മംഗളൂരു: പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പുത്തൂർ ഹിരബണ്ടാടി മഡ്മെട്ടിമാർ കേശവ(34)യെയാണ് പോക്‌സോ കേസെടുത്ത് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റുചെയ്തത്.

15 വയസ്സുകാരിയായ പെൺകുട്ടി പെൺകുഞ്ഞിന് ജന്മം നൽകി. കേശവ പീഡിപ്പിച്ച വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വയർ വലുതാകുന്നതും ക്ഷീണവും ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ബന്ധുക്കൾ പെൺകുട്ടിയെ മംഗളൂരുവിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നും പ്രസവദിവസം അടുത്തുവെന്നും ഡോക്ടർ അറിയിച്ചു. അടുത്ത ദിവസം തന്നെ സുഖപ്രസവവും നടന്നു. ഇക്കാര്യം ആശുപത്രി അധികൃതർ ഉപ്പിനങ്ങാടി പൊലീസിൽ അറിയച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്തതോടെ കേശവ തന്നെ പീഡിപ്പിച്ചതായി കുട്ടി മൊഴിനൽകി. ഇതോടെ പൊലീസ് ഇയാളെ അറസ്റ്റുചെയ്തു.