ലോകത്തിന്റെ ഭാഗങ്ങളിൽ സ്ത്രീകളെ തട്ടിക്കൊണ്ട് പോകലും മാനഭംഗപ്പെടുത്തലും വർധിച്ച് വരുന്നുവെന്ന പതി വാർത്തകളുടെ മറുപുറമെന്നോണമുള്ള വാർത്തകളാണ് സിംബാവേയിൽ നിന്നും പുറത്ത് വരുന്നത്. ഇതനുസരിച്ച് ഇവിടെ സ്ത്രീകളാൽ ബലാത്സംഗം ചെയ്യപ്പെടുമെന്ന് പേടിച്ച് പുരുഷന്മാർക്ക് വഴിനടക്കാനാവാത്ത ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്...!!ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് പാസ്റ്ററെ തോക്ക് ചൂണ്ടി മൂന്ന് യുവതികൾ ബലാത്സംഗം ചെയ്ത് വശം കെടുത്തിയ സംഭവം.തുടർന്ന് പ്രതികളായ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

തുടർന്ന് ഇവരെ കോടതിയിലെത്തിച്ച് വിചാരണയും നടത്തിയിരിക്കുന്നു. പാസ്റ്ററെ മൂന്ന് യുവതികളും ചേർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതെങ്ങനെയാണെന്ന് സിംബാവേയിലെ ബുലാവായോയിലുള്ള വെസ്‌റ്റേൺ കോമണേജ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. കേസിൽ പ്രതികളായ സാന്ദ്ര ക്യൂബെ(21), റിയാമുതെറ്റ്‌സി ലൗസി (23), മോൻഗിവെ പോഫു(25) എന്നീ മൂന്ന് യുവതികളാണ് വിചാരണ നേരിടുന്നത്. കൗഡ്രേ പാർക്കിലെ ചർച്ചിലെ പാസ്റ്ററാണ് മാനഭംഗത്തിന് വിധേയനായതെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താതെ പ്രോസിക്യൂട്ടർ പെട്രോസ് ഷോകോ ബോധിപ്പിച്ചിരിക്കുന്നത്.

പണം കടം വാങ്ങാൻ വേണ്ടിയായിരുന്നു പാസ്റ്റർ യുവതികളുടെ വീട്ടിലെത്തിയതെന്നും തുടർന്ന് പണം തരാമെന്ന് വ്യാമോഹിപ്പിച്ച് അകത്തേക്ക് ക്ഷണിക്കപ്പെട്ട ഇദ്ദേഹം യുവതികളാൽ പീഡനത്തിരയാവുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. അകത്തെത്തിയ ഉടൻ ഒരു യുവതി ഇയാളുടെ അരയ്ക്ക് പിടിക്കുകയും മറ്റൊരു യുവതി ട്രൗസറുകൾ ബലം പ്രയോഗിച്ച് അഴിച്ച് മാറ്റുകയും വരിഞ്ഞ് മുറുക്കുകയുമായിരുന്നു. ജൂലൈ 14ന് രാത്രി ഏഴ് മണിക്കാണ് സംഭവം നടന്നത്.മൂന്ന് യുവതികളും പാസ്റ്ററെ നിർബന്ധിച്ച് ബെഡിൽ കിടത്തുകയും വസ്ത്രമഴിപ്പിച്ച് മാനഭംഗപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ബോധിപ്പിച്ചിട്ടുണ്ട്.

സാന്ദ്ര ക്യൂബെ എന്ന യുവതി പാസ്റ്ററുടെ നെഞ്ചിൽ ഇരിക്കുകയും അദ്ദേഹം അവളെ തള്ളി മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ലൗസി എന്ന യുവതി പാസ്റ്ററുടെ കാലുകൾ പിടിച്ച് വയ്ക്കുകയും മുകളിൽ കയറി ഇരിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തിന് രക്ഷപ്പെടാൻ സാധിച്ചില്ല. അതേ സമയം മോൻഗിവെ പോഫു മറ്റേ റൂമിൽ നിന്നം കോണ്ടങ്ങൾ എടുത്തുകൊണ്ട് വരുകയും അയാളെ നിർബന്ധിപ്പിച്ച് ധരിപ്പിക്കുകയുമായിരുന്നു. തുടർന്ന് ക്യൂബെ പാസ്റ്ററുടെ സമ്മതമില്ലാതെ അദ്ദേഹവുമായി ലൈംഗിക ബന്ധത്തിലുമേർപ്പെട്ടു.

എന്നാൽ തങ്ങൾ പാസ്റ്ററെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും മോശമായി പെരുമാറുക മാത്രമേ ചെയ്തിട്ടുള്ളുവെന്നുമാണ് യുവതികൾ പറയുന്നത്.മുന്ന് പേരെയും ഫുൾ ട്രയലിന് വിധേയമാക്കാനായി ഓഗസ്റ്റ് ഏഴ് വരെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം ആദ്യം 39കാരനായ സ്‌കൂൾ ടീച്ചറെ ഒരു സംഘം സ്ത്രീകൾ തട്ടിക്കൊണ്ട് പോയി മയക്കുമരുന്ന് നൽകി രണ്ട് ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം നടന്നിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാൾക്ക് കടുത്ത പരുക്കേറ്റിരുന്നു.