ബോളിവുഡിലെ ഹിറ്റ് പ്രണയ ജോടികളായ ദീപിക പദുകോണും രൺവീർ സിംഗും രണ്ട് വഴിക്കായെന്ന് ഉറപ്പിച്ച് ബോളിവുഡ് മാധ്യമങ്ങൾ. ഏറെനാളായി ഇരുവരും തമ്മിൽ പിരിഞ്ഞെന്ന് വാർത്തകൾ വരുന്നുണ്ടെങ്കിലും താരങ്ങൾ ഇതേവരെ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ താരങ്ങളുടെ അകൽച്ച് പ്രകടമായെന്നാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.

മുംബയിൽ നടന്ന ചടങ്ങിൽ് ദീപിക വളരെ നേരത്തെ തന്നെ എത്തിയിരുന്നു. എന്നാൽ, ദീപികയുണ്ടെന്നറിഞ്ഞ രൺവീർ സിങ് വേദിയിൽ നിന്ന് വിട്ടു നിന്നുവെന്നാണ് റിപ്പോർട്ട് ദീപികയുടെ സാമീപ്യം താൻ ഇഷ്ടപ്പെടുന്നില്ലെന്ന് രൺവീർ അടുത്ത സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തത്രേ.

ദീപികയോട് തനിക്ക് കടുത്ത പ്രണയമാണെന്ന് താരത്തിന്റെ ഹോളിവുഡ് ചിത്രത്തിലെ നായകൻ വിൻ ഡീസൽ വെളിപ്പെടുത്തിയതാണ് അകൽച്ചയ്ക്ക് തുടക്കമിട്ടത്. മുൻ കാമുകൻ രൺബീർ കപൂറിനോട് ദീപിക കൂടുതൽ അടുപ്പം കാട്ടുന്നതും ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നുെവന്നും മാധ്യമങ്ങൾ പറയുന്നു. ഏതായാലും വിവാഹനിശ്ചയം വരെ എത്തിയ പ്രണയം രണ്ടുവഴിക്കായെന്നാണ് ഇവരോട് അടുപ്പമുള്ളവർ പറയുന്നത്.

രൺവീറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് രൺബീർ കപൂറുമായി ദീപിക പ്രണയത്തിലാ യിരുന്നു. ഇരുവരും പരിഞ്ഞതിന് ശേഷമായിരുന്നു രൺവീറുമായി അടുക്കുന്നതും പ്രണയത്തിലാകുന്നതും. രൺബീറിന് കത്രീന കൈഫുമായുള്ള അടുപ്പമായിരുന്നു പ്രണയം തകരാൻ കാരണം.