കുവൈറ്റ്: റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ പതിനാറാമത് വാർഷീക പൊതുയോഗം പ്രസിഡന്റ്റോയി കൈതവനയുടെ അദ്ധ്യഷതയിൽ മെയ് അഞ്ചിന് വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിമുതൽ അബ്ബാസിയ ഹൈയ്‌ഡേയിൻ ഓഡിട്ടൊറിയത്തിൽ കൂടി.

വാർഷീക റിപ്പോർട്ടും , വരവു ചിലവുകണക്കും അവതരിപ്പിച്ചു പാസ്സാക്കി.തുടന്നു പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പുനടന്നു.ഷിബു തുണ്ടത്തിലാണ് പുതിയ പ്രസിഡന്റ്. ജനറൽസെക്രട്ടറിയായി സോജൻ കെ.മാത്യുവും, ട്രഷറർ ആയി രാജു ചീങ്കപ്പുരവും
തെരഞ്ഞെടുക്കപ്പെട്ടു. ലേഡിസെക്രട്ടറിയായി ആലിസ് വർഗീസ്സും,ഷാജി സൈമൺ, സാബു ഓലിക്കൻ എന്നിവർ വൈസ്പ്രസിഡന്റ്മാരായും, അനിൽചാക്കോ, നന്ദകുമാർ നായർ ,
എന്നിവർ ജോയിന്റ് സെക്രെട്ടറിമാരും, പ്രിൻസ്എബ്രഹാംജോയിന്റ് ട്രഷറർ ആയും ,അനീഷ് ചെറുകര ,ജോജോമംഗലവീട്ടിൽ എന്നിവരെ ഓഡിറ്റെഴ്സ്സായും, ജോൺസെവ്യർ, ജനറൽ
കൺവീ നറായും ടിബുപുരക്കൽ ജോയിന്റ് കൺവീനരായും,ഉപരക്ഷാധികാരിയായി റോയി കൈതവനയെയും തെരഞ്ഞെടുത്തു.

രക്ഷാധികാരിയായിറാന്നി എം .എൽ . എ. രാജു എബ്രഹാം തുടരും. തെരഞ്ഞെടുപ്പു നടപടികൾപ്രിസൈഡിങ് ഓഫീസർ ആയിതിരഞ്ഞെടുക്കപ്പെട്ട എം.വിമാത്യുനിയന്ത്രിച്ചു . റാന്നി താലുക്കിൽ ഉൾപ്പെട്ട പതിനെന്നു പഞ്ചായത്ത്കളെയും ഉൾകൊള്ളിച്ചു കൊണ്ടു 2001ൽ നിലവിൽ വന്ന റാന്നി പ്രവാസിസംഘം , നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ , ചികിത്സാ സഹായം,അർഹാരയവർക്ക്വീടുവച്ചു നൽകൽ , ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ്കളും മറ്റു പാരിധോഷികങ്ങൾ ,പ്രവാസി കുടുംബിനികൾക്കായിപാചക ക്ലാസുകൾ , ആഭരണനിർമ്മാണ പരിശീലനക്ലാസുകൾ , ബാഡ്മിൻഡൻ ടൂർണമെന്റ് ,ചെസ്സ് ടൂർണമെന്റ് ,പിക്‌നിക്കുകൾ ,വിപുലമായ ഓണാഘോഷ പരിപാടികൾ , പഞ്ചായത്ത്
അടിസ്ഥാനത്തിൽ നടത്തപ്പെടുന്നഅത്തപ്പൂവിടൽ മത്സരം, മലനാട് മന്നൻ,മലനാട് മങ്ക മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപടികൾ കുവൈറ്റിൽഅവതരിപ്പിക്കുകയും , വർഷാ -വർഷങ്ങളിൽ ഉത്തരോത്തരം വിജയകരമായിനടത്തുന്ന ചുരുക്കം ചിലപ്രവാസി സംഘടനകളിൽ അഗ്രഗണനീയമായ സ്ഥാനത്ത്‌നിൽക്കുന്ന റാന്നി പ്രവാസി സംഘം ,സംഘാങ്ങൾക്കായി നടപ്പിലാക്കിവരുന്ന ഫാമിലി ബനെഫിറ്റ് സ്‌കീമിൽ ഇതുവരെ ചേർന്നവരുടെപേരുവിവരംയോഗത്തിൽ പ്രസ്താവിക്കുകയും, പ്രസ്തുത സ്‌കീമിൽ ചേരുവാനുള്ളഅവസരം , ഓഗസ്റ്റ് അഞ്ചാം തീയതിവരെ നീട്ടുന്നതിനും ജനറൽ ബോഡിതീരുമാനിച്ചു.

സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ എട്ടിന്യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടത്തുവാനുംതീരുമാനിക്കപ്പെട്ടു. അനിൽ ചാക്കോ യോഗത്തിന് നന്ദി രേഖപ്പെടുത്തി .ഉച്ചഭക്ഷണത്തിനു ശേഷം യോഗം രണ്ടു മണിയോട് കൂടി പര്യവസാനിച്ചു .