- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾഡൻ സാരിയിൽ സുന്ദരിയായി ദീപിക; കറുപ്പ് നിറത്തിലുള്ള ഷെർവാണിയിൽ സുന്ദരനായി രൺവീറും; ബാംഗ്ലൂർ റിസ്പ്ഷനിൽ പങ്കെടുത്തവരിലേറെയും കായികതാരങ്ങൾ; വിവാഹ വേദിയിലേക്ക് എത്തിയ ദീപികയുടെ സാരി നേരെയാക്കി കൊടുത്ത് രൺവീർ; വൈറലാകുന്ന ഫോട്ടോകളും വീഡിയോയും കാണാം
വിവാഹശേഷവും വാർത്തകളിലെ നിറസാന്നിധ്യമാണ് ദീപികയും രൺവീറും. ഇരുവരും വിവാഹശേഷം സുഹൃത്തുക്കൾക്ക് വിരുന്ന് നല്കുന്ന തിരക്കിലാണ്. അതുകൊണ്ട് തന്നെ ഇറ്റലിയിൽ നടന്ന വിവാഹഫോട്ടോകൾക്ക് പിന്നാലെയിപ്പോൾ റിസപ്ഷൻ ചിത്രങ്ങളും വൈറലാവുകയാണ്. ബംഗളൂരുവിലെ ലീല പാലസിൽ നടന്ന വെഡ്ഡിങ് റിസംപ്ഷനിൽ രാജകുമാരനെയും കുമാരിയയെും പോലെയാണ് ഇരുവരുമെത്തിയത്. അമ്മ ഉജാല പദുക്കോൺ സമ്മാനിച്ച സ്വർണ്ണനിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് ദീപിക സൽക്കാരത്തിനെത്തിയത്.കറുപ്പ് നിറത്തിലെ രോഹിത് ബാൽ ഷെർവാണിയണിഞ്ഞാണ് രൺവീറെത്തിയത്. പാർട്ടിക്കിടെ എടുത്ത ക്ലാസിക് ഫോട്ടോകളും ഇപ്പോൾ ബോളിവുഡിൽ നിന്നുള്ള പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. വിവാഹ വേദിയിലേക്ക് എത്തിയ ദീപികയുടെ സാരി നേരെയാക്കുന്ന രൺവീർ ഏവരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ' രൺവീർ നീ നല്ലൊരു ഭർത്താവായിരിക്കും' എന്നാണ് ഈ വീഡിയോയ്ക്ക് ആളുകൾ കമന്റ് ചെയ്തത് ഇറ്റലിയിൽ നടന്ന വിവാഹ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അതിനാല
വിവാഹശേഷവും വാർത്തകളിലെ നിറസാന്നിധ്യമാണ് ദീപികയും രൺവീറും. ഇരുവരും വിവാഹശേഷം സുഹൃത്തുക്കൾക്ക് വിരുന്ന് നല്കുന്ന തിരക്കിലാണ്. അതുകൊണ്ട് തന്നെ ഇറ്റലിയിൽ നടന്ന വിവാഹഫോട്ടോകൾക്ക് പിന്നാലെയിപ്പോൾ റിസപ്ഷൻ ചിത്രങ്ങളും വൈറലാവുകയാണ്.
ബംഗളൂരുവിലെ ലീല പാലസിൽ നടന്ന വെഡ്ഡിങ് റിസംപ്ഷനിൽ രാജകുമാരനെയും കുമാരിയയെും പോലെയാണ് ഇരുവരുമെത്തിയത്. അമ്മ ഉജാല പദുക്കോൺ സമ്മാനിച്ച സ്വർണ്ണനിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് ദീപിക സൽക്കാരത്തിനെത്തിയത്.കറുപ്പ് നിറത്തിലെ രോഹിത് ബാൽ ഷെർവാണിയണിഞ്ഞാണ് രൺവീറെത്തിയത്.
പാർട്ടിക്കിടെ എടുത്ത ക്ലാസിക് ഫോട്ടോകളും ഇപ്പോൾ ബോളിവുഡിൽ നിന്നുള്ള പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. വിവാഹ വേദിയിലേക്ക് എത്തിയ ദീപികയുടെ സാരി നേരെയാക്കുന്ന രൺവീർ ഏവരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ' രൺവീർ നീ നല്ലൊരു ഭർത്താവായിരിക്കും' എന്നാണ് ഈ വീഡിയോയ്ക്ക് ആളുകൾ കമന്റ് ചെയ്തത്
ഇറ്റലിയിൽ നടന്ന വിവാഹ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അതിനാലാണ് മുംബൈയിലും ബെംഗലൂരുവിലും വീണ്ടും വിവാഹ പാർട്ടികൾ നടത്താൻ ദീപിക-രൺവീർ ദമ്പതികൾ തീരുമാനിച്ചത്. മുംബൈയിലാണ് അടുത്ത റിസപ്ഷൻ. നവംബർ 24, 28, ഡിസംബർ 1 എന്നിങ്ങനെ മൂന്നു തീയതികളിലായിട്ടാണ് റിസപ്ഷൻനടക്കുന്നത്.
ബാഡ്മിന്റൺ കോച്ച് പുല്ലേല ഗോപിചന്ദ്, ബാഡ്മിന്റൺ താരം പിവി സിന്ധു, ക്രിക്കറ്റ് താരം അനിൽ കുംബ്ലെ, വെങ്കടേഷ് പ്രസാദ്, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര എന്നിവർ ബാംഗ്ലൂർ നടത്തിയ റിസപ്ഷനെത്തി. സിനിമാ ലോകത്ത് സുഹൃത്തു്ക്കൾ അണിനിരക്കുന്ന പാർട്ടി മുംബൈയിലായിരിക്കും നടക്കുക.
'