- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ദിവസം മുമ്പ് ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തി; പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ക്വാറന്റീൻ സെന്റർ നടത്തിപ്പുകാർ സമ്മതിച്ചില്ല; ഇന്ന് രാവിലെ നിശാന്തിനെ കണ്ടെത്തിയത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ; റാന്നിയിൽ ക്വാറന്റീൻ സെന്ററിൽ യുവാവിന്റെ ആത്മഹത്യ
പത്തനംതിട്ട: റാന്നിയിൽ ക്വാറന്റീൻ സെന്ററിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കലഞ്ഞൂർ സ്വദേശി നിശാന്ത് (41) ആണ് ആത്മഹത്യ ചെയ്തത്. രണ്ട് ദിവസം മുമ്പാണ് ബെംഗളൂരുവിൽ നിന്ന് നിശാന്ത് നാട്ടിലെത്തിയത്.
ക്വാറന്റീൻ സെന്ററിലെ ഫാനിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റാന്നിക്ക് സമീപം വൈക്കത്ത് ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും താമസിക്കുന്നുണ്ട്. പുറത്തുപോകണമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും ക്വാറന്റീനിൽ കഴിയുന്നതിനാൽ നടത്തിപ്പുകാർ അനുമതി നൽകിയിരുന്നില്ല.
14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമേ വീട്ടിലേക്ക് പോകാൻ അനുമതി ലഭിക്കുകയുള്ളുവെന്ന് ക്വാറന്റീൻ സെന്റർ നടത്തിപ്പുകാർ വ്യക്തമാക്കിയിരുന്നു.
Next Story