- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻജിനീയറിങ് ബിരുദധാരിയായ ഒരു യുവതിയെ സമ്മതമില്ലാതെ പലതവണ പീഡിപ്പിക്കാൻ പറ്റുമോ? ബന്ധം പൊളിഞ്ഞപ്പോൾ കാമുകനിട്ട് പണി കൊടുക്കാൻ പരാതി കൊടുത്ത യുവതിയെ കുടഞ്ഞ് ഹൈക്കോടതി; സ്ത്രീയുടെ വാക്കു കേട്ട് ശിക്ഷണം എന്ന നിയമം പരിഗണിക്കാതെ പ്രതിയെ വെറുതേവിട്ടു
കൊച്ചി: പ്രണയബന്ധങ്ങൾ തകരുമ്പോൾ പ്രതികാരമായി കാമുകനെ കേസിൽ കുടുക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം കേസുകളിൽ കൂടുതൽ സൂക്ഷ്മതയോടെ കോടതി ഇടപെടൽ നടത്തേണ്ടത് ആവശ്യമാണ് താനും. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാൽ ഉന്നയിക്കുന്ന വ്യക്തിക്കെതിരെ നടപടി വേണമെന്ന നിർദേശവും നിലവിലുണ്ട്. ഇത്തരത്തിൽ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധം പുലർത്തിയ ശേഷം പീഡിപ്പിച്ചെന്ന കേസ് നൽകിയ യുവതി ഹൈക്കോടതി എടുത്തു കുടഞ്ഞു. വിദ്യാസമ്പന്നയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്തു പലതവണ പീഡിപ്പിച്ചെന്ന കേസ് അവിശ്വസനീയമെന്നു വിലയിരുത്തി ഹൈക്കോടതി പ്രതിയെ വിട്ടയച്ചു. ഒരു സാധാരണക്കാരിയെയോ വിദ്യാഭ്യാസമില്ലാത്ത സ്ത്രീയെയോ പോലും വിവാഹവാഗ്ദാനത്തിന്റെ േപരിൽ ഒന്നുരണ്ടു തവണയിലേറെ കബളിപ്പിക്കാനാവില്ലെന്നിരിക്കേ, എൻജിനീയറിങ് ബിരുദധാരി പലതവണ ബന്ധത്തിനു വഴങ്ങിയതു സമ്മതത്തോടെയാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണു കോടതി നടപടി. എറണാകുളം അഡീ.സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതിയായ കൊച്ചി സ്വദേശി രതീഷ് നൽകിയ അപ്പീൽ അനുവദിച

കൊച്ചി: പ്രണയബന്ധങ്ങൾ തകരുമ്പോൾ പ്രതികാരമായി കാമുകനെ കേസിൽ കുടുക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം കേസുകളിൽ കൂടുതൽ സൂക്ഷ്മതയോടെ കോടതി ഇടപെടൽ നടത്തേണ്ടത് ആവശ്യമാണ് താനും. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാൽ ഉന്നയിക്കുന്ന വ്യക്തിക്കെതിരെ നടപടി വേണമെന്ന നിർദേശവും നിലവിലുണ്ട്. ഇത്തരത്തിൽ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധം പുലർത്തിയ ശേഷം പീഡിപ്പിച്ചെന്ന കേസ് നൽകിയ യുവതി ഹൈക്കോടതി എടുത്തു കുടഞ്ഞു.
വിദ്യാസമ്പന്നയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്തു പലതവണ പീഡിപ്പിച്ചെന്ന കേസ് അവിശ്വസനീയമെന്നു വിലയിരുത്തി ഹൈക്കോടതി പ്രതിയെ വിട്ടയച്ചു. ഒരു സാധാരണക്കാരിയെയോ വിദ്യാഭ്യാസമില്ലാത്ത സ്ത്രീയെയോ പോലും വിവാഹവാഗ്ദാനത്തിന്റെ േപരിൽ ഒന്നുരണ്ടു തവണയിലേറെ കബളിപ്പിക്കാനാവില്ലെന്നിരിക്കേ, എൻജിനീയറിങ് ബിരുദധാരി പലതവണ ബന്ധത്തിനു വഴങ്ങിയതു സമ്മതത്തോടെയാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണു കോടതി നടപടി.
എറണാകുളം അഡീ.സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതിയായ കൊച്ചി സ്വദേശി രതീഷ് നൽകിയ അപ്പീൽ അനുവദിച്ചാണു കോടതി ഉത്തരവ്. വിവാഹം ചെയ്യില്ലെന്നറിഞ്ഞപ്പോൾ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി പിറ്റേന്നു പരാതി നൽകുകയായിരുന്നു. തെളിവുകളിൽ നിന്ന് ഇരുവരും തമ്മിലുള്ള അടുപ്പവും ബന്ധത്തിനുള്ള സമ്മതവും വ്യക്തമാണെന്നു വിലയിരുത്തിയ കോടതി, പീഡനക്കേസിൽ ശിക്ഷ നിലനിൽക്കില്ലെന്നു വ്യക്തമാക്കി.
സ്ത്രീയുടെ ഭാഗം മാത്രം കേട്ട് വിധി പ്രസ്താവിക്കുന്ന വിധത്തിലുള്ള സംഭവങ്ങിൽ നിന്നും വ്യത്യസ്തമാണ് ഈ സംഭവം.

