- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരം പീഡനം പ്രധാന പ്രതി വിദേശത്തേക്ക് കടന്നു; പ്രതി മുങ്ങാനിടയാക്കിയത് പൊലീസ് നിലപാട്; പതിമൂന്ന് കാരിയെ പീഡിപ്പത് മാതാവിന്റെ സാന്നിധ്യത്തിൽ; പൊലീസിലെ ഉന്നതർ തന്നെ പ്രതിക്ക് വിവരങ്ങൾ നൽകിയപ്പോൾ അന്വേഷണം ഇരുട്ടിൽ തന്നെ
കോഴിക്കോട്:മാതാവിന്റെ സാന്നിധ്യത്തിൽ പതിമൂന്ന്കാരിയായ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി എടച്ചേരി തലായി സ്വദേശി വിദേശത്തേക്ക് കടന്നു.വളയം പൊലീസിന്റെ അഴകൊഴമ്പൻ സമീപനമാണ് പ്രതി വിദേശത്തേക്ക് കടക്കാനിടയാക്കിയത്.പ്രധാന പ്രതി മുങ്ങിയതോടെ കേസന്യേഷണം ഇരുട്ടിൽ തപ്പുകയാണ്.സംഭവത്തോടനുബന്ധിച്ച് വാണിമേൽ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ നജ്മ (34)യെ നാദാപുരം എസ്‌ഐ.എൻ.പ്രജീഷ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് കേസന്വേഷണം നാദാപുരം പൊലീസ് വളയം പൊലീസിന് കൈമാറുകയായിരുന്നു.അതിന് ശേഷമാണ് കേസിൽ വൻ അട്ടിമറിയുണ്ടായത്. പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളയം പൊലീസ് അർധ രാത്രിയിൽ എടച്ചേരിയിലെ സംശയിക്കുന്ന യുവാവിന്റെ വീട്ടിലെത്തിയിരുന്നു.യുവാവ് വീട്ടിലുണ്ടോയെന്ന് ചോദിച്ച പൊലീസിനോട് ഇല്ലെന്ന മറുപടിയാണ് വീട്ടുകാർ നൽകിയത്.വാഹന സംബന്ധമായ കേസിലെ അന്വേഷണത്തിന് എത്തിയെന്നായിരുന്നു പൊലീസ് വീട്ടുകാരോട് പറഞ്ഞത്.സംശയം തോന്നിയ യുവാവ് നടത്തിയ സമാന്തര അന്യേഷണത്തിലാണ് പീഡന കേസിൽ പൊ
കോഴിക്കോട്:മാതാവിന്റെ സാന്നിധ്യത്തിൽ പതിമൂന്ന്കാരിയായ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി എടച്ചേരി തലായി സ്വദേശി വിദേശത്തേക്ക് കടന്നു.വളയം പൊലീസിന്റെ അഴകൊഴമ്പൻ സമീപനമാണ് പ്രതി വിദേശത്തേക്ക് കടക്കാനിടയാക്കിയത്.പ്രധാന പ്രതി മുങ്ങിയതോടെ കേസന്യേഷണം ഇരുട്ടിൽ തപ്പുകയാണ്.സംഭവത്തോടനുബന്ധിച്ച് വാണിമേൽ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ നജ്മ (34)യെ നാദാപുരം എസ്‌ഐ.എൻ.പ്രജീഷ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് കേസന്വേഷണം നാദാപുരം പൊലീസ് വളയം പൊലീസിന് കൈമാറുകയായിരുന്നു.അതിന് ശേഷമാണ് കേസിൽ വൻ അട്ടിമറിയുണ്ടായത്.
പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളയം പൊലീസ് അർധ രാത്രിയിൽ എടച്ചേരിയിലെ സംശയിക്കുന്ന യുവാവിന്റെ വീട്ടിലെത്തിയിരുന്നു.യുവാവ് വീട്ടിലുണ്ടോയെന്ന് ചോദിച്ച പൊലീസിനോട് ഇല്ലെന്ന മറുപടിയാണ് വീട്ടുകാർ നൽകിയത്.വാഹന സംബന്ധമായ കേസിലെ അന്വേഷണത്തിന് എത്തിയെന്നായിരുന്നു പൊലീസ് വീട്ടുകാരോട് പറഞ്ഞത്.സംശയം തോന്നിയ യുവാവ് നടത്തിയ സമാന്തര അന്യേഷണത്തിലാണ് പീഡന കേസിൽ പൊലീസ് തന്നെ തിരയുന്നതായി മനസ്സിലായത്.ഇതോടെ യുവാവ് വിദേശത്തേക്ക് മുങ്ങുകയായിരുന്നുവെന്നാണ് പൊലീസിൽ നിന്നും തന്നെ ലഭിക്കുന്ന വിവരം.പുതുതായി പാസ്പോർട്ടടക്കം തരപ്പെടുത്തിയാണ് പ്രതി മുങ്ങിയതെന്ന സൂചനയുമുണ്ട്.പൊലീസിലെ ചില ഉന്നതരിൽ നിന്നും പ്രതിക്ക് ചില വിവരങ്ങൾ ലഭിച്ചതായും പറയപ്പെടുന്നുണ്ട്
വളയം പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് പ്രതിയെന്ന് സംശയിക്കുന്ന ആൾ കടന്നു കളഞ്ഞതെന്ന് കരുതുന്നു.പ്രതിയെന്ന് സംശയിക്കുന്ന ആൾ മുങ്ങിയതോടെ യുവാവിന് സംഭവത്തിൽ നല്ല പങ്കുണ്ടെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്.പീഡന കേസിനെ കുറിച്ച് യുവാവിന് കൂടുതൽ വിവരങ്ങൾ അറിയുമെന്നാണ് പൊലീസിന് ലഭിച്ച വിവരം.പെൺകുട്ടി യുവാവിന്റെ പേര് മാത്രമാണ് വ്യക്തമായി പറഞ്ഞതെന്ന് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
വാണിമേൽ പുതുക്കയം കോളനിയിൽ നിന്നും പെൺകുട്ടിയെ വയനാട്,ഗൂഡല്ലൂർ,കോയമ്പത്തൂർ എന്നിവിടങ്ങളിൽ കൂട്ടി കൊണ്ട് പോയതായാണ് പൊലീസിന് ലഭിച്ച വിവരം.പെൺകുട്ടിയും മാതാവും കോണ്ടോട്ടിയിൽ താമസമാക്കിയ ഘട്ടത്തിൽ അവിടെ നിന്നും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ട്.രണ്ടിടത്തും പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് പെൺകുട്ടിയുടെ മാതാവാണ്.ഭർത്താവുമായി തെറ്റി പിരിഞ്ഞു കഴിയുന്ന നജ്മ ഏവിടെ സഞ്ചരിക്കുമ്പോഴും മകളെ കൂടെ കൂട്ടാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വാണിമേലിൽ നിന്നും പെൺകുട്ടിയെ പീഡിപ്പിച്ച സംഘത്തിൽ അഞ്ച് പേരുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.നേരത്തെ മാതാവ് ചേലക്കാട് കോളനിയിൽ താമസമാക്കിയിരുന്നു.അവിടെ നിന്നും പെൺകുട്ടിയെ ശല്യം ചെയ്തതായുള്ള വിവരവും പുറത്ത് വന്നിട്ടുണ്ട്.പെൺകുട്ടിയുമായി യാത്ര നടത്തിയവരുടെ മുഴുവൻ പേർ വിവരങ്ങളും ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടില്ല.മുഴുവൻ പേർ വിവരങ്ങളും മാതാവ് പറയുമെന്ന അഭിപ്രായം പൊലീസിനില്ല.അതിനാൽ മാതാവിന്റെ ഫോൺ നമ്പറിലേക്ക് വന്ന കോളുകൾ മുഴുവൻ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.പ്രതികൾ പെൺകുട്ടിയുടെ മാതാവിനെ വിളിച്ച ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.കേസന്യേഷണത്തിൽ ഇവ ഏറെ നിർണ്ണായകമാണെന്ന് പൊലീസ് പറഞ്ഞു.
മാതാവിന്റെ പിന്തുണയോടെ തന്നെ പീഡിപ്പിക്കുന്നതായി ബന്ധുക്കളോട് കഴിഞ്ഞ ദിവസമാണ് പെൺകുട്ടി തുറന്ന് പറഞ്ഞത്.നാദാപുരത്തെ ബന്ധുവിന്റെ കല്ല്യാണത്തിന് എത്തിയ സമയത്താണ് വിവരം പുറത്ത് പറഞ്ഞത്.ഇതോടെ പെൺകുട്ടിയുടെ സഹോദരന്റെ നേത്യത്വത്തിൽ നാദാപുരം പൊലീസിൽ എത്തി പരാതി നൽകുകയായിരുന്നു.നാദാപുരം പൊലീസ് കേസ് രജിസ്റ്റ്രർ ചെയ്ത് വളയം പൊലീസിന് കൈമാറുകയായിരുന്നു.വളയം എസ്‌ഐ.വി എം.ജയന്റെ നേത്യത്വത്തിലുള്ള സംഘമാണ് കേസന്യേഷിക്കുന്നത്.കൊണ്ടോട്ടിയിലെ പീഡന കേസ് അന്യേഷണവും ഇതോടൊപ്പം നടത്താനാണ് പൊലീസിന്റെ തീരുമാനം.ബലാൽ സംഘ ശ്രമം,പോക്സോ നിയമം,ബാലനീതി നിയമ പ്രകാരം കുട്ടിയോടുള്ള ക്രൂരത തുടങ്ങിയ അഞ്ച് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.