ബോളിവുഡ് താരങ്ങളായ രൺവീർ സിങും നടി ദീപികാ പദുക്കോണും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകൾ ബോളിവുഡിൽ നിന്നും ഉയരാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ബോളിവുഡിലെ പല പ്രണയങ്ങളും പാതിവഴിയിൽ വച്ച് തകരാണ് പതിവ്. എന്നാൽ രൺവീർ ദീപിക പദുക്കോൺ വിവാഹത്തിലെത്തുമെന്നാണ് പുതിയ റിപ്പോർട്ട്.

ദിപികയുടെ പ്രണയത്തിന് അച്ചൻ പ്രകാശ് പദുക്കോൺ സമ്മതം മൂളിയെന്നാണ് പുതിയ റിപ്പോർട്ട്്. പിതാവും മുൻ ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുകോണിനോട് ഇവരുടെ വിവാഹത്തെ കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞതാണ് പുതിയ ചർച്ചയ്ക്ക് കാരണം. അവർ രണ്ടു പേരും പ്രായപൂർത്തിയായവരാണെന്നും എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി ബോദ്ധ്യമുള്ളവരാണെന്നും പിതാവ് പറയുന്നു. പിതാവ് എന്ന നിലയിൽ ദീപികയ്ക്ക് സ്വന്തമായി തീരുമാനം എടുക്കാൻ സകല സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. ഈ കാര്യത്തിലും അവൾക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ളട്ടെയെന്നായിരുന്നു പ്രകാശ് പദുകോണിന്റെ മറുപടി

ഇരുവരുംപൊതു പരിപാടികളിലും ഒരുമിച്ചെത്തുന്നത് പതിവായിട്ടുണ്ട്. ഈയിടെ മുകേഷ് അംബാനി ഒരുക്കിയ പാർട്ടിയിൽ ഇരുവരും പരസ്പരം കൈകോർത്താണെത്തിയത്.രൺവീർ മെൻ ഓഫ് ദി ഇയർ പുരസ്‌ക്കാരം സ്വീകരിക്കാൻ ദുബായിലെത്തിയപ്പോൾ കൂടെ ദീപികയും ഉണ്ടായിരുന്നു. സ്റ്റേജിലേക്ക് കയറുന്നതിന് മുമ്പായി രൺവീർ ദീപികയെ ചുംബിക്കുന്ന വീഡിയോ വൈറലായിരുന്നു.