- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരവിവാഹത്തിന് ഔദ്യോഗിക സ്ഥിരീകരണം; വിവാഹവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ച് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങ്ങും; നവംബർ 15ന് നടക്കുന്ന വിവാഹം എവിടെയെന്നുള്ളത് മാത്രം സസ്പെൻസ്; വിരാടിന്റെയും അനുഷ്‌കയുടേയും വിവാഹം നടന്ന ഇറ്റലി തന്നെ താരങ്ങളും തിരഞ്ഞെടുക്കുമെന്നും സൂചന
കഴിഞ്ഞ ഏറെ നാളുകളായി ആരാധകർ കാത്തിരുന്ന ഒന്നാണ് ബോളിവുഡ് താരങ്ങളായ ദീപികയുടേയും രൺവീറിന്റെയും വിവാഹം. ഇവർ വിവാഹം കഴിക്കുമോ എന്ന് നാളുകളായി നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇപ്പോൾ പുറത്ത് വരുന്നത് ഇരുവരും വിവാഹ തീയതി നിശ്ചയിച്ചു എന്ന വാർത്തയാണ്. താരങ്ങൾ തന്നെയാണ് വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ക്ഷണക്കത്ത് ട്വിറ്ററിൽ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്.ഈ താര വിവാഹത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുഷ്‌ക വിരാട് കേഹ്ലി വിവാഹത്തിനു ശേഷം പ്രേക്ഷകർ പ്രതീക്ഷിച്ചത് ദീപിക-രൺവീർ വിവാഹമായിരുന്നു. എന്നാൽ ഇവർ പ്രേക്ഷകരിൽ നിരാശ ജനിപ്പിക്കുകയായിരുന്നു. സിനിമയിൽ മാത്രമാണോ ഈ താരജോഡികൾ ജീവിതത്തിൽ ഇരുവശങ്ങളിലായിരിക്കുമോ എന്നുള്ള സംശയം പ്രേക്ഷകരിൽ ഉടലെടുത്തിരുന്നു. എന്നാൽ ഇപ്പോൾ താരങ്ങളുടെ പ്രഖ്യാപനത്തിൽ ആരാധകർ അതീവ സന്തോഷത്തിലാണ്.ദീപിക-രൺവീർ വിവാഹ വിശേഷങ്ങൾ ഇങ്ങനെ.വിവാഹ ക്ഷണകത്ത് ദീപികയും രൺവീറും തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. നവംബർ 14, 15 തീയതികളിലായിട്ടാണ് താ
കഴിഞ്ഞ ഏറെ നാളുകളായി ആരാധകർ കാത്തിരുന്ന ഒന്നാണ് ബോളിവുഡ് താരങ്ങളായ ദീപികയുടേയും രൺവീറിന്റെയും വിവാഹം. ഇവർ വിവാഹം കഴിക്കുമോ എന്ന് നാളുകളായി നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇപ്പോൾ പുറത്ത് വരുന്നത് ഇരുവരും വിവാഹ തീയതി നിശ്ചയിച്ചു എന്ന വാർത്തയാണ്. താരങ്ങൾ തന്നെയാണ് വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ക്ഷണക്കത്ത് ട്വിറ്ററിൽ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്.ഈ താര വിവാഹത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുഷ്‌ക വിരാട് കേഹ്ലി വിവാഹത്തിനു ശേഷം പ്രേക്ഷകർ പ്രതീക്ഷിച്ചത് ദീപിക-രൺവീർ വിവാഹമായിരുന്നു. എന്നാൽ ഇവർ പ്രേക്ഷകരിൽ നിരാശ ജനിപ്പിക്കുകയായിരുന്നു. സിനിമയിൽ മാത്രമാണോ ഈ താരജോഡികൾ ജീവിതത്തിൽ ഇരുവശങ്ങളിലായിരിക്കുമോ എന്നുള്ള സംശയം പ്രേക്ഷകരിൽ ഉടലെടുത്തിരുന്നു.
എന്നാൽ ഇപ്പോൾ താരങ്ങളുടെ പ്രഖ്യാപനത്തിൽ ആരാധകർ അതീവ സന്തോഷത്തിലാണ്.ദീപിക-രൺവീർ വിവാഹ വിശേഷങ്ങൾ ഇങ്ങനെ.വിവാഹ ക്ഷണകത്ത് ദീപികയും രൺവീറും തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. നവംബർ 14, 15 തീയതികളിലായിട്ടാണ് താര വിവാഹം നടക്കുക. എന്നാൽ എവിടെവച്ചാണ് വിവാഹം എന്നത് വ്യക്തമാക്കിയിട്ടില്ല. തീയതി മാത്രമാണ് ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്. എന്തായാലും തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹ ത്രില്ലിലാണ് ആരാധകർ.ബോളിവുഡിലെ മറ്റൊരു സൂപ്പർ താരമായ അനുഷ്‌കയുടേയും വിരാടിന്റേയും വിവാഹം നടന്ന ഇറ്റലിയിലെ അതേ വേദിയിലാകും രൺവീർ ദീപിക വിവാഹമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതേ സമയം സ്വിറ്റ്‌സർലാന്റിലാകും താര വിവാഹമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. കൃത്യമായ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. വിവാഹത്തിന് ഇനിയും ആഴ്ചകൾ അവശേഷിക്കുകയാണ്. വരും ദിനങ്ങളിൽ വിവാഹസ്ഥലത്തെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.
ഇരു കുടുംബങ്ങളിലും വിവാഹ ഒരുക്കങ്ങൾ തകൃതിയിൽ നടക്കുകയാണ്. വിവാഹത്തിനായുള്ള ആഭരണങ്ങൾ വാങ്ങാനായി രൺവീറിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ദീപിക ലണ്ടനിൽ പോയതായി റിപ്പോർട്ടുകൾ നേരത്തെ പ്രചരിക്കുന്നുണ്ട്. ദീപികയും അമ്മയും മുംബൈയിലെ ഒരു ആഭരണക്കട സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ വിവാഹത്തിനു വേണ്ടിയുള്ള മറ്റു ഷോപ്പിങ്ങുകൾ താരം കുടുംബം നടത്തിയെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.ദീപിക-രൺവീർ വിവാഹത്തിന് വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുന്നത്. ഹിന്ദു ആചാര പ്രകാരമായാണ് വിവാഹമെന്ന് താരത്തിനോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തൽ ഇതുവരെ ഉണ്ടായിട്ടില്ല.
ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ദീപികയും - രൺവീർ വിവാഹിതരാകുന്നത്. പ്രണയം തുറന്നു സമ്മതിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. പല അവസരങ്ങളിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നെങ്കിലും കൃത്യമായ ഉത്തരം നൽകിയിരുന്നില്ല,. പല പൊതു വേദികളിലും പരിപാടികളിലും ഇവർ ഒരുമിച്ചാണ് എത്താറുള്ളത്. കൂടാതെ പുറത്തു വരുന്ന വാർത്തകൾ ശരിയാണെന്നു താരത്തിലുള്ള പെരുമാറ്റങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നീട്ടു തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവർക്കുള്ളത്.