- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13കാരനായ വിദ്യാർത്ഥിയെ വീട്ടിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തു; രക്ഷപ്പെടാതിരിക്കാൻ വാതിലടച്ച് കുറ്റിയിട്ടു; 33കാരിയായ യുവതിക്ക് നാല് വർഷം തടവ്
ലണ്ടൻ: ബാലപീഡകയായ ഹുളിലെ നിക്കോള ഫോക്‌സ് എന്ന 33കാരിയായ യുവതിക്ക് ഇനി നാല് വർഷം അഴിയെണ്ണാം. 13 കാരനെ സംസാരിക്കാനെന്ന പേരിൽ വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഇവർക്ക് ഹുൾ ക്രൗൺ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബലാത്സംഗത്തിനിടെ ബാലൻ രക്ഷപ്പെടാതിരിക്കാൻ ഇവർ വാതിലടച്ച് കുറ്റിയിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കുട്ടിയെ ബലം പ്രയോഗിച്ച് ഇവർ സെക്‌സ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് വിചാരണക്കിടെ വ്യക്തമായിരിക്കുന്നത്. നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് വിധേയമാക്കവെ ബാലൻ ഉച്ചത്തിൽ കരഞ്ഞിട്ടും ഫോക്‌സ് അവനെ വിട്ടയച്ചിരുന്നില്ല. കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇവർ വാതിലിന്റെ കുറ്റിയിട്ട് അതിനടുത്ത് ഒരു മേശയുമിട്ട് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ബെഡിലേക്ക് വലിച്ചിട്ട് സെക്‌സ് ചെയ്യുകയായിരുന്നുവെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. യുവതി തന്റെ ഭാരം ഉപയോഗിച്ച് ബാലനെ ബലമായി ബെഡിൽ കീഴടക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടറായ ക്ലെയറി ഹോംസ് കോടതിയിൽ ബോധിപ്
ലണ്ടൻ: ബാലപീഡകയായ ഹുളിലെ നിക്കോള ഫോക്‌സ് എന്ന 33കാരിയായ യുവതിക്ക് ഇനി നാല് വർഷം അഴിയെണ്ണാം. 13 കാരനെ സംസാരിക്കാനെന്ന പേരിൽ വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഇവർക്ക് ഹുൾ ക്രൗൺ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബലാത്സംഗത്തിനിടെ ബാലൻ രക്ഷപ്പെടാതിരിക്കാൻ ഇവർ വാതിലടച്ച് കുറ്റിയിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കുട്ടിയെ ബലം പ്രയോഗിച്ച് ഇവർ സെക്‌സ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് വിചാരണക്കിടെ വ്യക്തമായിരിക്കുന്നത്. നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് വിധേയമാക്കവെ ബാലൻ ഉച്ചത്തിൽ കരഞ്ഞിട്ടും ഫോക്‌സ് അവനെ വിട്ടയച്ചിരുന്നില്ല.
കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇവർ വാതിലിന്റെ കുറ്റിയിട്ട് അതിനടുത്ത് ഒരു മേശയുമിട്ട് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ബെഡിലേക്ക് വലിച്ചിട്ട് സെക്‌സ് ചെയ്യുകയായിരുന്നുവെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. യുവതി തന്റെ ഭാരം ഉപയോഗിച്ച് ബാലനെ ബലമായി ബെഡിൽ കീഴടക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടറായ ക്ലെയറി ഹോംസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. യുവതി ബാലന്റെ നെഞ്ച് തൊടുകയും തന്റെ വസ്ത്രങ്ങൾ നീക്കം ചെയ്ത് കുട്ടിയുടെ കൈ അവന്റെ തലയ്ക്ക് മീതെ പിടിച്ച് വയ്പിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയുമായിരുന്നുവെന്ന് ഹോംസ് ആരോപിച്ചു.
യുവതിയുടെ പ്രവൃത്തിയിൽ ബാലൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഫോക്‌സ് അവനെ വിട്ടില്ലെന്ന് പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. ഈ സമ്മർ ആദ്യമായിരുന്നു സംഭവം നടന്നത്. പത്ത് മിനുറ്റോളം പീഡനം നീണ്ടിരുന്നു. തുടർന്ന് വീട്ടിലെത്തിയ പാടെ ബാലൻ കുളിക്കുകയും ചെയ്തു. എന്നാൽ ഉടൻ തന്നെ സംഭവം റിപ്പോർട്ട് ചെയ്യാൻ അവൻ ധൈര്യം കാട്ടിയിരുന്നില്ലെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വിവരിച്ചു. കുട്ടി ആരോടെങ്കിലും ഇത് പറഞ്ഞാൽ അവൻ ആവശ്യപ്പെട്ടിട്ടാണ് ഇത് ചെയ്തതെന്ന് താൻ എല്ലാവരോടും പറയുമെന്ന് യുവതി ബാലന് സോഷ്യൽ മീഡിയയിലൂടെ മെസേജ് അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തന്നോട് ഇത്രയൊക്കെ ചെയ്തിട്ടും ലൈംഗിക ബന്ധത്തിനിടെ ബാലൻ ഫോക്‌സിനോട് ആദരവോടെ പെരുമാറിയിരുന്നുവെന്നും കാരണം അവരൊരു സ്ത്രീയായതിനാലാണെന്നും പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. തന്റെ കുടുംബത്തിൽ നിന്നും നല്ല പിന്തുണയാണ് ഈ പ്രതിസന്ധി വേളയിൽ ലഭിച്ചിരുന്നതെന്നാണ് ബാലൻ പ്രസ്താവനയിലൂടെ ബോധിപ്പിച്ചത്. നിയമപരമായ കാരണങ്ങളാൽ കുട്ടിയുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെ തുടർന്ന് കുട്ടിയുടെ ആത്മവിശ്വാസം നശിക്കുകയും സാമൂഹികമായി ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഒരു സെക്‌സ് ഒഫൻഡർ എന്ന നിലയിൽ പേര് രജിസ്ട്രർ ചെയ്യാനും ഫോക്‌സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.