- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിയിലിട്ട് ലാൽ സാറിനെ ഷാജോൺ ഇടിക്കുകയാണ്; അത് കണ്ട് നിൽക്കാൻ ആവുന്നില്ലെന്ന് എന്ന് പറഞ്ഞു ആന്റണി ഫോണിലൂടെ കരഞ്ഞു; നിർമ്മാതാവായ ആന്റണിക്ക് തോന്നിയ ഈ ആരാധന ജിത്തുവിന് തോന്നിയാൽ ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല; കഥാപാത്രങ്ങൾ സൃഷ്ടിച്ച് നടന്മാർക്ക് വെല്ലുവിളി ഉയർത്തേണ്ടവരാണ് സംവിധായകർ; സംവിധായകൻ രഞ്ജിത്തിന് പറയാനുള്ളത്
മോഹൻലാലിന്റെയും രഞ്ജിത്തിന്റെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഡ്രാമ. ചിത്രീകരണം പൂർത്തിയായ ഡ്രാമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വച്ചിരിക്കുകയാണ് രഞ്ജിത്ത്.പേര് ഡ്രാമ എന്നാണെങ്കിലും നാടകീയത തീരെയില്ലാത്ത സിനിമയാണ് ഡ്രാമ എന്നാണ് രഞ്ജിത്ത് പറയുന്നത്. കൂടാതെനന്ദനം, പ്രാഞ്ചിയേട്ടൻ ദി സെയിന്റ്, ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളെ പോലെ ചെറിയ ചിത്രമാണ് ഡ്രാമയെന്നും സംവിധായകൻ പറയുന്നു. മറ്റ് മോഹൻലാൽ രഞ്ജിത്ത് ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഡ്രാമ. എല്ലാവർക്കും റിലാക്സ് മൂഡിൽ ആസ്വദിക്കാനാവുന്ന ചിത്രം. മോഹൻലാൽ മുഴുനീള ഹ്യൂമർ വേഷത്തിൽ അഭിനയിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയെന്ന് രഞ്ജിത് പറയുന്നു. കഥാപാത്രങ്ങൾ സൃഷ്ടിച്ച് നടന്മാർക്ക് വെല്ലുവിളി ഉയർത്തേണ്ടവരാണ് സംവിധായകരെന്ന് രഞ്ജിത് പറയുന്നു. മോഹൻലാലിനെയോ, മമ്മൂട്ടിയെയോ ചലഞ്ച് ചെയ്യാൻ മലയാള സിനിമക്ക് ആയിട്ടില്ല. സംവിധായകരും എഴുത്തുകാരും ശ്രമിച്ചാൽ ഇതിലും വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് രഞ്ജിത് പറയുന്നു. ദൃശ്യം ച
മോഹൻലാലിന്റെയും രഞ്ജിത്തിന്റെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഡ്രാമ. ചിത്രീകരണം പൂർത്തിയായ ഡ്രാമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വച്ചിരിക്കുകയാണ് രഞ്ജിത്ത്.പേര് ഡ്രാമ എന്നാണെങ്കിലും നാടകീയത തീരെയില്ലാത്ത സിനിമയാണ് ഡ്രാമ എന്നാണ് രഞ്ജിത്ത് പറയുന്നത്. കൂടാതെനന്ദനം, പ്രാഞ്ചിയേട്ടൻ ദി സെയിന്റ്, ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളെ പോലെ ചെറിയ ചിത്രമാണ് ഡ്രാമയെന്നും സംവിധായകൻ പറയുന്നു.
മറ്റ് മോഹൻലാൽ രഞ്ജിത്ത് ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഡ്രാമ. എല്ലാവർക്കും റിലാക്സ് മൂഡിൽ ആസ്വദിക്കാനാവുന്ന ചിത്രം. മോഹൻലാൽ മുഴുനീള ഹ്യൂമർ വേഷത്തിൽ അഭിനയിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയെന്ന് രഞ്ജിത് പറയുന്നു.
