കോതമംഗലം:പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏപ്രിലിൽ പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രം നടത്തിയ കേസിൽ രണ്ടാം പ്രതിയായ മഠത്തോട് വിട്ടിൽ ഷാൻ മുഹമ്മദ് (38) നെ അറസ്റ്റ് ചെയ്തു. ഗർഭിണിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയോടൊപ്പം ചേർന്ന് ഗർഭച്ഛിദ്രം നടത്തുന്നതിന് സഹായിച്ചു എന്നതാണ് പ്രതിക്കെതിരായ കുറ്റം.

പെൺകുട്ടി പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും ഗവ: ഏജൻസികളെ അറിയിക്കാത്തതായിരുന്നു ആദ്യ ഘട്ടത്തിലെ കുറ്റം. തുടർന്നുള്ള അന്വേഷണത്തിൽ ഗർഭച്ഛിദ്രം നടത്തുന്നതിന് ഒന്നാം പ്രതിയോടൊപ്പം ഗൂഢാലോചന നടത്തുകയും സഹായങ്ങൾ നൽകുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ വകുപ്പുകൾ ചേർക്കുകയായിരുന്നു.

ഒന്നാം പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി ചാർജ് സമർപ്പിച്ചതിനെ തുടർന്ന് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.