ലണ്ടൻ: ഗ്ലാസ്‌കോയിലെ ലൂസി ഹൗഗേ എന്ന 37കാരിയായ വീട്ടമ്മയ്ക്ക് ഇനി ജയിലിൽ കഴിയാം. മകന്റെ കൗമാരക്കാരനായ കൂട്ടുകാരനെ വീട്ടിലേക്ക് വശീകരിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മകന്റെ കൂട്ടുകാരനെ പീഡിപ്പിച്ചതിന്റെ ആവേശം കൂട്ടുകാരിയോട് പങ്ക് വച്ചതാണ് ലൂസിക്ക് വിനയായിത്തീർന്നിരിക്കുന്നത്. കുക്കിങ് ഷോ ആയ കം ഡൈൻ വിത്ത് മീയിൽ മത്സരിച്ച് ജയിച്ച് 1000 പൗണ്ട് കാഷ് അവാർഡ് വാങ്ങിയ യുവതിയാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ഇവർ കൗമാരക്കാരനുമായി അടുക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നത്. 2016 ജൂണിലായിരുന്നു പീഡനം നടന്നത്.

താൻ കൗമാരക്കാരനുമായി സെക്‌സ് ചെയ്ത അനുഭവം ഓൺലൈനിലൂടെയായിരുന്നു ലൂസി മറ്റൊരു സുഹൃത്തുമായി പങ്ക് വച്ചത്. കൗമാരക്കാരനെ പീഡിപ്പിച്ചതിൽ അവർ സുഹൃത്തിനോട് അൽപം പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഈ സുഹൃത്ത് പീഡനത്തിന് വിധേയനായ ആൺകുട്ടിയുടെ അമ്മയോട് വിവരം പറയുകയും സംഗതി പൊല്ലാപ്പാവുകയുമായിരുന്നു. കഴിഞ്ഞ വർഷം ജൂൺ 25ന് ഈ കൗമാരക്കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് ലൂസി ഗ്ലാസ്‌കോയിലെ ഷെറിഫ് കോടതിക്ക് മുന്നിൽ സമ്മതിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയും ലൂസിയുടെ സുഹൃത്തായിരുന്നു. അതിൽ അവരുടെ വീട്ടിലെ സന്ദർശകയായിരുന്നു ലൂസിയെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ ലൂസി ഈ കൗമാരക്കാരനുമായി ഓൺലൈനിൽ ചാറ്റുകയും തന്റെ വീട്ടിലേക്ക് ജൂൺ 25ന് വരാൻ ക്ഷണിക്കുകയുമായിരുന്നുവെന്നാണ് വിചാരണക്കിടെ പ്രോസിക്യൂട്ടർ ക്ലെയ്‌റെ വൈറ്റ് ബോധിപ്പിച്ചിരിക്കുന്നത്. ഫുട്‌ബോൾ കളിക്കാനാണെന്ന് തന്റെ അമ്മയോട് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കൗമാരക്കാരൻ ലൂസിയുടെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്നും കോടതിയിൽ പ്രോസിക്യൂട്ടർ വിവരിച്ചിരുന്നു. വീട്ടിലെത്തിയ കുട്ടിയോട് കുറച്ച് സമയം പുറത്ത് സംസാരിച്ചിരുന്ന ലൂസി പിന്നീട് അവനെ ബെഡ്‌റൂമിലേക്ക് നയിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.

സംഭവത്തിന് ശേഷം ടീനേജർ വീണ്ടും ലൈംഗിക ബന്ധത്തിനായി ആവശ്യപ്പെട്ടുവെങ്കിലും താൻ തയ്യാറായില്ലെന്ന് ലൂസി തന്റെ കൂട്ടുകാരിയോട് ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ലൈംഗിക ബന്ധത്തിന്റെ വിവരണങ്ങൾ പോലും ലൂസി ചാറ്റിലൂടെ കൂട്ടുകാരിയോട് വെളിപ്പെടുത്തിയിരുന്നുവത്രെ. ഈ സംഭാഷണം ഡിലീറ്റ് ചെയ്യാനും ലൂസി കൂട്ടുകാരിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ കൂട്ടുകാരി കൗമാരക്കാരന്റെ അമ്മയുമായി ഫേസ്‌ബുക്കിലൂടെ തന്നെ ബന്ധപ്പെടുകയും വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ ടീനേജർ പൊട്ടിക്കരയുകയും താൻ ലൂസിയുമായി സെക്‌സ് ചെയ്തതായി സമമതിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് പിടിയിലായി ലൂസിയെ ചോദ്യം ചെയ്‌തെങ്കിലും ആദ്യമൊന്നും താൻ തെറ്റ് ചെയ്തില്ലെന്ന് ആവർത്തിക്കുക മാത്രമായിരുന്ന ലൂസിയുടെ പ്രതികരണം.