ബോളിവുഡ് ആവേശത്തോടെ ഉറ്റു നോക്കുന്ന പ്രണയമാണ് ദീപികയുടെയും രൺവീർ സിങിന്റെയും. അങ്ങാടിപ്പാട്ടാണെങ്കിലും ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. പത്മാവത് കഴിഞ്ഞതോടെ ഇരുവരുടെയും ബന്ധത്തിന്റ ആഴം അകലാൻ കഴിയാത്ത വിധം കൂടി എന്നാണ് പാപ്പരാസികൾ പറയുന്നത്.

വിവാഹ തിയ്യതിയും വേദിയും വരെ ഉറപ്പിച്ചുകഴിഞ്ഞെന്ന് വാർത്തകൾ പരക്കുക വരെ ചെയ്തു. ഇപ്പോഴിതാ ദീപികയുമായുള്ള ബന്ധം എത്തരത്തിലുള്ളതാണെന്ന് തുറന്നു പറയുകയാണ് രൺവീർ. റൈസിങ് ഇന്ത്യ സമ്മിറ്റിലായിരുന്നു രൺവീറിന്റെ തുറന്നുപറച്ചിൽ. ഞങ്ങൾ പരസ്പരം ആരാധിക്കുകയാണെന്നാണ് രൺവീർ പറയുന്നത്.

ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് വലിയ ബഹുമാനമാണ് അവരോട്. എന്നാൽ ദീപികയുടെ വിചാരം ഞാനത് വെറുതെ പറയുകയാണെന്നാണ്. ഒരു കലാകാരി എന്ന നിലയിൽ അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.

ബാജിറാവു മസ്താനി, ഗോലിയോൻ കി രാസലീല രാംലീല, പത്മാവത് എന്നിയിൽ ഒന്നിച്ച് അഭിനയിച്ചതുവഴി ഞാനും ഒരു നല്ല മനുഷ്യനായിരിക്കുകയാണ്. ജീവിതത്തിൽ ദീപികയെ പോലെ ഒരാളെ ലഭിച്ചതിൽ ഞാൻ അനുഗ്രഹീതനാണ്-രൺവീർ പറഞ്ഞു.