- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിലെ മോസ്കിൽ പ്രാർത്ഥിക്കാൻ പോയ ബാലനെ ബുർഖ ധരിച്ചെത്തിയ ആൾ റൂഫ് ടോപ്പിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുകൊന്നു; 48 മണിക്കൂറിനകം പൊലീസ് പൊക്കിയത് പാക്കിസ്ഥാനിയെ; കാത്തിരിക്കുന്നത് വധശിക്ഷ
പള്ളിയിൽ പ്രാർത്ഥിക്കാൻ പോയ അസാൻ മജിദ് ജാൻജുവ എന്ന 11 കാരനെ ബലാത്സംഗം ചെയ്തുകൊന്നതായി റിപ്പോർട്ട്. അബുദാബിയിൽ നടന്ന സംഭവത്തിൽ പാക്കിസ്ഥാൻകാരൻ പിടിയിലായിട്ടുണ്ട്. പള്ളിയിൽ ബുർഖ ധരിച്ചെത്തിയ പ്രതി ബാലനെ പള്ളിയുടെ റൂഫ് ടോപ്പിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് കൃത്യം നിർവഹിച്ചിരിക്കുന്നത്. തുടർന്ന് 48 മണിക്കൂറിനകം പൊലീസ് പ്രതിയെ പൊക്കുകയായിരുന്നു. ഇയാൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്. റംസാൻ വ്രതത്തിനിടെ ഉച്ചയ്ക്ക് ശേഷമുള്ള പ്രാർത്ഥനക്കായി രണ്ടാഴ്ച മുമ്പ് മോസ്‌കിലെത്തിയപ്പോഴാണ് അസാന് ഈ ദുര്യോഗം സംഭവിച്ചിരിക്കുന്നത്. ബുർഖ ധരിച്ച് താൻ ഒരു സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ബാലനെ കൊലപാതകി മുകൾ നിലയിലേക്ക് കൊണ്ടു പോയിരുന്നത്. രക്ഷിതാക്കളുടെ അനുമതിയില്ലാതെ ബാലൻ ഒരു പുരുഷനൊപ്പം വരില്ലെന്ന് മനസിലാക്കിയതിനെ തുടർന്നായിരുന്നു തന്റെ ലക്ഷ്യം സാധിക്കാൻ വേണ്ടി പ്രതി സ്ത്രീ വേഷം കെട്ടിയിരുന്നത്. പ്രതി ഒരു ഹാൻഡ്ബാഗ് കൈയിൽ പിടിച്ച് ബാലനൊപ്പം മുകൾ നിലയിലേക്ക് ലിഫ്റ്റിൽ വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത
പള്ളിയിൽ പ്രാർത്ഥിക്കാൻ പോയ അസാൻ മജിദ് ജാൻജുവ എന്ന 11 കാരനെ ബലാത്സംഗം ചെയ്തുകൊന്നതായി റിപ്പോർട്ട്. അബുദാബിയിൽ നടന്ന സംഭവത്തിൽ പാക്കിസ്ഥാൻകാരൻ പിടിയിലായിട്ടുണ്ട്. പള്ളിയിൽ ബുർഖ ധരിച്ചെത്തിയ പ്രതി ബാലനെ പള്ളിയുടെ റൂഫ് ടോപ്പിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് കൃത്യം നിർവഹിച്ചിരിക്കുന്നത്. തുടർന്ന് 48 മണിക്കൂറിനകം പൊലീസ് പ്രതിയെ പൊക്കുകയായിരുന്നു. ഇയാൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്. റംസാൻ വ്രതത്തിനിടെ ഉച്ചയ്ക്ക് ശേഷമുള്ള പ്രാർത്ഥനക്കായി രണ്ടാഴ്ച മുമ്പ് മോസ്‌കിലെത്തിയപ്പോഴാണ് അസാന് ഈ ദുര്യോഗം സംഭവിച്ചിരിക്കുന്നത്.
ബുർഖ ധരിച്ച് താൻ ഒരു സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ബാലനെ കൊലപാതകി മുകൾ നിലയിലേക്ക് കൊണ്ടു പോയിരുന്നത്. രക്ഷിതാക്കളുടെ അനുമതിയില്ലാതെ ബാലൻ ഒരു പുരുഷനൊപ്പം വരില്ലെന്ന് മനസിലാക്കിയതിനെ തുടർന്നായിരുന്നു തന്റെ ലക്ഷ്യം സാധിക്കാൻ വേണ്ടി പ്രതി സ്ത്രീ വേഷം കെട്ടിയിരുന്നത്. പ്രതി ഒരു ഹാൻഡ്ബാഗ് കൈയിൽ പിടിച്ച് ബാലനൊപ്പം മുകൾ നിലയിലേക്ക് ലിഫ്റ്റിൽ വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് മുകൾ നിലയിലെ അപാർട്ട്‌മെന്റ് ബ്ലോക്കിലെത്തിച്ച ബാലനെ പ്രതി ബലാത്സംഗം ചെയ്യുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
തുടർന്ന് അസാന്റെ അർധനഗ്‌നമായ മൃതദേഹം മെയ് 31ന് എയർ കണ്ടീഷനിങ് ടെക്‌നീഷ്യന്മാർ മുകൾ നിലയിൽ കണ്ടെത്തുകയായിരുന്നു. ഖുറാന്റെ ഒരു പതിപ്പും കുട്ടിയുടെ സമീപത്തുണ്ടായിരുന്നു. റംസാനോടനുബന്ധിച്ച് അസാൻ വ്രതമെടുത്തിരുന്നുവെന്നാണ് പിതാവായ ഡോ. മജിദ് ജാൻജുവ പറയുന്നത്. ഇതിന്റെ ഭാഗമായി അസർ പ്രാർത്ഥനക്കും ഖുറാൻ പാരായണത്തിനുമായിട്ടായിരുന്നു തന്റെ മകൻ മോസ്‌കിലേക്ക് പോയതെന്നും തുടർന്ന് കാണാതാവുകയുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.. പാക്കിസ്ഥാനി വംശജരായ അസാന്റെ മാതാപിതാക്കൾ റഷ്യൻ പൗരത്വമുള്ളവരാണ്. തുടർന്ന് ഇവർ അബുദാബിയിലേക്ക് കുടിയേറുകയായിരുന്നു. ഇവർക്ക് പ്രതിയെ അറിയാമെന്നും സൂചനയുണ്ട്.