കഥാപാത്രങ്ങൾ സൃഷ്ടിച്ച് നടന്മാർക്ക് വെല്ലുവിളി ഉയർത്തേണ്ടവരാണ് സംവിധായകരെന്ന് രഞ്ജിത് പറയുന്നു. മോഹൻലാലിനെയോ, മമ്മൂട്ടിയെയോ ചലഞ്ച് ചെയ്യാൻ മലയാള സിനിമക്ക് ആയിട്ടില്ല. സംവിധായകരും എഴുത്തുകാരും ശ്രമിച്ചാൽ ഇതിലും വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് രഞ്ജിത് പറയുന്നു.
ദൃശ്യം ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽനടക്കുന്ന സമയം. ഞാൻ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്ന് പറഞ്ഞ് ഫോൺ എടുക്കുമ്പോഴെ അവന്റെ ശ്ബ്ദത്തിൽ വല്ലാത്തൊരു മാറ്റം എനിക്ക് ഫീൽ ചെയ്തു. ലൊക്കേഷനിൽ ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാൽ സാറിനെ ഷാജോൺ ഇടിക്കുകയാണ്. അത് കണ്ട് നിൽക്കാൻ ആവുന്നില്ല. എന്ന് പറഞ്ഞുകരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് ആന്റണി എന്നോർക്കണം. പക്ഷെ അതിനാക്കാൾ ഉപരി ലാലിന്റെ വലിയ ഫാനാണ് ആന്റണി. ഈ ആരാധന ജിത്തു ജോസഫിന് തോന്നിക്കഴിഞ്ഞാൽ ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല.
ലാൽ ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുന്നത് അദ്ദേഹം ആ സിനിമയെ സ്നേഹിക്കുന്നതുകൊണ്ടാണ്. അങ്ങനെ സ്നേഹിച്ചുകഴിഞ്ഞാൽ കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാകുമെന്നും രഞ്ജിത്ത പറഞ്ഞു. ഒരു താരത്തിന്റെ ആരാധകനും അയാളെ വച്ച് സിനിമയെടുക്കുന്ന സംവിധായകനും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടാൻ ദൃശ്യത്തിന്റെ ചിത്രീകരണസമയത്ത് തനിക്ക് വന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു ഫോൺകോളിനെക്കുറിച്ച് പറയുന്നു രഞ്ജിത്ത്. .
'ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിങ് തൊടുപുഴയിൽ നടക്കുന്ന സമയം. ഞാൻ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. 'എന്താ ചേട്ടാ' എന്ന് പറഞ്ഞുകൊണ്ട് ഫോൺ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു മാറ്റം എനിക്ക് ഫീൽ ചെയ്തു. ലൊക്കേഷനിൽനിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. 'എന്ത് പറ്റിയെടാ' എന്ന് ഞാൻ ചോദിച്ചു. 'ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാൽസാറിനെ ഷാജോൺ ഇടിക്കുകയാണ്. അത് കണ്ടുനിൽക്കാൻ കഴിയുന്നില്ല' എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് ആന്റണി എന്നോർക്കണം. പക്ഷേ അതിനേക്കാളുപരി അവൻ മോഹൻലാലിന്റെ വലിയ ഫാനാണ്.' ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാൽ ദൃശ്യം എന്ന സിനിമ ഉണ്ടാകില്ലെന്ന് വിശദീകരിക്കുന്നു രഞ്ജിത്ത്.
ലോഹത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം. വർണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെയും ലില്ലിപാഡ് മോഷൻ പിക്ചേഴ്സിന്റെയും ബാനറിൽ എംകെ നാസ്സറും മഹാ സുബൈറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
കനിഹ, കോമൾ ശർമ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവർക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളായെ ത്തുന്നത്. ഛായാഗ്രഹണം അഴകപ്പൻ. എഡിറ്റിങ് പ്രശാന്ത് നാരായണൻ. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തീയേറ്ററുകളിലെത്തും.