തിരുവന്തപുരം: ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ)യിൽ നിന്നും പിന്മാറുമെന്ന് സംവിധാനയകൻ രഞ്ജിത്ത്. തന്റെ പുതിയ ചിത്രമായ ഞാൻ മത്സര വിഭാഗത്തിൾ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സംവിധാകന്റെ തീരുമാനം. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിലാണ് ചിത്രം ഉൾപെടുത്തിയിട്ടുള്ളത്. സഹീർ, അസ്തമയം വരെ തുടങ്ങിയ ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. ഇതാണ് താരത്തെ ചൊടിപ്പിച്ചത്.

'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന ടി.പി രാജീവിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാനാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ദുൽഖറിന് പുറമെ അനുമോൾ, മുത്തുമണി, സുരേഷ് കൃഷ്ണ, സൈജുകുറുപ്പ്, ജ്യോതി കൃഷ്ണ, ചിഞ്ചു, പുതുമുഖതാരം ശ്രുതി രാമചന്ദ്രൻ തുടങ്ങിയ വലിയ നിര തന്നെ ചിത്രത്തിൽ ഉണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.