- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ യുവനടൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്; കന്നഡ നടൻ സുബ്രഹ്മണ്യനെതിരെ പരാതി നൽകിയത് നടനുമായി വിവാഹം നിശ്ചയിച്ചിരുന്ന 23കാരിയായ ബെംഗളൂരു സ്വദേശിനി; യുവതി പൊലീസിൽ പരാതി നൽകിയത് നടൻ അവഗണിക്കാൻ തുടങ്ങിയതോടെ
ബംഗളൂരു: പ്രമുഖ യുവനടൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. കന്നഡ നടൻ സുബ്രഹ്മണ്യനാണ് പീഡനക്കേസിൽ കുരുങ്ങിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാമ് ബെംഗളൂരു സ്വദേശിനിയായ 23കാരി പരാതി നൽകിയിരിക്കുന്നത്. ശീതള പാനീയത്തിൽ മയക്കു മരുന്ന് നൽകി ബോധരഹിതയാക്കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പെൺകുട്ടി ഉന്നയിച്ചിട്ടുണ്ട്. അതേസമയം യുവതിയും നടനുമായുള്ള വിവാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. എന്നാൽ പതുക്കേ നടൻ യുവതിയെ അവഗണിച്ച് തുടങ്ങിയതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്താൻ കാരണമായത്. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോഴെല്ലാം തന്റെ പുതിയ ചിത്രമായ ഹൊമ്പനയുടെ റിലീംസിംഗിന് ശേഷം വിവാഹം നടത്തിയാൽ മതിയെന്ന് നടൻ വാശി പിടിച്ചു. എന്നാൽ സിനിമ റിലീസ് ചെയ്തതിന് ശേഷവും വിവാഹം നീട്ടി വയ്ക്കാൻ സുബ്രഹ്മണ്യ ആവശ്യപ്പെട്ടു. പിന്നീട് തന്നെ അവഗണിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ നവംബർ ഒന്നിന് സഹോദരിയുടെ വീട്ടിൽ നടക്കുന്ന പാർട്ടിക്ക് സുബ്രഹ്മണ്യ പെൺകുട്ടിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി. തുടർന്ന് അവിടെവെച്ച് ശീതള പാനീയം
ബംഗളൂരു: പ്രമുഖ യുവനടൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. കന്നഡ നടൻ സുബ്രഹ്മണ്യനാണ് പീഡനക്കേസിൽ കുരുങ്ങിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാമ് ബെംഗളൂരു സ്വദേശിനിയായ 23കാരി പരാതി നൽകിയിരിക്കുന്നത്. ശീതള പാനീയത്തിൽ മയക്കു മരുന്ന് നൽകി ബോധരഹിതയാക്കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പെൺകുട്ടി ഉന്നയിച്ചിട്ടുണ്ട്.
അതേസമയം യുവതിയും നടനുമായുള്ള വിവാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. എന്നാൽ പതുക്കേ നടൻ യുവതിയെ അവഗണിച്ച് തുടങ്ങിയതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്താൻ കാരണമായത്. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോഴെല്ലാം തന്റെ പുതിയ ചിത്രമായ ഹൊമ്പനയുടെ റിലീംസിംഗിന് ശേഷം വിവാഹം നടത്തിയാൽ മതിയെന്ന് നടൻ വാശി പിടിച്ചു. എന്നാൽ സിനിമ റിലീസ് ചെയ്തതിന് ശേഷവും വിവാഹം നീട്ടി വയ്ക്കാൻ സുബ്രഹ്മണ്യ ആവശ്യപ്പെട്ടു.
പിന്നീട് തന്നെ അവഗണിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ നവംബർ ഒന്നിന് സഹോദരിയുടെ വീട്ടിൽ നടക്കുന്ന പാർട്ടിക്ക് സുബ്രഹ്മണ്യ പെൺകുട്ടിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി. തുടർന്ന് അവിടെവെച്ച് ശീതള പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വിവാഹം നിശ്ചയിച്ചിരുന്നതിനാൽ പരാതി നൽകാൻ ആദ്യം യുവതി തയ്യാറായില്ല, എന്നാൽ നടൻ അവഗണിക്കാൻ തുടങ്ങിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
ബസനഗുഡി വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിട്ടുള്ളത്. സുബ്രഹ്മണ്യ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പൊലീസ് അറിയിച്ചു.