ബോളിവുഡ് താരങ്ങളിൽ പലരും സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്ന് പറയാൻ ആഗ്രഹിക്കാത്തവരാണ്. എന്നാൽ മറ്റ് പല ബോളിവുഡ് താരങ്ങളെപ്പോലെയല്ല താനെന്ന് പല തവണ തെളിയിച്ചുകഴിഞ്ഞ രൺബീർ സിങ് വീണ്ടും ചൂടൻ തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ്. സിനിമയിൽ കിടപ്പറ രംഗം അഭിനയിക്കാനും ചുംബന സീനുകളിൽ അഭിനയിക്കാനും കാട്ടുന്ന ധൈര്യം തന്റൈ ജീവിതത്തിലെ ചില കാര്യങ്ങൾ തുറന്ന് പറയാനും കാണിച്ചിരിക്കുന്നു.

കൗമാര പ്രായത്തിൽ തന്നെ താൻ ലൈംഗിക വിദഗ്ദ്ധനായിരുന്നെന്നാണ് രൺവീർ തുറന്നടിച്ചത്. ഗർഭനിരോധന ഉറയുടെ രൺവീർ ചെയ്ത ചൂടൻ പരസ്യം യൂ ട്യൂബിൽ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കെ ഒരു ദക്ഷിണേന്ത്യൻ ഇംഗൽഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ലൈംഗികാനുഭവങ്ങളെക്കുറിച്ച് വിവരിച്ചത്. ഇപ്പോൾ വേണമെങ്കിൽ സെക്‌സ് വിഷയത്തിൽ ഒരു തിസീസ് തയ്യാറാക്കാൻ കഴിയുന്ന വിധത്തിൽ അറിവായെന്നാണ് താരത്തിന്റെ അവകാശവാദം.

12 ാം വയസ്സ് മുതൽ താൻ ലൈംഗികതയുടെ കാര്യത്തിൽ എക്സ്‌പെർട്ടാണെന്ന് പറഞ്ഞ താരം സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ സെക്‌സിൽ പ്രാവീണ്യം നേടിയ ശേഷം സൃഹൃത്തുക്കൾക്ക് ക്‌ളാസ് എടുക്കാൻ തുടങ്ങിയെന്നും പറയുന്നു. മറ്റ് കുട്ടികൾ സെക്‌സിനെക്കുറിച്ച് കേൾക്കാൻ തുടങ്ങുന്ന പ്രായത്തിൽ അതിന്റെ വിദഗ്ദ്ധൻ എന്ന ഘട്ടത്തിലായതിനാൽ രൺവീറിനൊപ്പം കൂട്ടുകൂടുന്നതിൽ നിന്നും അമ്മമാർ മറ്റ് കുട്ടികളെ വിലക്കിയിരുന്നു. പെൺവിഷയത്തിലെ ആകാംഷയാണ് ഇക്കാര്യത്തിൽ അടിത്തറയിടാൻ സഹായിച്ചതെന്നും താരം പറയുന്നു.കാലികമായി ഏറെ മാറ്റം സംഭവിച്ച ഇന്ത്യൻ സമൂഹത്തിൽ ഗർഭനിരോധനഉറകളുടേത് പോലെയുള്ള വിഷയങ്ങൾക്ക് ഇപ്പോൾ ഏറെ പ്രധാന്യമുണ്ട്.ലൈംഗികാരോഗ്യത്തെ കുറിച്ച് ജനങ്ങൾ ഇപ്പോൾ ഏറെ ചിന്തിക്കുന്നുണ്ട്. സെക്‌സിനെക്കുറിച്ച് തുറന്ന് സംസാരിക്കാനും അവർ തയ്യാറാകുന്നുണ്ടെന്നുമാണ് താരത്തിന്റെ പക്ഷം.

താനൊരു കന്യകയല്ലെന്ന് പൂജാഭട്ട് തുറന്നു സമ്മതിച്ചത് വൻ ചർച്ചയായിരുന്നു. ഏതായാലും റൺവീറിന്റെ വെളിപ്പെടുത്തലും ഇപ്പോൾ ചൂടൻ ചർച്ചയായിരിക്കുകയാണ്.