മലപ്പുറം: 32കാരിയായ രോഗിയെ ഒപ്പം ഉള്ളവരെ പുറത്ത് നിർത്ത് ചുരുദാർ ഊരി വിശദ പരിശോധന പേര് പറഞ്ഞ് ലൈംഗിക പീഡന ശ്രമമെന്ന് പരാതി. ചികിത്സക്ക് എത്തിയ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. മലപ്പുറത്തെ ഓർത്തോ ഡോക്ടർക്കെതിരെയാണ് പരാതി. മലപ്പുറം ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിൽ 10 വർഷത്തിൽ കൂടുതലായി ജോലിചെയ്തുവന്നിരുന്ന ഡോക്ടർക്കെതിരെയാണ് ആക്ഷേപം.

പരാതി ഉയർന്ന ഡോക്ടറെ ആശുപത്രി മാനേജ്മെന്റ് ആറ് മാസം മുമ്പ് ഡോക്ടറെ പുറത്താക്കിയിരുന്നു. രേഖാ മൂലം പരാതി ലഭിക്കുന്നതോടെ പൊലീസ് കേസ് എടുക്കുമെന്നാണ് അറിയാൻ സാധിച്ചത്. വിഷയം രേഖാമൂലം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്നും യുവതിയുടേയും കൂടുംബത്തിന്റേയും പരാതി ഉയർന്നിരുന്നു. മലപ്പുറം രാമപുരം സ്വദേശിനിയെയാണ് ആശുപത്രിയിലെ ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി നൽകിയിരുന്നത്.

21കാരിയായ യുവതി രക്ഷിതാക്കളോടൊപ്പമാണ് വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ആദ്യം വനിതാഗൈനോകോളെജി ഡോക്ടറെ കാണിച്ചെങ്കിലും അവർ അവിടെയുള്ള ഓർത്തോ ഡോക്ടറെ കാണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ പരിശോധിക്കുന്നതിനു മുമ്പുതന്നെ പുരുഷ ഓർത്തോ ഡോക്ടർ രക്ഷിതാക്കളെ പുറത്താക്കി വാതിൽ കുറ്റിയിട്ട് രോഗിയുടെ അടിവസ്ത്രം വരെ പൂർണ്ണമായും അഴിച്ചു മാറ്റിയെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ രഹസ്യ ഭാഗത്തു അനുമതിയില്ലാതെ പത്ത് മിനിട്ടോളം പുരുഷ ഡോക്ടർ ലൈംഗിക

രോഗി എതിർത്തിട്ടും പരിശോധന തുടർന്നു. ലൈഗിംഗ പീഡനത്തിനു് ആശുപത്രി അധികൃതർക്കു പരാതി നൽകിയിട്ടും പൊലീസിൽ അറിയിക്കാതെ കേസ് ഒതുക്കി തീർക്കാനാണ് ആശുപത്രി മാനേജ്മെന്റ് ശ്രമിക്കുന്നരെന്നും പരാതിയിൽ പറഞ്ഞിരുന്നു.