മുബൈ: സെലിബ്രിറ്റിയായാൽ വിചാരിക്കും പോലെ സുഖകരമല്ല ജീവിതം. അംഗീകാരങ്ങളുടെ ആനന്ദമുണ്ട്. എന്നാൽ വെട്ടുകിളികളെ പോലെ സ്വകാര്യതയെ ആക്രമിക്കുന്ന ആരാധകരെ കൈകാര്യം ചെയ്യുക എളുപ്പമല്ല.ന്യൂസ് 18 ന്റെ റൈസിങ് ഇന്ത്യ സമ്മിറ്റിലാണ് ബോളിവുഡ് താരം രൺവീർ സിങ് അത്തരമൊരുസംഭവം വെളിപ്പെടുത്തിയത്.

ഒരിക്കൽ ഞാൻ കുളിമുറിയിൽ നിന്ന് ഡ്രസിങ് റൂമിലേക്ക് വരികയായിരുന്നു. അപ്പോൾ കാണാം ഒരാൾ നിന്ന് എന്റെ വീഡിയോ എടുക്കുന്നു. ഞാനാണെങ്കിലോ പൂർണനഗ്നൻ. ഞാൻ ഓടിച്ചെന്ന് ഫോൺ തട്ടിപ്പറിച്ച് വീഡിയോ ഉടൻ തന്നെ ഡിലീറ്റ് ചെയ്തു. ഇല്ലെങ്കിൽ, ഞാൻ തരംഗമായി മാറിയേനെ.ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്. ഇപ്പോൾ ആരാധകർ ആരാണ്..കുഴപ്പക്കാർ ആരാണ് എന്നൊക്കെ എനിക്ക് തിരിച്ചറിയാൻ കഴിയും.

പരിപാടി നടന്ന ദിവസം രാവിലെയും അത്തരമൊരുസംഭവമുണ്ടായി. താൻ ടൊയ്‌ലറ്റിൽ മൂത്രമൊഴിക്കുമ്പോൾ ഒരുത്തൻ അത് ഷൂട്ട് ചെയ്യുന്നു.മൊബൈൽ പിടിച്ചുവാങ്ങി അത് ഡിലീറ്റ് ചെയ്യുകയല്ലാതെ എന്തുചെയ്യാൻ. താരമായിരിക്കുക അത്ര സുഖമുള്ള കാര്യമല്ലെന്ന് മനസ്സിലായില്ലേ?