- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീജ് കളർ ചുരിദാറണിഞ്ഞ് സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി ദീപിക; ബീജ് നിറത്തിലുള്ള കുർത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ധരിച്ച രൺവീർ; ഇറ്റലിയിലെ ആർഭാട വിവാഹം കഴിഞ്ഞ് രൺവീറം ദീപികയും മുംബൈയിൽ എത്തി; മുംബൈയിലെ രൺവീറിന്റെ വീട്ടിലെത്തിയ താരദമ്പതികളെ കാണാൻ തിക്കി തിരക്കി ആരാധകർ
ഇറ്റലിയിൽ നടന്ന ആർഭാട വിവാഹത്തിന് ശേഷം രൺവീർ സിഗും ദീപികാ പദുക്കോണും മുംബൈയിൽ തിരിച്ചെത്തി. വെളുപ്പിന് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ സെലിബ്രിറ്റി കപ്പിൾസിനെ കാണാൻ വൻ തിരക്കായിരുന്നു. വൻ സുരക്ഷാ സന്നാഹത്തിന്റെ അകന്രടിയോടെയാണ് ഇരുവരും എയർപോർട്ടിന് പുറത്തേക്ക് കടന്നത്. മുംബൈയിലുള്ള രൺവീറിന്റെ വീട്ടിലേക്കാണ് ഇവർ പോയത്. WATCH: Ranveer Singh and Deepika Padukone at Ranveer Singh's residence in Mumbai. They got married earlier this week in Italy's Lombardy pic.twitter.com/kgaiq87WTO - ANI (@ANI) November 18, 2018 ബീജ് നിറത്തിലുള്ള കുർത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ധരിച്ചായിരുന്നു രൺവീർ. ബീജ് കളർ ചുരിദാറായിരുന്നു ദീപികയുടെ വേഷം. എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുമുയായിരുന്നു ദീപികയുടെ വേഷം. സീമന്തരേഖയിൽ സിന്ദൂരം ചാർത്തി പരമ്പരാഗത ഇന്ത്യൻ വധുവായി വളരെ സുന്ദരിയായി തന്നെയാണ് ദീപക കാണപ്പെട്ടത്. സുരക്ഷാസന്നാഹത്തിന്റെ മറവിൽ, ഫോട്ടോ പോലും പുറത്തുവിടാതെ അതീവ രഹസ്യമായാണ് ഇറ്റലിയ
ഇറ്റലിയിൽ നടന്ന ആർഭാട വിവാഹത്തിന് ശേഷം രൺവീർ സിഗും ദീപികാ പദുക്കോണും മുംബൈയിൽ തിരിച്ചെത്തി. വെളുപ്പിന് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ സെലിബ്രിറ്റി കപ്പിൾസിനെ കാണാൻ വൻ തിരക്കായിരുന്നു. വൻ സുരക്ഷാ സന്നാഹത്തിന്റെ അകന്രടിയോടെയാണ് ഇരുവരും എയർപോർട്ടിന് പുറത്തേക്ക് കടന്നത്. മുംബൈയിലുള്ള രൺവീറിന്റെ വീട്ടിലേക്കാണ് ഇവർ പോയത്.
WATCH: Ranveer Singh and Deepika Padukone at Ranveer Singh's residence in Mumbai. They got married earlier this week in Italy's Lombardy pic.twitter.com/kgaiq87WTO
- ANI (@ANI) November 18, 2018
ബീജ് നിറത്തിലുള്ള കുർത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ധരിച്ചായിരുന്നു രൺവീർ. ബീജ് കളർ ചുരിദാറായിരുന്നു ദീപികയുടെ വേഷം. എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുമുയായിരുന്നു ദീപികയുടെ വേഷം. സീമന്തരേഖയിൽ സിന്ദൂരം ചാർത്തി പരമ്പരാഗത ഇന്ത്യൻ വധുവായി വളരെ സുന്ദരിയായി തന്നെയാണ് ദീപക കാണപ്പെട്ടത്.
സുരക്ഷാസന്നാഹത്തിന്റെ മറവിൽ, ഫോട്ടോ പോലും പുറത്തുവിടാതെ അതീവ രഹസ്യമായാണ് ഇറ്റലിയിൽ വിവാഹം നടത്തിയതെങ്കിലും നാട്ടിലെത്തിയ താരങ്ങൾ പിശുക്ക് കാട്ടിയില്ല. എല്ലാവരോടും ചിരിച്ച്, കാത്തുനിന്നവരെ കൈവീശി കാണിച്ച് ഫോട്ടോയ്ക്ക് യഥേഷ്ടം പോസ് ചെയ്താണ് ഇരുവരും വിമാനത്താവളം വിട്ടത്.
പിന്നീട് ഇരുവരും ചേർന്ന് നേരെ മുംബൈയിലെ രൺവീറിന്റെ വീടയ ഭാവ്‌നായി റെസിഡൻസിയിലേയ്ക്കാണ് പോയത്. ഇവിടെയും വൻ ആരാധകർ കാത്തുനിന്നിരുന്നു. രൺവീറിന്റെ രക്ഷിതാക്കളായ ജഗ്ജിത് സിങ് ഭാവ്‌നാനിയും അഞ്ജു ഭാവ്‌നാനിയയും ഇവരെ അനുഗമിച്ചു.