ജയ്പുർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകന് 20 വർഷത്തെ തടവുശിക്ഷ. രാജസ്ഥാനിലെ പോക്സോ കോടതിയാണ് 56കാരനെതിരെ ശിക്ഷ വിധിച്ചത്. ഇയാൾ 47,000 രൂപ പിഴയുമൊടുക്കണം.

2019ലാണ് സംഭവം. 10-ാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്. വീട്ടിൽകൊണ്ടു പോയി വിടാം എന്ന് വാഗ്ദാനം നൽകി ഇയാൾ കുട്ടിയെ കാറിൽ കയറ്റുകയായിരുന്നു. തുടർന്നായിരുന്നു പീഡനം. ഇതിനു ശേഷവും ഇയാൾ അതിക്രമം തുടർന്നു.

പീഡനം സഹിക്കവയ്യാതെയാണ് കുട്ടി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.