- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം മകളെ തടവിലാക്കി ഈ ദുഷ്ടൻ പീഡിപ്പിച്ചത് 22 വർഷം; അപ്പന്റെ കുഞ്ഞിന് മകൾ ജന്മം നൽകിയത് എട്ടുതവണ; എന്നിട്ടും വിധിച്ചത് 12 വർഷം തടവ്
സ്വന്തം മകളെ 22 വർഷത്തോളം തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയും എട്ടുതവണ ഗർഭിണിയാക്കുകയും ചെയ്ത പിതാവിന് കോടതി വിധിച്ച ശിക്ഷ വെറും 12 വർഷം മാത്രം. കോടതി ശിക്ഷ വിധിക്കുമ്പോൾ യാതൊരു കൂസലുമില്ലാതെ അത് കേട്ടിരിക്കാനും ഈ നരാധമനു സാധിച്ചു. അർജന്റീനക്കാരനായ ഡോമിനോ ബുലാഷ്യോ എന്ന 57-കാരനാണ് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്രൂരൻ. അർജന്റീനയുടെ വടക്കൻ നഗരങ്ങളിലൊന്നായ സാന്റിയാഗോ ഡെൽ ഈസ്‌ട്രോയിലാണ് സംഭവം. മകളെ ലൈംഗിക അടിമയാക്കി വീട്ടിൽ പൂട്ടിയിടുകയാണ് ഇയാൾ ചെയ്തത്. വിവരം പുറത്തുവരുന്നത് 2016 ഒടുവിലാണ്. യുവതിതന്നെ പൊലീസിനെ സമീപിച്ച് അച്ഛനെതിരെ പരാതിപ്പെടുതയായിരുന്നു. പൊലീസ് ഇയാൾക്കുവേണ്ടി തിരിച്ചിൽ ശക്തമാക്കിയെങ്കിലും 45 ദിവസത്തോളം ബുലാഷ്യോ മുങ്ങിനടന്നു. ജനുവരിയിൽ കസ്റ്റഡിയിലെടുത്തതുമുതൽ ഇയാൾ ജയിലിലാണ്. ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കിയശേഷം അന്ന് പതിനൊന്നു വയസ്സുണ്ടായിരുന്ന മകളെ ഇയാൾ തടവിലാക്കുകയായിരുന്നു. അ്‌ന്റോണിയ എന്ന കുട്ടിയെ പിന്നീട് 22 വർഷത്തോളം ഇയാൾ ലൈംഗിക അടിമയാക്കിവെച്ചു. ഇതിനിടെ, എട്ട
സ്വന്തം മകളെ 22 വർഷത്തോളം തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയും എട്ടുതവണ ഗർഭിണിയാക്കുകയും ചെയ്ത പിതാവിന് കോടതി വിധിച്ച ശിക്ഷ വെറും 12 വർഷം മാത്രം. കോടതി ശിക്ഷ വിധിക്കുമ്പോൾ യാതൊരു കൂസലുമില്ലാതെ അത് കേട്ടിരിക്കാനും ഈ നരാധമനു സാധിച്ചു. അർജന്റീനക്കാരനായ ഡോമിനോ ബുലാഷ്യോ എന്ന 57-കാരനാണ് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്രൂരൻ.
അർജന്റീനയുടെ വടക്കൻ നഗരങ്ങളിലൊന്നായ സാന്റിയാഗോ ഡെൽ ഈസ്‌ട്രോയിലാണ് സംഭവം. മകളെ ലൈംഗിക അടിമയാക്കി വീട്ടിൽ പൂട്ടിയിടുകയാണ് ഇയാൾ ചെയ്തത്. വിവരം പുറത്തുവരുന്നത് 2016 ഒടുവിലാണ്. യുവതിതന്നെ പൊലീസിനെ സമീപിച്ച് അച്ഛനെതിരെ പരാതിപ്പെടുതയായിരുന്നു. പൊലീസ് ഇയാൾക്കുവേണ്ടി തിരിച്ചിൽ ശക്തമാക്കിയെങ്കിലും 45 ദിവസത്തോളം ബുലാഷ്യോ മുങ്ങിനടന്നു. ജനുവരിയിൽ കസ്റ്റഡിയിലെടുത്തതുമുതൽ ഇയാൾ ജയിലിലാണ്.
ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കിയശേഷം അന്ന് പതിനൊന്നു വയസ്സുണ്ടായിരുന്ന മകളെ ഇയാൾ തടവിലാക്കുകയായിരുന്നു. അ്‌ന്റോണിയ എന്ന കുട്ടിയെ പിന്നീട് 22 വർഷത്തോളം ഇയാൾ ലൈംഗിക അടിമയാക്കിവെച്ചു. ഇതിനിടെ, എട്ടുതവണ അച്ഛനിൽനിന്ന് പെൺകുട്ടി ഗർഭം ധരിച്ചു. കുട്ടികളെല്ലാം ബുലാഷ്യോയുടേതാണെന്ന് ഡിഎൻഎ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ബോർഡിങ് സ്‌കൂളിൽ പഠിക്കുകയായിരുന്ന കുട്ടികൾ ഇപ്പോൾ അമ്മയ്‌ക്കൊപ്പമുണ്ട്.
ഓസ്ട്രിയയിൽ മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. അവിടെ, എലിസബത്ത് ഫ്രിസിലെന്ന യുവതിയാണ് പിതാവിൽനിന്ന് ലൈംഗിക പീഡനം അനുഭവിക്കേണ്ടിവന്നത്. വലിയ കുടുംബവീട്ടിൽ 24 വർഷത്തോളം തടവിലാക്കപ്പെട്ട എലിസബത്ത് പിതാവ് ജോസഫിൽനിന്ന് എട്ടുതവണ ഗർഭം ധരിച്ചു. ഏഴുകുട്ടികളെ അവർ പ്രസവിച്ചു. ഒരെണ്ണം അലസിപ്പോയി. ജോസഫ് ഇപ്പോൾ ജീവപര്യന്തം തടവനുഭവിക്കുകയാണ്.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ അച്ഛനും അച്ഛന്റെ സുഹൃത്തും കുട്ടിക്കാലത്ത് പീഡിപ്പിച്ചിരുന്നതെന്ന് അന്റോണിയ പൊലീസിനോട് പറഞ്ഞു. അമ്മയെ വീടിന് പുറത്താക്കിയ നിമിഷം മുതൽ അച്ഛൻ തന്നെ ഭാര്യയാക്കി മാറ്റിയെന്നും അവർ പറഞ്ഞു. ക്രൂരമായ പീഡനങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ആരോടെങ്കിലും സംസാരിച്ചാൽ കൊടിയ മർദനവും കിട്ടുമായിരുന്നുവെന്നും അവർ പൊലീസിനോട് പറഞ്ഞു.
പല ഭാഗത്തുനിന്നും സമാനമായ കേസുകൾ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറ്റലിയിലെ ഗിസേറിയയിൽ വീടിന്റെ ബേസ്‌മെന്റിൽ റുമാനിയക്കാരിയായ യുവതിയെ പത്തുവർഷത്തോളം തടവിൽ പാർപ്പിച്ച പീഡിപ്പിച്ചതിന് 52-കാരനെ ഇറ്റാലിയൻ പൊലീസ് അറസ്റ്റ് ചെയ്തു. അലോഷ്യോ ഫ്രാൻസെസ്‌കോ റൊസാരിയോ ഗ്യോർഡേനോയാണ് അറസ്റ്റിലായത്.