- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപികയുടെ തല വെട്ടുമെന്നും മൂക്ക് ചെത്തുമെന്നും ഭീഷണി ഉയർന്നപ്പോൾ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു; പക്ഷേ ബൻസാലി സാർ എന്നെ പ്രതികരിക്കാൻ അനുവദിച്ചില്ല; ഞാൻ എന്തെങ്കിലും പറഞ്ഞാൽ പ്രശ്‌നങ്ങൾ സങ്കീർണമാകുമെന്ന് എല്ലാവരും എന്നോട് പറഞ്ഞു; തുറന്ന് പറച്ചിലുമായി രൺവീർ സിങ്
മുംബൈ: ദീപികയുടെ തല വെട്ടുമെന്നും മൂക്ക് ചെത്തുമെന്നും ഭീഷണി ഉയർന്നപ്പോൾ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടെന്നും പക്ഷേ ബൻസാലി സാർ എന്നെ പ്രതികരിക്കാൻ അനുവദിച്ചില്ലെന്നും തുറന്ന് പറച്ചിലുമായി രൺവീർ സിങ് പക്ഷേ എന്തെങ്കിലും പറഞ്ഞാൽ പ്രശ്‌നങ്ങൾ സങ്കീർണമാകുമെന്ന് പറഞ്ഞതുകൊണ്ടാണെന്ന് താരം പറഞ്ഞു. ചിറ്റോർ മഹാറാണി റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് കർണിസേന പ്രതിഷേധത്തിന് ഇറങ്ങിയത്. ചിത്രത്തിൽ റാണ രത്തൻ സിംഗിന്റെ ഭാര്യ പത്മിനിയും അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ഉണ്ടെന്നായിരുന്നു ആരോപണം. ചിത്രത്തിൽ അങ്ങനെയൊന്നും ഇല്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടും പ്രതിഷേധം തുടർന്നു. ദീപികയുടെയും ബൻസാലിയുടെയും തലയ്ക്ക് വില ഇടുകയും ചെയ്തു. ബൻസാലിയെ ഇവർ ആക്രമിച്ചപ്പോൾ കടുത്ത രോഷമാണ് തോന്നിയത്. കാര്യം അറിയാതെയാണ് അവർ പത്മാവതിനെതിരെ തിരിഞ്ഞത്. പക്ഷേ എന്നെ ആരും പ്രതികരിക്കാൻ അനുവദിച്ചില്ല. എന്റെ എല്ലാ ദേഷ്യവും ഞാൻ അഭിനയത്തിലേക്ക് വഴിതിരിച്ച് വിട്ടു. ഇത് ബൻസാലിയുടെ വിജയമ
മുംബൈ: ദീപികയുടെ തല വെട്ടുമെന്നും മൂക്ക് ചെത്തുമെന്നും ഭീഷണി ഉയർന്നപ്പോൾ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടെന്നും പക്ഷേ ബൻസാലി സാർ എന്നെ പ്രതികരിക്കാൻ അനുവദിച്ചില്ലെന്നും തുറന്ന് പറച്ചിലുമായി രൺവീർ സിങ് പക്ഷേ എന്തെങ്കിലും പറഞ്ഞാൽ പ്രശ്‌നങ്ങൾ സങ്കീർണമാകുമെന്ന് പറഞ്ഞതുകൊണ്ടാണെന്ന് താരം പറഞ്ഞു.
ചിറ്റോർ മഹാറാണി റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് കർണിസേന പ്രതിഷേധത്തിന് ഇറങ്ങിയത്. ചിത്രത്തിൽ റാണ രത്തൻ സിംഗിന്റെ ഭാര്യ പത്മിനിയും അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ഉണ്ടെന്നായിരുന്നു ആരോപണം. ചിത്രത്തിൽ അങ്ങനെയൊന്നും ഇല്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടും പ്രതിഷേധം തുടർന്നു. ദീപികയുടെയും ബൻസാലിയുടെയും തലയ്ക്ക് വില ഇടുകയും ചെയ്തു.
ബൻസാലിയെ ഇവർ ആക്രമിച്ചപ്പോൾ കടുത്ത രോഷമാണ് തോന്നിയത്. കാര്യം അറിയാതെയാണ് അവർ പത്മാവതിനെതിരെ തിരിഞ്ഞത്. പക്ഷേ എന്നെ ആരും പ്രതികരിക്കാൻ അനുവദിച്ചില്ല. എന്റെ എല്ലാ ദേഷ്യവും ഞാൻ അഭിനയത്തിലേക്ക് വഴിതിരിച്ച് വിട്ടു. ഇത് ബൻസാലിയുടെ വിജയമാണ്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്ബാടുമുള്ള വിവിധ പ്രേക്ഷകർ പത്മാവതിനെ സ്വീകരിച്ചു കഴിഞ്ഞു- രൺവീർ പറഞ്ഞു.