജിത്തിനെ കഴിഞ്ഞ 15 നു തട്ടിക്കൊണ്ടുപോയത്. വീട്ടിൽ പ്രാവ്, മുയൽ എന്നിവയെ വളർത്തി വിൽക്കുന്ന രഞ്ജിത്തിനെ പ്രാവിനെ വാങ്ങാനെന്ന പേരിൽ കാറിലെത്തിയ സംഘം തന്ത്രത്തിൽ കൂട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നെന്നു പൊലീസ് പറയുന്നു.
തിരുനെൽവേലി പുണ്ണാർകുടി ഗ്രാമത്തിലാണു മൃതദേഹം കണ്ടെത്തിയത്. പാറമടയിൽ നിന്നുള്ള അവശിഷ്ടങ്ങൾ തള്ളുന്ന സ്ഥലമാണിത്. അതേ സമയം, മനോജ് യുവതിയെ ഒപ്പം താമസിപ്പിച്ചിട്ടു പിന്നീട് വിവാഹം കഴിച്ചതായും വിവരമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.യുവതിക്കു മനോജിൽ രണ്ടു കുട്ടികളുണ്ട്. രഞ്ജിത്തിന്റെ മാതാപിതാക്കൾ നാഗർകോവിലിലെത്തി വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു. മൃതദേഹം അഴുകി അസ്ഥികൾ മാത്രം അവശേഷിച്ച നിലയിലായിരുന്നു.
നാഗർകോവിലിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു കൊല നടത്തിയത്. സംഭവത്തിൽ മനോജിന്റെ സുഹൃത്തായ മയ്യനാട് കൈതപ്പുഴ സ്വദേശി ഉണ്ണിയെ കിളികൊല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്നു കിട്ടിയ വിവരമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. രഞ്ജിത്തും മനോജും അടുത്ത സുഹൃത്തുക്കളായിരുന്നു
അക്രമം നടത്തിയത് ലഹരി കച്ചവടം ഉൾപ്പടെയുള്ള കേസുകളിലെ പ്രതികൾ
രഞ്ജിത്തിനെ ആളൊഴിഞ്ഞ ഏലയിലെത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ലഹരി സംഘത്തിലും ഒട്ടേറെ ക്രിമിനൽ കേസുകളിലും പെട്ടവരാണെന്നു പൊലീസ് അറിയിച്ചു. പിടിയിലായ കൈതപ്പുഴ സ്വദേശി ഉണ്ണി എന്ന ബൈജുവും പിടിയിലാകാനുള്ള ഒന്നാം പ്രതി പാമ്പ് മനോജും നെടുങ്ങോലം സ്വദേശി കാട്ടുണ്ണി എന്നു വിളിക്കുന്ന ഉണ്ണിയും പല കേസുകളിൽ ജയിലിൽ കഴിഞ്ഞപ്പോഴാണു പരിചയപ്പെടുന്നത്.
ആക്രമണം, മോഷണം, വധശ്രമം, കഞ്ചാവ് കച്ചവടം തുടങ്ങി ഒട്ടേറെ കേസുകൾ ഇവർക്കെതിരെയുണ്ട്. മയ്യനാട്, കൈതപ്പുഴ, പരവൂർ, നെടുങ്ങോലം, ഡീസന്റ് ജംക്ഷൻ എന്നീ ഭാഗങ്ങളിലുള്ള ഇവർ ലഹരി വിൽപന നടത്തിയാണു പണം കണ്ടെത്തുന്നതെന്നു പൊലീസ് പറഞ്ഞു.
ക്വട്ടേഷൻ സംഘങ്ങളായും ഇവർ പ്രവർത്തിക്കുന്നുണ്ട്. അക്രമ സംഭവങ്ങൾക്കു ശേഷം ഇവർ അഭയം തേടുന്നത് കൈതപ്പുഴ, മയ്യനാട് ഭാഗങ്ങളിലാണ്. പരവൂർ കായലിലെ കണ്ടൽക്കാടുകളും പ്രധാന ഒളിസങ്കേതങ്ങളാണ്.
തിരോധാനത്തിന് ഒരാഴ്‌ച്ചയ്ക്ക് ശേഷം കൊല്ലപ്പെട്ടന്ന് അഭ്യൂഹം
രഞ്ജിത്തിനെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോൾത്തന്നെ കൊല്ലപ്പെട്ടിരിക്കാമെന്നു സുഹൃത്തുക്കൾക്കു സംശയമുണ്ടായിരുന്നു. പ്രാവിനെയും മുയലിനെയും വിൽപന നടത്തുന്ന രഞ്ജിത്ത് ഒന്നോ രണ്ടോ ദിവസത്തിലധികം വീട്ടിൽനിന്നു വിട്ടുനിൽക്കുന്ന പതിവില്ല. മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണു സുഹൃത്തുക്കൾ സംശയിച്ചത്.
ഇവരിൽ പലരും മനോജിന്റെയും സുഹൃത്തുക്കളാണ്. രഞ്ജിത്തിനെ കൊലപ്പെടുത്തുമെന്നു മനോജ് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെടുക്കാനാവാത്ത വിധം മറവുചെയ്‌തെന്നും പരന്നു. കൊല്ലപ്പെട്ടതായി പ്രചരിച്ചപ്പോൾ അതിൽ കൈതപ്പുഴ ഉണ്ണിക്കു പങ്കുണ്ടോ എന്നറിയാൻ അയാളുടെ സഹോദരൻ മറ്റൊരു പ്രതിയായ വിനേഷിനെ കണ്ടിരുന്നു. ഒരു മുടിപോലും പുറത്തുവരില്ലെന്നു പറഞ്ഞു വിനേഷ് മടക്കി അയയ്ക്കുകയായിരുന്നു.