സിംബാംവേയിൽ പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം പെരുകി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഏറ്റവും പുതിയ സംഭവത്തിൽ ലിഫ്റ്റ് ചോദിച്ച യുവാവിനെ പൊന്തക്കാട്ടിൽ കൊണ്ട് പോയാണ് ഒരു സ്ത്രീ ബലാത്സംഗം ചെയ്തിരിക്കുന്നത്. പൊലീസ് ഇവരെ തേടി നടക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ സ്ത്രീ മറ്റൊരു യുവാവിനെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് സൗത്ത് ആഫ്രിക്കയ്ക്ക് പിന്നാലെ സിംബാവേയിലും പുരുഷന്മാർ സൂക്ഷിക്കാൻ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയിട്ടുമുണ്ട്.

രണ്ട് സംഭവത്തിലും നേരത്തെ പറഞ്ഞ സ്ത്രീ കാറിൽ കയറ്റിക്കൊണ്ട് പോയിട്ടാണ് പുരുഷന്മാരെ പീഡിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒന്നാമത്തെ സംഭവത്തിൽ യുവാവിനെ സ്ത്രീ കാറിൽ നിന്നിറക്കി പൊന്തക്കാട്ടിലേക്ക് തോക്ക് ചൂണ്ടി കൊണ്ട് പോവുകയും ബലാത്സംഗം ചെയ്ത ശേഷം മയക്കുമരുന്ന് നൽകുകയുമായിരുന്നു. എന്നാൽ രണ്ടാമത്തെ സംഭവത്തിൽ മറ്റൊരു യുവാവിനെ ഈ സ്ത്രീ മദ്യം നൽകുകും ബോധം നഷ്ടപ്പെട്ടപ്പോൾ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരം സംഭവങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സ്ത്രീകൾ കാറുമായി ലിഫ്റ്റ് വാഗ്ദാനം ചെയ്‌തെത്തുമ്പോൾ കരുതണമെന്ന് പൊലീസ് യുവാക്കൾക്ക് മുന്നറിയിപ്പേകുന്നു.

മൂന്ന് യുവതികൾ ചേർന്ന് സൗത്ത് ആഫ്രിക്കയിൽ ഒരു യുവാവിനെ ബലാത്സംഗം ചെയ്ത സംഭവം കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.മെയ്‌ 27ന് നടന്ന ഇത്തരത്തിലുള്ള ഒരു സംഭവത്തിൽ 37കാരനായ യുവാവിനെ രണ്ട് സ്ത്രീകൾ ഹരാരെയിൽ നിന്നും കാറിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് ചീഫ് സൂപ്രണ്ട് പോൾ ന്യാതി വെളിപ്പെടുത്തുന്നത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഇയാളുടെ സമ്മതമില്ലാതെയാണ് സ്ത്രീകൾ പീഡിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷം സിംബാവെയുടെ തലസ്ഥാനത്ത് വച്ച് കാറിൽ യുവാവിന് ലിഫ്റ്റ് വാഗ്ദാനം ചെയ്ത നാല് സ്ത്രീകൾ ഇയാളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് നിലവിലുണ്ട്. 2015ൽ 29 വയസുള്ള ഒരു യുവാവിന് യുവതികൾ മഗുൻജെ ഗ്രോത്ത് പോയിന്റില് നിന്നും ലിഫ്റ്റ് നൽകുകയും തുടർന്ന് തോക്ക് ചൂണ്ടി പീഡിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.