- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂക്ഷിക്കുക..! നിങ്ങളുടെ കമ്പ്യൂട്ടർ തകർക്കുന്ന ഭീകരൻ ഇന്ത്യയിലുമെത്തി! ലോകത്തെ കമ്പ്യൂട്ടർ ശൃംഖലകളെ തകർത്ത റാൻസംവയർ വൈറസ് ആക്രമണത്തിൽ തകർന്ന് ആന്ധ്രാ പൊലീസിന്റെ കമ്പ്യൂട്ടറുകൾ; വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 102 കംപ്യൂട്ടറുകൾ തകരാറിലായി
ന്യൂഡൽഹി: ലോകത്തെ വമ്പൻ കമ്പനികളുടെ അടക്കം കമ്പ്യൂട്ടർ ശൃംഖലകളെ തകർത്ത അമേരിക്കൻ നിർമ്മിത വൈറസ് ഇന്ത്യയിലുമെത്തി. ആന്ധ്രാപ്രദേശ് പൊലീസിന്റെ നൂറിലേറെ കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. യുകെ, റഷ്യ, സ്പെയിൻ, അർജന്റീന, യുക്രെയ്ൻ, തായ്വാൻ തുടങ്ങിയ നൂറിലേറെ രാജ്യങ്ങളിൽ ആക്രമണം വിതച്ച വൈറസാണ് ഇന്ത്യയിലെത്തിയത്. രാജ്യങ്ങളിലെ 45,000 കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും വൈറസ് ആക്രമണം. റാൻസംവയർ ആക്രമണം ഉണ്ടായെന്ന വാർത്ത ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഡയറക്ടർ ജനറൽ ഗുൽഷാൻ റായ് സ്ഥിരീകരിക്കുകയും ചെയ്തു. ആന്ധ്രാ പൊലീസിന്റെ 102 കംപ്യൂട്ടറുകളിൽ റാൻസംവയർ വൈറസ് ആക്രമണം ഉണ്ടായതിനെ തുടർന്ന് അടിയന്തര യോഗം വിളിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളെയാണ് ബാധിച്ചതെന്നും ഗുൽഷാൻ റായ് അറിയിച്ചു. ആന്ധ്രാ പൊലീസിനെ മാത്രമല്ല, രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള കംപ്യൂട്ടറുകളിലും വൈറസ്
ന്യൂഡൽഹി: ലോകത്തെ വമ്പൻ കമ്പനികളുടെ അടക്കം കമ്പ്യൂട്ടർ ശൃംഖലകളെ തകർത്ത അമേരിക്കൻ നിർമ്മിത വൈറസ് ഇന്ത്യയിലുമെത്തി. ആന്ധ്രാപ്രദേശ് പൊലീസിന്റെ നൂറിലേറെ കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. യുകെ, റഷ്യ, സ്പെയിൻ, അർജന്റീന, യുക്രെയ്ൻ, തായ്വാൻ തുടങ്ങിയ നൂറിലേറെ രാജ്യങ്ങളിൽ ആക്രമണം വിതച്ച വൈറസാണ് ഇന്ത്യയിലെത്തിയത്. രാജ്യങ്ങളിലെ 45,000 കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും വൈറസ് ആക്രമണം.
റാൻസംവയർ ആക്രമണം ഉണ്ടായെന്ന വാർത്ത ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഡയറക്ടർ ജനറൽ ഗുൽഷാൻ റായ് സ്ഥിരീകരിക്കുകയും ചെയ്തു. ആന്ധ്രാ പൊലീസിന്റെ 102 കംപ്യൂട്ടറുകളിൽ റാൻസംവയർ വൈറസ് ആക്രമണം ഉണ്ടായതിനെ തുടർന്ന് അടിയന്തര യോഗം വിളിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളെയാണ് ബാധിച്ചതെന്നും ഗുൽഷാൻ റായ് അറിയിച്ചു.
ആന്ധ്രാ പൊലീസിനെ മാത്രമല്ല, രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള കംപ്യൂട്ടറുകളിലും വൈറസ് ആക്രമണം ഉണ്ടായിട്ടുണ്ടാകാമെന്നാണ് ഗുൽഷാന്റെ നിഗമനം. ഹാക്ക് ചെയ്ത കംപ്യൂട്ടറുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വിദഗ്ദ്ധർ. ഉദ്യോഗസ്ഥർ തിങ്കളാഴ്ച കംപ്യൂട്ടറുകൾ തുറന്നാലെ ആക്രമണത്തിന്റെ വ്യാപ്തി അറിയാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
സൈബർ ആക്രമണത്തെ തുടർന്ന് യുഎസ് ആസ്ഥാനമായുള്ള ഫെഡക്സ് കൊറിയർ സർവീസ്, സ്പെയിൻ, അർജന്റീന, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ മൊബൈൽ കമ്പനികൾ, ബ്രിട്ടനിലെ ആശുപത്രികൾ എന്നിവയടക്കം നൂറിലേറെ രാജ്യങ്ങളിലെ കംപ്യൂട്ടറുകൾ പ്രവർത്തനരഹിതമായിരുന്നു. ബ്രിട്ടനിലെ വലിയ ആശുപത്രി ശൃംഖല എൻഎച്ച്എസിനെ സൈബർ ആക്രമണം നിശ്ചലമാക്കിയെന്ന വാർത്തയ്ക്കു പിന്നാലെയാണ് ലോകമാകെ കൂട്ടത്തോടെ സൈബർ ആക്രമണമുണ്ടായത്.
കംപ്യൂട്ടർ ഫയലുകൾ തിരികെ ലഭിക്കാൻ മോചനദ്രവ്യം ആവശ്യപ്പെടുന്ന റാൻസംവയർ (Ranosmware) ആക്രമണമാണ് നടന്നിരിക്കുന്നത്. 19,000 മുതൽ 38,000 രൂപ വരെയാണ് അക്രമികൾ ചോദിക്കുന്നത്. ഈ പണം അടച്ചാൽ മാത്രമേ കംപ്യൂട്ടറിൽ പുനഃപ്രവേശനം സാധ്യമാകൂ. ഡിജിറ്റൽ പണമായ ബിറ്റ്കോയിനാണ് മോചനദ്രവ്യമായി നൽകേണ്ടത്.